തൃശൂരിൽ കോടശേരി പഞ്ചായത്തിനെ ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ പട്ടിക. ചാലക്കുടി നഗരസഭാ പ്രദേശത്തേയും, മതിലകം പഞ്ചായത്ത്, വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് എന്നിവയെയും ഹോട്ട്‌സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കോട്ടയം ജില്ലയിൽ തിരുവാർപ്പ്, വെളിയനാട് പഞ്ചായത്തുകളെ ഹോട്ട്സ്പോട്ടിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ ആരോഗ്യവകുപ്പിന് കത്തെഴുതിയിട്ടുണ്ട്. ഈ പഞ്ചായത്തുകളെ നിലവിൽ ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് കത്തിൽ പറയുന്നു.
BEST PERFORMING STORIES:COVID 19 തീവ്രബാധിത മേഖലയായി കണ്ണൂർ; കേരളത്തിലെ രോഗ ബാധിതരിൽ പകുതിയോളവും ജില്ലയിൽ [NEWS]'സാമൂഹിക അകലം കൃത്യമായി പാലിച്ചാൽ മദ്യശാലകള്‍ക്ക് വിലക്കുണ്ടാകില്ല' : മഹാരാഷ്ട്ര ആരോഗ്യമന്ത്രി [NEWS]അമേരിക്കൻ വിപണിയില്‍ എണ്ണവില നെഗറ്റീവിൽ; ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച [NEWS]
advertisement
കൊല്ലം ജില്ലയിൽ കുളത്തൂപ്പുഴ പഞ്ചായത്ത് പൂർണമായും അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. ഇതുകൂടാതെ തെൻമല, ആര്യങ്കാവ്.പഞ്ചായത്തുകളിൽ ഏപ്രിൽ 24ന് ശേഷവും കർശന നിയന്ത്രണം തുടരും.
സംസ്ഥാനത്തെ കൊവിഡ് 19 ഹോട്ട് സ്‌പോട്ടുകള്‍ പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പോസിറ്റീവ് കേസ്, പ്രൈമറി കോണ്ടാക്ട്, സെക്കന്ററി കോണ്ടാക്ട് എന്നിവ അടിസ്ഥാനമാക്കിയാണ് ഹോട്ട് സ്‌പോട്ടുകള്‍ തയ്യാറാക്കിയത്. രോഗത്തിന്റെ വ്യാപനം വര്‍ധിക്കുന്നതനുസരിച്ച് ദിവസേന ഹോട്ട് സ്‌പോട്ടുകള്‍ പുനര്‍നിര്‍ണയിക്കുമെന്നും അറിയിച്ചിരുന്നു.