പാലക്കാട്: മണ്ണാർക്കാട് തിരുവിഴാംകുന്നിലെ വെള്ളിയാറിൽ ഗർഭിണിയായ ആന ചരിഞ്ഞ സംഭവത്തിൽ പ്രതികൾ ഉപയോഗിച്ചത് തേങ്ങാ പടക്കമെന്ന് വെളിപ്പെടുത്തൽ. കേസിൽ അറസ്റ്റിലായ മലപ്പുറം എടവണ്ണ സ്വദേശി വിൽസന്റേതാണ് വെളിപ്പെടുത്തൽ. ഇയാളാണ് സ്ഫോടക വസ്തു നിർമിച്ച് നൽകിയത്. പന്നിയെ പിടികൂടാനാണ് തേങ്ങക്കുള്ളിൽ സ്ഫോടകവസ്തുക്കൾ നിറച്ചതെന്നും ഇയാൾ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു. സംഭവത്തിൽ രണ്ട് പ്രധാന പ്രതികളെ കൂടി പിടികൂടാനുണ്ട്.
തേങ്ങ നെടുകെ കീറി സ്ഫോടക വസ്തു നിറച്ചാണ് പന്നിയെ പിടികൂടുന്നതിനുള്ള പടക്കം നിർമിച്ചതെന്ന് പിടിയിലായ വിൽസൺ വനംവകുപ്പ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു. വനാതിർത്തിയോട് ചേർന്ന് കൃഷി ചെയ്തിരുന്ന ഇവർ പന്നികളെ വേട്ടയാടി വിൽപന നടത്തിയിരുന്നതായാണ് സൂചന. നേരത്തെയും പ്രധാന പ്രതികൾ രണ്ടു പേരും ഒളിവിലാണെന്നാണ് വിവരം.
TRENDING:Kerala Elephant Death | 'ആനപ്രശ്നം വർഗീയവത്കരിക്കാൻ ശ്രമിക്കുന്നവർ വണ്ടി വിട്ടോ; ഇത് കേരളമാണ്': നടൻ നീരജ് മാധവ് [NEWS]Kerala Elephant Death | ആന ചരിഞ്ഞ സംഭവത്തിൽ വിദ്വേഷ പ്രചാരണം: മനേക ഗാന്ധിക്കെതിരെ മുസ്ലിം ലീഗിന്റെ വക്കീൽ നോട്ടീസ് [NEWS]Reliance Jio | ഫേസ്ബുക്ക് മുതൽ മുബാദല വരെ; ആറാഴ്ചക്കിടെ ജിയോയിലെത്തിയത് 87,655 കോടി രൂപയുടെ നിക്ഷേപം [NEWS]
മെയ് 27നാണ് പിടിയാന ചരിഞ്ഞത്. മേയ് 25നാണ് ആനയെ വായ തകർന്ന നിലയിൽ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പ് പരുക്കേറ്റതായാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. വായിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു. ഈച്ചകളും മറ്റും അരിക്കുന്നത് ഒഴിവാക്കാൻ വെള്ളത്തിലിറങ്ങി വായ താഴ്ത്തി നിൽക്കുന്ന നിലയിലാണ് ആനയെ കണ്ടെത്തിയത്. രണ്ടു കുങ്കിയാനകളെ കൊണ്ടുവന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും കരയ്ക്കു കയറ്റാൻ സാധിച്ചിരുന്നില്ല.
ഗർഭിണിയായ ആനയുടെ മരണം രാജ്യമാകെ ചർച്ചയായി. സംഭവം നടന്ന സ്ഥലത്തെ ചൊല്ലിയുള്ള വിവാദങ്ങളും പിന്നാലെ വന്ന വിദ്വേഷ പ്രചാരണങ്ങളും ദേശീയ മാധ്യമങ്ങളിൽ അടക്കം വലിയ വാർത്തയായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.