advertisement

Covid 19| മൂന്ന് ലക്ഷം പിന്നിട്ട് ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകൾ; എട്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്ക്

Last Updated:

2021 മെയ് 15 ന് ശേഷം ആദ്യമായാണ് ഇന്ത്യയിൽ ഇത്രയും അധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് (Covid 19) വ്യാപനം അതിരൂക്ഷമായി തുടരുന്നു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. എട്ട് മാസത്തിന് ശേഷം ആദ്യമായാണ് ഇന്ത്യയിൽ ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
24 മണിക്കൂറിനിടെ 317 532 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഡിസംബർ 29 ന് പതിനായിരത്തിൽ താഴെയായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം. 22 ദിവസം കൊണ്ടാണ് എണ്ണം 3 ലക്ഷം കടന്നത്. 2021 മെയ് 15 ന് ശേഷം ആദ്യമായാണ് ഇന്ത്യയിൽ ഇത്രയും അധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
advertisement
16.4 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് . 19,24,051 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. അതേസമയം 2,23,990 പേർ ഇന്നലെ രോഗമുക്തരായി. ഒമിക്രോൺ രോഗികളുടെ എണ്ണം9 287 ആയും ഉയർന്നു.മ ഹാരാഷ്ട്രയിലും കർണാടകത്തിലും നാൽപതിനായിരത്തിന് മുകളിലാണ് പ്രതിദിന കണക്ക്.
മഹാരാഷ്ട്രയ 43697 പേർക്കും കർണാടകയിൽ 40,499 പേർ രോഗബാധിതരായി. തമിഴ് നാട് , ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഇരുപതിനായിരത്തിന് മുകളിലും ഡൽഹി പശ്ചിമ ബംഗാൾ ഉൾപ്പെടെ 6 സംസ്ഥാനങ്ങളിൽ പതിനായിരത്തിന് മുകളിലുമാണ് രോഗികളുടെ എണ്ണം.
advertisement
അതേസമയം, കേരളത്തില്‍ 34,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5953, തിരുവനന്തപുരം 5684, തൃശൂര്‍ 3604, കോഴിക്കോട് 3386, കോട്ടയം 2333, പത്തനംതിട്ട 1944, പാലക്കാട് 1920, കണ്ണൂര്‍ 1814, കൊല്ലം 1742, മലപ്പുറം 1579, ഇടുക്കി 1435, ആലപ്പുഴ 1339, വയനാട് 798, കാസര്‍ഗോഡ് 668 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
advertisement
കഴിഞ്ഞ 24 മണിക്കൂറിനിടെ 91,983 സാമ്പിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,91,945 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,85,742 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6203 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1094 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 1,68,383 കോവിഡ് കേസുകളില്‍, 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 49 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 85 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,160 ആയി.
advertisement
രോഗം സ്ഥിരീകരിച്ചവരില്‍ 125 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 33,195 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 596 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 283 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19| മൂന്ന് ലക്ഷം പിന്നിട്ട് ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകൾ; എട്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്ക്
Next Article
advertisement
ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തി ഇറാൻ; അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്ക് നിരോധനം
ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തി ഇറാൻ; അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്ക് നിരോധനം
  • ഹോർമുസ് കടലിടുക്കിൽ ഇറാൻ റിയാലിൽ അധിഷ്ഠിത ടോൾ സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചു

  • അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്കും ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ കപ്പലുകൾക്കും നിയന്ത്രണം

  • ഇറാന്റെ പരമാധികാരം ഉറപ്പാക്കാൻ ഒമാനുമായി സഹകരിച്ച് നിയമപരമായ ചട്ടക്കൂട് രൂപീകരിക്കും

View All
advertisement