ഹോട്ടലുകളും ഹോംസ്റ്റേകളും പോസ്റ്റോഫീസുകളും തുറക്കാൻ അനുമതി നൽകി. ഐടി സ്ഥാപനങ്ങള്‍ക്കും (50 ശതമാനം ജീവനക്കാരെ പാടുള്ളൂ) പ്രവര്‍ത്തിക്കാം. കമ്പോളങ്ങളും തുറക്കാം. പൊതുഗതാഗതത്തിന് നിരോധനമുണ്ടെങ്കിലും ചരക്ക് ഗതാഗതത്തിന് അനുമതിയുണ്ട്.
advertisement
BEST PERFORMING STORIES:ഗുജറാത്തിൽ കോൺഗ്രസ് എംഎൽഎയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു [NEWS]24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത് 1,463 പുതിയ കേസുകൾ; ഇന്ത്യയിൽ 10,815 രോഗ ബാധിതർ [NEWS]രണ്ട് കിലോമീറ്റർ നീളമുള്ള 'അനാക്കോണ്ട': പുതിയ പരീക്ഷണവുമായി ഇന്ത്യൻ റെയില്‍വെ [NEWS]
advertisement
സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാം. രാജ്യത്തുടനീളം കൊറിയർ സർവീസുകളും ഏപ്രിൽ 20 മുതൽ പ്രവർത്തനം ആരംഭിക്കും.
തുറന്നു പ്രവർത്താക്കാവുന്നവ
- റോഡ് നിർമാണം, കെട്ടിട നിർമാണം, ജലസേചന പദ്ധതി എന്നിവയ്ക്ക് അനുമതി.
- പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍, ട്രഷറി പേയ് ആന്‍ഡ് അക്കൗണ്ട്സ് ഓഫീസര്‍, ഫിനാന്‍ഷ്യല്‍ അഡ്വൈസേഴ്സ് ആന്‍ഡ് ഫീല്‍ഡ് ഓഫീസേഴ്സ്. പെട്രോളിയം, സിഎന്‍ജി, എല്‍പിജി, പിഎന്‍ജി എന്നിവയുമായി ബന്ധപ്പെട്ട ഓഫീസുകള്‍
- പോസ്റ്റ് ഓഫീസുകള്‍, ദുരന്ത നിവാരണ ഏജന്‍സികളും അതോറിറ്റികളും.
- പ്രിന്റ്, ഇലക്ട്രോണിക് മീഡിയക്ക് നല്‍കിയിരുന്ന ഇളവുകള്‍ തുടരും.
- റേഷന്‍, പച്ചക്കറി, പഴം, പാല്, മത്സ്യമാംസം എന്നീ മേഖലയ്ക്ക് നല്‍കിയിരുന്ന ഇളവ് തുടരും. ഹോംഡെലിവറി പ്രോത്സാഹിപ്പിക്കണം.
- മെഡിക്കല്‍ ലാമ്പുകള്‍ക്ക് തുറക്കാം.
- സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ ചില ഫാക്ടറികള്‍ തുറക്കാം. പാക്കേജ്ഡ് ഫുഡ് വ്യവസായം. കീടനാശിനി, വിത്ത് എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്ക് ഇളവുണ്ട്.
- തേയിലത്തോട്ടം തുറക്കാം. എന്നാല്‍ 50 ശതമാനം തൊഴിലാളികള്‍ മാത്രമെ പാടുള്ളൂ.
- അവശ്യസാധനങ്ങളുടെ ചരക്ക് അനുവദിക്കും. റെയില്‍വേ മുഖേനയുള്ള ചരക്ക് നീക്കം, സംസ്ഥാനങ്ങള്‍ക്കിടയിലെ ചരക്ക് നീക്കം, കൃഷിയുമായി ബന്ധപ്പെട്ട ചരക്ക് നീക്കം.
- ക്ഷീരം, മത്സ്യം, കോഴിവളത്തല്‍ മേഖലകളില്‍ യാത്രാനുമതി.
advertisement
advertisement
Location :
First Published :
April 15, 2020 10:37 AM IST