advertisement

Covid 19| തിരുവനന്തപുരത്ത് 9720 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; ടിപിആർ 46.68 ശതമാനം

Last Updated:

പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിൽ കുറവുള്ള ഏക ജില്ല വയനാടാണ്.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് 9720 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 46.68 ശതമാനമാണ് തലസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 48,712 പേര്‍ ചികിത്സയിലുണ്ട്. ഇന്ന് 1701 പേര്‍ രോഗമുക്തരായി. കേരളത്തിൽ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. എറണാകുളം, കോഴിക്കോട് ജില്ലകളിലും രോഗികൾ കൂടുതലാണ്. പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിൽ കുറവുള്ള ഏക ജില്ല വയനാടാണ്.
സംസ്ഥാനത്താകെ ഇന്ന് 46,387 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268, മലപ്പുറം 2259, കണ്ണൂര്‍ 1973, ആലപ്പുഴ 1926, പത്തനംതിട്ട 1497, ഇടുക്കി 1441, കാസര്‍ഗോഡ് 1135, വയനാട് 827 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,20,516 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,13,323 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7193 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1337 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
advertisement
നിലവില്‍ 1,99,041 കോവിഡ് കേസുകളില്‍, 3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 309 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,501 ആയി.
advertisement
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 172 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 43,176 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2654 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 385 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,388 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1701, കൊല്ലം 519, പത്തനംതിട്ട 492, ആലപ്പുഴ 437, കോട്ടയം 3300, ഇടുക്കി 369, എറണാകുളം 4216, തൃശൂര്‍ 1072, പാലക്കാട് 476, മലപ്പുറം 652, കോഴിക്കോട് 1351, വയനാട് 142, കണ്ണൂര്‍ 317, കാസര്‍ഗോഡ് 344 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,99,041 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,59,594 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
view comments
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19| തിരുവനന്തപുരത്ത് 9720 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; ടിപിആർ 46.68 ശതമാനം
Next Article
advertisement
ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തി ഇറാൻ; അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്ക് നിരോധനം
ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തി ഇറാൻ; അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്ക് നിരോധനം
  • ഹോർമുസ് കടലിടുക്കിൽ ഇറാൻ റിയാലിൽ അധിഷ്ഠിത ടോൾ സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചു

  • അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്കും ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ കപ്പലുകൾക്കും നിയന്ത്രണം

  • ഇറാന്റെ പരമാധികാരം ഉറപ്പാക്കാൻ ഒമാനുമായി സഹകരിച്ച് നിയമപരമായ ചട്ടക്കൂട് രൂപീകരിക്കും

View All
advertisement