പാകിസ്ഥാനിൽ മാധ്യമ പ്രവർത്തകയെ ഭർത്താവ് വെടിവെച്ചു കൊന്നു; ഗാർഹിക പീഡനമെന്ന് സൂചന

Last Updated:

അഞ്ച് മാസങ്ങൾക്ക് മുമ്പാണ് ഷഹീന ഷഹീനും നവാബ് സാദ മർഹബുമായുള്ള വിവാഹം നടന്നത്.

ക്വറ്റ: പാകിസ്ഥാനിൽ മാധ്യമ പ്രവർത്തക വെടിയേറ്റു മരിച്ചു. ഗാർഹിക പീഡനമെന്നാണ് സംശയം. ഭർത്താവാണ് ഇവരെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്. പാകിസ്ഥാനിലെ പ്രാദേശിക ചാനലിലെ ആവതാരകയും ഒരു പ്രാദേശിക മാഗസീനിന്റെ എഡിറ്ററുമായ ഷഹീന ഷഹീൻ ആണ് വെടിയേറ്റ് മരിച്ചത്. ബലൂചിസ്ഥാൻ യൂണിവേഴ്സിറ്റി ഓഫ് ഫൈൻ ആർട്സിലെ വിദ്യാർഥിനികൂടിയാണ് ഇവർ.
ശനിയാഴ്ച വൈകുന്നേരം ബലൂചിസ്ഥാനിലെ കെച്ച് ജില്ലയിലെ തുർബത്ത് മേഖലയിലുള്ള വീട്ടില്‍വെച്ചാണ് ഇവർ വെടിയേറ്റത്. ഗുരുതരാവസ്ഥയിൽ ഇവരെ രണ്ടു പേർ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവർ പിന്നീട് ഇവിടെ നിന്ന് കടന്നു കളഞ്ഞു. ഇവരിലൊരാൾ മാധ്യമ പ്രവർത്തകയുടെ ഭർത്താവ് നവാബ് സാദ മർഹബ് ആണെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി.
അഞ്ച് മാസങ്ങൾക്ക് മുമ്പാണ് ഷഹീന ഷഹീനും നവാബ് സാദ മർഹബുമായുള്ള വിവാഹം നടന്നത്. യാഥാസ്ഥിതിക മേഖലയിൽ ഭാര്യ പ്രശസ്തയാകുന്നതിലുള്ള അമർഷവും കൊലയ്ക്ക് കാരണമായെന്നാണ് റിപ്പോർട്ടുകൾ. ഷഹീന ഷഹീനിന്റെ കുടുംബം നൽകിയ പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചു.
advertisement
നവംബറിൽ സമാന സാഹചര്യത്തിൽ മറ്റൊരു മാധ്യമ പ്രവർത്തകയായ അരൂജ് ഇഖ്ബാൽ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാനിൽ സ്ത്രീകൾ ജോലിസ്ഥലത്ത് ഉൾപ്പെടെ ആക്രമണം നേരിടുന്നുണ്ട്. എന്നാൽ സാമൂഹിക സമ്മർദ്ദങ്ങളും അപമാനവും കാരണം ഇരകൾ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ നിരവധി കുറ്റവാളികൾ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
മലയാളം വാർത്തകൾ/ വാർത്ത/World/
പാകിസ്ഥാനിൽ മാധ്യമ പ്രവർത്തകയെ ഭർത്താവ് വെടിവെച്ചു കൊന്നു; ഗാർഹിക പീഡനമെന്ന് സൂചന
Next Article
advertisement
ഭീകരാക്രമണത്തിനായി രണ്ടുവര്‍ഷത്തിലേറെയായി സ്‌ഫോടകവസ്തുക്കള്‍ ശേഖരിക്കുന്നു; അറസ്റ്റിലായ ഡോ. ഷഹീന്‍ ഷാഹിദ്
ഭീകരാക്രമണത്തിനായി രണ്ടുവര്‍ഷത്തിലേറെയായി സ്‌ഫോടകവസ്തുക്കള്‍ ശേഖരിക്കുന്നു; അറസ്റ്റിലായ ഡോ. ഷഹീന്‍ ഷാഹിദ്
  • ഡോ. ഷഹീൻ ഷാഹിദ് രണ്ടുവർഷത്തിലേറെയായി സ്‌ഫോടകവസ്തുക്കൾ ശേഖരിച്ചുവെന്ന് ശ്രീനഗറിൽ വെളിപ്പെടുത്തി.

  • ഡോ. ഉമർ ഉൻ നബി, ഡോ. മുസമ്മിൽ അഹമ്മദ്, ഡോ. അദീർ മജീദ് റാത്തർ എന്നിവരും ഫരീദാബാദ് മൊഡ്യൂളിൽ.

  • അമോണിയം നൈട്രേറ്റ് പോലുള്ള സ്‌ഫോടകവസ്തുക്കൾ ശേഖരിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

View All
advertisement