പമ്പയിലെ മണലെടുപ്പ്; സിപിഐയും സിപിഎമ്മും നിഴൽയുദ്ധത്തിൽ

Last Updated:

ദുരന്തനിവാരണ നിയമ പ്രകാരം മണലെടുക്കാനേ അവകാശമുളളൂവെന്നും അത് വിൽക്കാൻ അവകാശമില്ലെന്നുമാണ് സിപിഐയുടെ മറുപടി

തിരുവനന്തപുരം: പമ്പയിലെ മണലെടുപ്പിനെ ചൊല്ലി സിപിഎമ്മും സിപിഐയും തമ്മിലുളള ഭിന്നത മറനീക്കി പുറത്തുവരുന്നു. ദുരന്ത നിവാരണ നിയമപ്രകാരമുളള നടപടികൾ ആർക്കും തടയാൻ കഴിയില്ലെന്നായിരുന്നു സംഭവത്തിൽ മുഖ്യമന്ത്രിയുടെ വാദം.
എന്നാൽ ദുരന്തനിവാരണ നിയമ പ്രകാരം മണലെടുക്കാനേ അവകാശമുളളൂവെന്നും അത് വിൽക്കാൻ അവകാശമില്ലെന്നുമാണ് സിപിഐയുടെ മറുപടി. ദുരന്തനിവാരണ അതോറിറ്റിയുടെ ജില്ലാ ചെയർമാൻ എന്ന നിലയിൽ കളക്ടർക്ക് മണ്ണ് നീക്കാൻ അവകാശമുണ്ട്.
വീണ്ടുമൊരു വെള്ളപ്പൊക്കത്തിന് സാധ്യതയെന്നാണ് കാലാവസ്ഥ പ്രചനം. അതിനാൽ എക്കലും മണലും നീക്കാനുളളത് ഉചിതമായ തീരുമാനമാണ്. പക്ഷേ അത് കൊണ്ടു പോകാൻ അനുമതി നൽകി ഉത്തരവിറക്കിയതിൽ പിഴവ് സംഭവിച്ചു. വീഴ്ച പറ്റിയത് ജില്ലാ കളക്ടർക്കാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
advertisement
[NEWS]
വനം വകുപ്പ് നിയമപരമായ നടപടികളാണ് സ്വീകരിച്ചത്. മണൽ വനത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നത് വിലക്കിയ വനം വകുപ്പിന്റെ ഉത്തരവിനെ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു ന്യായീകരിച്ചു.  കേന്ദ്ര അനുമതിയില്ലാതെ മണൽ ആർക്കും കൊണ്ടുപോകാനാവില്ലെന്നും പ്രകാശ് ബാബു വ്യക്തമാക്കി.
advertisement
കേരള ക്ലെയ്സ് ആൻറ് സെറാമിക്സ് പ്രോഡക്ട്സിന് മണൽ  കൊണ്ടുപോകാൻ നൽകിയ അനുമതിയിൽ സിപിഐയുടെ പ്രതികരണം തേടിയപ്പോൾ ചത്ത കുഞ്ഞിന്റെ ജാതകം നോക്കുന്നതെന്തിനെന്നായിരുന്നു മറുപടി. ജോലി ഏറ്റെടുക്കാനില്ലെന്ന് കേരള ക്ലേയസ് ആന്റ് സെറാമിക്സ്  പ്രോഡക്ടസ് മാനേജിങ് ഡയറക്ടർ വ്യക്തമാക്കിയിരുന്നു.
പമ്പയിലെ മണൽ നീക്കത്തിൽ സിപിഎമ്മും സിപിഐയും രണ്ട് തട്ടിലായതോടെ വിവാദം മുറുകും. വനം വകുപ്പിന്റെ എതിർപ്പിനെ മുഖ്യമന്ത്രി തള്ളി പറഞ്ഞതോടെ കളക്ടർ നേരിട്ടെത്തി പമ്പയിൽ മണലെടുപ്പ് പുനരാരംഭിച്ചിരുന്നു. എന്നാൽ നീക്കിയ മണൽ എന്ത് ചെയ്യണമെന്ന് തീരുമാനമായിട്ടില്ല.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പമ്പയിലെ മണലെടുപ്പ്; സിപിഐയും സിപിഎമ്മും നിഴൽയുദ്ധത്തിൽ
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement