വാക്സിനെടുക്കുന്നവർക്ക് സൗജന്യ യാത്രയാണ് സംസ്ഥാനത്തെ പ്രൈം റൂട്ട് ബസ് ഓണേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. വാകിനേഷന് ശേഷം ഒറ്റത്തവണ യാത്രയ്ക്കുള്ള സൗജന്യ ടിക്കറ്റാണ് വാഗ്ദാനം. 'കോവിഡ് -19 മൂലം ഞങ്ങൾക്ക് വലിയ നഷ്ടം സംഭവിച്ചു. അതിനാൽ തന്നെ ഈ വാക്സിനേഷൻ ഡ്രൈവ് വിജയിക്കാനും പകർച്ചവ്യാധി ഉടൻ അവസാനിക്കാനും ഞങ്ങൾ പ്രാർത്ഥിക്കുന്നു' എന്നാണ് പ്രൈം റൂട്ട് ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് ഗോവിന്ദ് ശർമ്മ അറിയിച്ചത്. കൊറോണ വൈറസിനെതിരെ ഡ്രൈവർമാർ, കണ്ടക്ടർമാർ, ക്ലീനർമാർ എന്നിവർക്കും വാക്സിനേഷൻ ലഭ്യമാക്കുന്നുണ്ടെന്നും ഇദ്ദേഹം അറിയിച്ചു.
advertisement
ഇൻഡോറിലെ മൂന്ന് ഷോപ്പിംഗ് മാളുകളിലും ആദ്യമായി വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളിൽ നിന്നും വാക്സിൻ സ്വീകരിക്കുന്നവർക്ക് മാൾ ഉടമ തന്നെയാണ് സമ്മാനങ്ങൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. സെൽഫി സ്റ്റിക്ക് മുതൽ നറുക്കെടുപ്പിലൂടെ റെഫ്രിജറേറ്റർ വരെയാണ് ഇവിടുത്തെ വാഗ്ദാനം. ഈ മാളുകളിൽ വാക്സിനെടുക്കുന്നവര്‍ക്ക് ഫ്രിഡ്ജ് അടക്കം മറ്റ് സമ്മാനങ്ങൾ ലഭിക്കാവുന്ന ഭാഗ്യ നറുക്കെടുപ്പിൽ പങ്കെടുക്കാനും അർഹതയുണ്ടെന്നാണ് മാൾ ഉടമ കരൺ ചബ്ര അറിയിച്ചിരിക്കുന്നത്.
