Kerala Plus Two Results 2020 Live | പ്ലസ് ടു-വിഎച്ച്എസ്ഇ പരീക്ഷ ഫലം പ്രഖ്യാപിച്ചു; പ്ലസ് ടുവിന് 85.13% വിജയം
- Published by:Naseeba TC
- news18-malayalam
Last Updated:
Kerala Plus Two Results 2020 Live | 85.13% ആണ് വിജയ ശതമാനം. 319782 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. നാലര ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇക്കുറി പ്ലസ് ടു പരീക്ഷ എഴുതിയത്.
സംസ്ഥാനത്ത് പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രിയാണ് ഫല പ്രഖ്യാപനം നടത്തിയത്. പ്ലസ്ടുവിന് 85.1 ശതമാനം ആണ് വിജയം. കഴിഞ്ഞ തവണ 84.33 ശതമാനം ആയിരുന്നു വിജയം. കഴിഞ്ഞ വര്‍ഷം കോഴിക്കോടായിരുന്നു വിജയ ശതമാനം കൂടിയ ജില്ലയെങ്കിൽ ഇത്തവണ അത് എറണാകുളം ആണ്. 114 സ്കൂളുകൾക്ക് 100 ശതമാനം വിജയം നേടാനായെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു
ഫലമറിയാൻ: www.keralaresults.nic.in, www.dhsekerala.gov.in. www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in. സഫലം 2020 മൊബൈൽ ആപ്. പി.ആർ.ഡി ലൈവ് ആപ്പിലെ ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകിയാൽ ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പി.ആർ.ഡി ലൈവ് (prd live) ഡൗൺലോഡ് ചെയ്യാം.
തത്സമയ വിവരങ്ങൾ ചുവടെ...
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 15, 2020 7:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Plus Two Results 2020 Live | പ്ലസ് ടു-വിഎച്ച്എസ്ഇ പരീക്ഷ ഫലം പ്രഖ്യാപിച്ചു; പ്ലസ് ടുവിന് 85.13% വിജയം