ഈ സാഹചര്യത്തിൽ കോവിഡ് വാക്സിൻ ആളുകളിൽ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് രാജ്യത്ത് വേഗത കൂട്ടിയിരിക്കുകയാണ്. ജൂൺ 24 വരെ ആകെ 30,79,48,744 ഡോസ് വാക്സിൻ വിതരണം ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യയുടെ 3.8 ശതമാനം പേർക്ക് മാത്രമാണ് രോഗപ്രതിരോധ കുത്തിവെപ്പ് ലഭിച്ചിട്ടുള്ളതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പ്രകാരം ജനുവരി മുതല്‍ 15 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ട്.
Also Read-ഫൈസര്‍ വാക്‌സിന് ഇന്ത്യയില്‍ ഉടന്‍ അനുമതി നല്‍കും; നടപടികള്‍ അവസാന ഘട്ടത്തില്‍
advertisement
ഈ വർഷം അവസാനത്തോടെ എല്ലാ പൗരന്മാർക്കും വാക്സിൻ എത്തിക്കണെന്ന് ലക്ഷ്യമിടുന്നതിനാൽ, നിലവില്‍ മൂന്ന് കോവിഡ് വാക്സിനുകൾക്ക് രാജ്യത്ത് അംഗീകാരം നൽകിയിട്ടുണ്ട്. ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡ്, റഷ്യയുടെ സ്പുട്നിക് വി എന്നിവയാണ് ഈ വാക്സിനുകൾ. രണ്ട് ഡോസുകള്‍ക്കിടയിലുള്ള കാലാവധി ഓരോ വാക്സിനും വ്യത്യസ്തമാണ്.
കേന്ദ്രസർക്കാർ പറയുന്നതനുസരിച്ച്, കോവിഷീൽഡ് ഡോസുകൾക്ക് 12-16 ആഴ്ച ഇടവേളയും, കോവാക്സിന് 4-6 ആഴ്ച ഇടവേളയും സ്പുട്നിക് വിയ്ക്ക് 21-90 ദിവസത്തെ ഇടവേളയുമാണ് നൽകേണ്ടത്. ഈ രോഗപ്രതിരോധ കുത്തിവെപ്പ് എടുക്കുന്ന ഓരോരുത്തർക്കും ആദ്യത്തെ ഡോസിനുശേഷം പ്രതിരോധശേഷി വർദ്ധിക്കുന്നതിന് രണ്ടാഴ്ച സമയമെടുക്കും. രോഗപ്രതിരോധ കുത്തിവെപ്പ് താരതമ്യേന പുതിയതായതിനാല്‍ പ്രതിരോധശേഷി വർദ്ധിക്കുന്നതിന് അവ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും എത്ര സമയമെടുക്കുന്നുവെന്നും ഇപ്പോഴും പഠനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ആളുകളുടെ ഏറ്റവും വലിയ സംശയം കുത്തിവയ്പിനുശേഷം പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് എത്ര സമയമെടുക്കും എന്നതാണ്.
Also Read-കോവിഡ് 19നെതിരെ നിങ്ങളുടെ ശരീരത്തിൽ രോഗപ്രതിരോധ ശേഷി രൂപപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം?
ലോകാരോഗ്യ സംഘടനയുടെ ഡോ. കാതറിൻ ഓബ്രിയൻ പറയുന്നതനുസരിച്ച്, ആദ്യ ഡോസിനു ശേഷം മികച്ച രോഗപ്രതിരോധശേഷി ലഭിക്കുന്നതിന് രണ്ടാഴ്ച സമയമെടുക്കുമെന്നാണ്. രണ്ടാമത്തെ ഡോസ് ആ പ്രാരംഭ രോഗപ്രതിരോധശേഷിയെ വർദ്ധിപ്പിക്കുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതിരോധശേഷി വീണ്ടും ശക്തമാക്കുകയും ചെയ്യും.
കോവിഡ് -19 വാക്സിനുകൾ വൈറസിനെതിരെയുള്ള പ്രതിരോധശേഷി നല്‍കുന്നതോടൊപ്പം വൈറസിനെ തിരിച്ചറിയാനും അതിനെതിരെ പോരാടാനും നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ പഠിപ്പിക്കുന്നു. പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞാല്‍ മാത്രമേ പ്രതിരോധശേഷി ലഭിക്കുകയുള്ളൂ, അതിനർത്ഥം ആ വ്യക്തിക്ക് ആ സമയദൈർഘ്യത്തിനുള്ളിൽ തീർച്ചയായും രോഗം പിടിപെടാനുള്ള സാധ്യത നിലനിൽക്കുന്നുവെന്നു തന്നെയാണ്.