TRENDING:

Breaking | ധനമന്ത്രി ടിഎം തോമസ് ഐസക്കിന് കോവിഡ് 19 സ്ഥിരീകരിച്ചു

Last Updated:

സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ഉൾപ്പടെ ക്വറന്‍റീനിൽ പോകാൻ നിർദേശിച്ചു. ആന്‍റിജൻ പരിശോധനയിലാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. മന്ത്രിക്ക് ഉടൻ സ്രവ പരിശോധന നടത്തും.
advertisement

ഇതുവരെ മറ്റ് രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ലാത്തതിനാൽ ഔദ്യോഗിക വസതിയിൽ ഐസൊലേഷനിലാണ് മന്ത്രി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.

സ്രവ പരിശോധന ഫലം വരുന്നതിന് അനുസരിച്ച് മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്ന് റിപ്പോർട്ടുണ്ട്.

You may also like:പാകിസ്ഥാനിൽ മാധ്യമ പ്രവർത്തകയെ ഭർത്താവ് വെടിവെച്ചു കൊന്നു [NEWS]സംസ്ഥാനത്ത് വ്യാപക മഴ; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്​ [NEWS] 'ബിനോയ്‌ കോടിയേരിയുടെ DNA ടെസ്റ്റ് ഫലം ഒതുക്കിയതുപോലെ മയക്കുമരുന്ന് കേസും ഒതുക്കാൻ സാധ്യത': കെ.മുരളീധരന്‍ [NEWS]

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോവിഡ് സ്ഥിരീകരിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ ഉന്നത സിപിഎം നേതാവാണ് തോമസ് ഐസക്. നേരത്തെ എം.എ ബേബിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Breaking | ധനമന്ത്രി ടിഎം തോമസ് ഐസക്കിന് കോവിഡ് 19 സ്ഥിരീകരിച്ചു
Open in App
Home
Video
Impact Shorts
Web Stories