കൊച്ചി: പ്രളയം നേരിടാന്‍ സംസ്ഥാനം പൂര്‍ണ സജ്ജമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നിലിവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യം ഇല്ലെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചത്. ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദീകരണം
പ്രളയ സാധ്യത മുന്‍ നിര്‍ത്തി അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കണം എന്നാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന് ചീഫ് ജസ്റ്റിസിന് നല്കിയ കത്തിലൂടെ ആവശ്യപ്പെട്ടത്. ഈ കേസിലാണ് സര്‍ക്കാര്‍ വിശദീകരണം. ഇക്കൊല്ലത്തെ പ്രളയം നേരിടാന്‍ സര്‍ക്കാര്‍ എല്ലാ മുന്‍കരുതലും സ്വീകരിച്ചുവെന്നാണ് കോടതിയെ അറിയിച്ചിട്ടുള്ളത്.
TRENDING:Strawberry Moon |Reliance Jio | ഫേസ്ബുക്ക് മുതൽ മുബാദല വരെ; ആറാഴ്ചക്കിടെ ജിയോയിലെത്തിയത് 87,655 കോടി രൂപയുടെ നിക്ഷേപം [NEWS]Kerala Elephant Killing: First Arrest | ആന കൊല്ലപ്പെട്ട സംഭവം: മലപ്പുറം സ്വദേശി അറസ്റ്റിൽ [NEWS]Lunar Eclipse 2020: ചന്ദ്രഹ്രണം ഇന്ന്; കേരളത്തിലും കാണാം; അറിഞ്ഞിരിക്കുക ഈ കാര്യങ്ങൾ
[NEWS]കനത്ത മഴ ഉണ്ടായാലും ഡാമുകള്‍ തുറക്കേണ്ടിവരില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇടുക്കി ഡാമില്‍ അടക്കം ജലനിരപ്പ് സാധാരണ അളവില്‍ താഴെമാത്രമാണുള്ളത്. ശക്തമായ മഴ ഉണ്ടായാല്‍ നേരിടാന്‍ ഡാമുകള്‍ക്ക് ആക്ഷന്‍ പ്ലാന്‍ ഉണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ദുരന്തനിവാരണ അതോറിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട് .കൂടാതെ വിവിധ വകുപ്പുകളുടെ നിരന്തരം പരിശോധന നടക്കുന്നുണ്ടെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം .
2018 ല്‍ ഡാമുകള്‍ തുറന്ന് വിട്ടതല്ല പ്രളയത്തിന് കാരണമായത്. പ്രതീക്ഷിക്കാത്ത അതി ശക്തമായ മഴ ഉണ്ടായതാണ് പ്രളയത്തിന് കാരണമെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. ഹർജി ഹൈക്കോടതി പിന്നീട് പരിഗണിക്കാന്‍ മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Flood, Kerala high court, Rain