70 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 46 പേർക്ക് രോഗവ്യാപനം ഉണ്ടായത് സമ്പർക്കത്തിലൂടെ. തീരദേശ മേഖലയായ ചെല്ലാനത്ത് കഴിഞ്ഞദിവസം 20 പേർക്ക് കൂടി സമ്പർക്കത്തിൽ രോഗം സ്ഥിരീകരിച്ചു.
ചെല്ലാനം പ്രദേശത്തുമാത്രം 103 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം. ആലുവയിൽ 13 പേർക്കും സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത്. ട്രിപ്പിൾ ലോക്ക്ഡൗൺ എർപ്പെടുത്തിയിരിക്കുന്ന ചെല്ലാനത്ത് പരിശോധനകളുടെ എണ്ണവും വർധിപ്പിച്ചു.
TRENDING:Kerala Plus Two Results 2020 | പ്ലസ് ടു പരീക്ഷാഫലം ഇന്ന്; ഫലമറിയേണ്ടതെങ്ങന? [NEWS]സിനിമാ വാഗ്ദാനം നൽകി തട്ടിപ്പ്; പണം വാങ്ങി പറ്റിച്ചതായി ടിക് ടോക്ക് താരം [NEWS]കുട്ടിക്കാലത്തെ താരപുത്രിമാർ; വൈറലായി ഒരു പഴയകാല ചിത്രം [NEWS]
advertisement
കൂടുതൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകളും ഏർപ്പെടുത്തിയിട്ടുണ്ട്. അരിയുൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ വീടുകളിൽ എത്തിക്കും.
കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആലുവ കീഴ്മാട് പഞ്ചായത്ത് ചെല്ലാനം എന്നിവിടങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം ആണ് നൽകിയിട്ടുള്ളത്.