വിദേശത്തേക്ക് പോവുന്നതിന് മുൻപ് നഗരസഭ പരിധിയിലെ നിരവധിയാളുകളുമായി ഇയാൾ സമ്പർക്കം പുലർത്തിയിരുന്നെന്നാണ് പ്രാഥമികവിവരം. ബന്ധുക്കളോട് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടിക്കറ്റ് എടുത്ത ട്രാവല്‍സും ഇയാൾ സന്ദർശിച്ച മറ്റു രണ്ടു സ്ഥാപനങ്ങളും അടച്ചു. ആദ്യഘട്ടത്തില്‍ കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടിക ഉടൻ തയ്യാറാക്കും.
You may also like:പമ്പയിലെ മണലെടുപ്പ്; സിപിഐയും സിപിഎമ്മും നിഴൽയുദ്ധത്തിൽ [NEWS]പൈനാപ്പിളല്ല; ഗർഭിണിയായ ആനയുടെ ജീവനെടുത്തത് തേങ്ങാപ്പടക്കം [NEWS] ഡാമുകൾ തുറക്കേണ്ടി വരില്ല; പ്രളയം നേരിടാൻ സംസ്ഥാനം പൂർണ്ണ സജ്ജമെന്ന് സർക്കാര്‍ [NEWS]
advertisement
നഗരസഭ ഓഫിസിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചു. പയ്യോളി ടൗണില്‍ നിയന്ത്രണം ശക്തമാക്കും. ജാഗ്രതയുടെ ഒന്നാം ഘട്ടമെന്ന നിലയില്‍ ഉച്ചഭാഷിണിയിലൂടെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കി.