കോവിഡ് 19നെതിരെ നിങ്ങളുടെ ശരീരത്തിൽ രോഗപ്രതിരോധ ശേഷി രൂപപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം?

Last Updated:

Know how to measure your immunity against Covid 19.| കോവിഡ് 19 രോഗബാധയെ ചെറുക്കാൻ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം പര്യാപ്തമാണോ എന്നറിയാൻ ഇപ്പോൾ പരിശോധനകൾ നടത്തി വരുന്നുണ്ട്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ആരോഗ്യ വിദഗ്ദ്ധർ പറയുന്നത് പ്രകാരം, അതിസൂക്ഷ്മമായ ആന്റിബോഡികളുടെ ഉത്പാദനമാണ് ഏതൊരു വൈറസിനെതിരെയുമുള്ള മനുഷ്യശരീരത്തിന്റെ പ്രതിരോധ പ്രവർത്തനത്തെ സഹായിക്കുന്നത്. ആർക്കെങ്കിലും ഒരു അണുബാധ ഉണ്ടായാൽ അയാളുടെ ശരീരം ചില ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നു. ഈ ആന്റിബോഡികൾ ആ വൈറസിന്റെ ആക്രമണത്തെ ചെറുത്തു തോൽപ്പിക്കുകയും ഭാവിയിൽ ആ അണുബാധ വീണ്ടും ഉണ്ടാകാതിരിക്കാൻ വേണ്ട സംരക്ഷണം നമുക്ക് നൽകുകയും ചെയ്യുന്നു. ഇതേ രീതിയിലാണ് വാക്സിനുകളും മനുഷ്യശരീരത്തിൽ പ്രവർത്തിക്കുന്നത്. അവ ശരീരത്തിൽ ആന്റിബോഡികളുടെ ഉത്പാദനത്തിന് കാരണമാവുകയും അതിലൂടെ വൈറസിനെതിരെയുള്ള പ്രതിരോധത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
കോവിഡ് 19 രോഗബാധയെ ചെറുക്കാൻ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം പര്യാപ്തമാണോ എന്നറിയാൻ ഇപ്പോൾ ആന്റിബോഡി പരിശോധനകൾ അഥവാ സെറോളജി പരിശോധനകൾ നടത്തി വരുന്നുണ്ട്. ആന്റിബോഡി പരിശോധനയിലൂടെ നിങ്ങളുടെ രക്തത്തിലെ ആന്റിബോഡികളുടെ സാന്നിധ്യം തിരിച്ചറിയാൻ കഴിയുന്നു. അതിലൂടെ, പ്രകടമായ രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടാകാതെ, മുമ്പ് കോവിഡ് ബാധിച്ചിട്ടുണ്ടോയെന്ന് എന്ന് ഉറപ്പു വരുത്താൻ കഴിയും.
വൈറസിനെ തുരത്താൻ സഹായിക്കുന്ന ആന്റിബോഡികൾ തുടർന്നും മനുഷ്യശരീരത്തിൽ നിലകൊള്ളുകയും ഭാവിയിൽ അതേ അണുബാധ വീണ്ടും ഉണ്ടാകുന്നതിൽ നിന്ന് ശരീരത്തെ പ്രതിരോധിക്കുകയുമാണ് ചെയ്യുമെങ്കിലും കൊറോണ വൈറസ് പുതിയൊരു അനുഭവം തന്നെയാണെന്ന് ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെ ഇമ്മ്യൂണോളജി വിദഗ്ദ്ധൻ ഡോ. ബ്രൂസ് വാക്കർ വ്യക്തമാക്കിയതായി വുസ 9 (WUSA9) റിപ്പോർട്ട് ചെയ്തു. ആന്റിബോഡികളുടെ സാന്നിധ്യത്തിൽ വർദ്ധനവ് ഉണ്ടാവുകയും പിന്നീട് അത് കുറഞ്ഞു വരികയും കാലക്രമേണ അവയിൽ പലതും നശിച്ചു പോവുകയും ചെയ്യുന്ന ഒരു പ്രവണതയാണ് കൊറോണ വൈറസ് രോഗബാധയുടെ കാര്യത്തിൽ കാണാൻ കഴിയുന്നത് എന്ന് ഡോ: ബ്രൂസ് വിശദീകരിക്കുന്നു.
advertisement
ഇത്തരത്തിൽ ചില ആന്റിബോഡികൾ നശിച്ചാലും വൈറസിനെതിരെ മതിയായ രോഗ പ്രതിരോധം ശരീരത്തിൽ രൂപപ്പെടുന്നുണ്ടോ എന്ന കാര്യത്തിൽ വിദഗ്ദ്ധർക്കിടയിലും വ്യക്തത കൈവന്നിട്ടില്ല. മനുഷ്യശരീരത്തിൽ ഈ ആന്റിബോഡികൾക്ക് എത്ര കാലം നിലനിൽക്കാൻ കഴിയും എന്നറിയാനുള്ള ശ്രമത്തിലാണ് വിദഗ്ദ്ധർ ഇപ്പോൾ.
അണുബാധ ഉണ്ടായതിനു ശേഷം ഒരാഴ്ചയ്ക്കും മൂന്ന് ആഴ്ചകൾക്കും ഇടയിൽ ആന്റിബോഡികൾ ഉത്പാദിപ്പിക്കപ്പെടും എന്നാണ് അമേരിക്കയുടെ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിഎസ്) നൽകുന്ന വിവരങ്ങളിൽ നിന്ന് അറിയാൻ കഴിയുന്നത്. ഒരാളിൽ നിലവിൽ രോഗബാധ ഉണ്ടോ എന്ന് സ്ഥിരീകരിക്കാൻ ആന്റിബോഡി പരിശോധന ഉപയോഗിക്കരുതെന്നും അവർ വ്യക്തമാക്കുന്നു.
advertisement
മുമ്പ് രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും കോവിഡ് രോഗബാധ വന്നിട്ടുണ്ടോ എന്നറിയാൻ മാത്രമാണ് ഈ പരിശോധന സഹായിക്കുക. എന്നാൽ, വെബ് എംഡി (WebMD) വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിവരങ്ങൾ പ്രകാരം, ഈ വൈറസിന്റെ സാന്നിധ്യം ജനങ്ങൾക്കിടയിൽ എത്രത്തോളം സാധാരണമായി മാറിയിട്ടുണ്ട് എന്നത് നിർണയിക്കാൻ ആന്റിബോഡി പരിശോധനകളെ ആശ്രയിക്കാനാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്.
Summary: According to medical experts, the production of antibodies — microscopic protein components -are used to measure immunity against any virus
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് 19നെതിരെ നിങ്ങളുടെ ശരീരത്തിൽ രോഗപ്രതിരോധ ശേഷി രൂപപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം?
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement