TRENDING:

VS Achuthanandan| മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു; ആശുപത്രിയിലേക്ക് മാറ്റി

Last Updated:

വി എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് (VS Achthanandan) കോവിഡ് (Covid 19) സ്ഥിരീകരിച്ചു. വി എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിഎസിന്റെ രോഗ ബാധയെ കുറിച്ച് മകൻ വി എ അരുൺ കുമാർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ-
വി എസ് അച്യുതാനന്ദൻ
വി എസ് അച്യുതാനന്ദൻ
advertisement

''മഹാമാരിയുടെ പിടിയിൽ പെടാതെ, ഡോക്ടർമാരുടെ നിർദ്ദേശം കർശനമായി പാലിച്ച് വീട്ടിൽ കഴിച്ചുകൂട്ടിയ അച്ഛനും കോവിഡ് പോസിറ്റീവായിരിക്കുന്നു. സന്ദർശകരെപ്പോലും അനുവദിക്കാതെ, ഒരർത്ഥത്തിൽ ക്വാറൻറൈനിലായിരുന്നു, അച്ഛൻ. നിഭാഗ്യവശാൽ അച്ഛനെ പരിചരിച്ച നഴ്സിന് കോവിഡ് പോസിറ്റീവായി. ഇന്നലെ പരിശോധിച്ചപ്പോൾ അച്ഛനും കോവിഡ് പോസിറ്റീവ്. ആരോഗ്യവിദഗ്ധരുടെ നിർദ്ദേശം പാലിച്ച് അച്ഛനിപ്പോൾ ആശുപത്രിയിലാണ്. സുഖവിവരമന്വേഷിച്ച് നിരവധി പേർ വിളിക്കുന്നുണ്ട്. സ്നേഹാന്വേഷണങ്ങൾക്ക് നന്ദി.''

വ്യാഴാഴ്ച കേരളത്തിൽ പ്രതിദിന കോവിഡ് കേസിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. 46,387 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

advertisement

രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) 40.21. സംസ്ഥാനത്തെ ആകെ മരണം 51,501 ആയി. ചികിത്സയിലായിരുന്ന 15,388 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് 62 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

Also Read- Covid 19 Kerala | സംസ്ഥാനത്ത് അതിജാഗ്രത നിര്‍ദേശം; ജില്ലാ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍

തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268, മലപ്പുറം 2259, കണ്ണൂര്‍ 1973, ആലപ്പുഴ 1926, പത്തനംതിട്ട 1497, ഇടുക്കി 1441, കാസര്‍ഗോഡ് 1135, വയനാട് 827 എന്നിങ്ങനേയാണ് ജില്ലകളില്‍ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.

advertisement

മമ്മൂട്ടിക്ക് പിന്നാലെ ദുല്‍ഖറിനും കോവിഡ് സ്ഥിരീകരിച്ചു

നടന്‍ ദുല്‍ഖര്‍ സല്‍മാന് കോവിഡ് സ്ഥിരീകരിച്ചു. ദുല്‍ഖര്‍ തന്നെയാണ് താന്‍ കോവിഡ് ബാധിതനായ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും ചെറിയ പനിയുടെ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നവര്‍ ഐസൊലേഷനില്‍ പോകണമെന്നും ലക്ഷണങ്ങള്‍ കണ്ടാല്‍ ടെസ്റ്റ് ചെയ്യണമെന്നും ദുല്‍ഖര്‍ പറയുന്നു. ഈ മഹാമാരി ഒഴിഞ്ഞിട്ടില്ലെന്നും എല്ലാവരും ജാഗരൂകരായിരിക്കണമെന്നും ദുല്‍ഖര്‍ വ്യക്തമാക്കുന്നു.

Also Read- Covid 19 Kerala | ഞായറാഴ്ചകളില്‍ ലോക്ഡൗണ്‍ സമാനം; സംസ്ഥാനം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്‌

advertisement

നാല് ദിവസം മുമ്പ് മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്‌. വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയാണ് താരം. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ല.

Also Read- Covid 19| തിരുവനന്തപുരത്ത് 9720 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; ടിപിആർ 46.68 ശതമാനം

കൊച്ചിയില്‍ സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണ തിരക്കിലായിരുന്നു മമ്മൂട്ടി. ബയോ ബബിള്‍ സംവിധാനം പൂര്‍ണമായും അണിയറ പ്രവര്‍ത്തകര്‍ പാലിച്ചിരുന്നു. ഇപ്പോള്‍ സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Also Read-Covid 19| മൂന്ന് ലക്ഷം പിന്നിട്ട് ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകൾ; എട്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്ക്

മലയാളം വാർത്തകൾ/ വാർത്ത/Corona/
VS Achuthanandan| മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു; ആശുപത്രിയിലേക്ക് മാറ്റി
Open in App
Home
Video
Impact Shorts
Web Stories