സംസ്ഥാന ആരോഗ്യവകുപ്പുമായി ബന്ധപ്പെടുന്നുണ്ടെന്നും നടപടികൾ നിരീക്ഷിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിരോധശേഷി കുറയ്ക്കുന്ന, വേഗത്തിൽ വ്യാപനശേഷിയുള്ള വൈറസാണ് ജെഎൻ 1 കോവിഡ് ഉപവകഭേദം. ഇത് ചൈനയിൽ സ്ഥിരീകരിച്ചതായി വെള്ളിയാഴ്ച വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. വിദേശരാജ്യങ്ങളിലും ജെഎൻ 1 വകഭേദം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
നേരത്തെ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നിന്ന് സിംഗപ്പൂരിലെത്തിയ വ്യക്തിയിൽ ജെഎൻ-1 ഉപവകഭേദം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് തിരുച്ചിറപ്പള്ളി ജില്ലയിലോ തമിഴ്‌നാട്ടിലെ മറ്റ് സ്ഥലങ്ങളിലോ കേസുകളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടില്ല. "ഇന്ത്യയിൽ ജെഎൻ-1 വേരിയന്റിന്റെ മറ്റൊരു കേസും കണ്ടെത്തിയിട്ടില്ല," ഉന്നത വൃത്തങ്ങൾ അറിയിച്ചു.
advertisement
ജെഎൻ-1 കോവിഡ് ഉപവകഭേദം ആദ്യമായി റിപ്പോർട്ട് ചെയ്തത് ലക്സംബർഗിലാണ്.
“ഏഴു മാസത്തെ ഇടവേളയ്ക്ക് ശേഷം, ഇന്ത്യയിൽ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ, കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ഇതുവരെയുള്ള തീവ്രത മുമ്പത്തേതിന് സമാനമാണ്.
വേഗത്തിൽ പടരാനും പ്രതിരോധശേഷി ദുർബലമാക്കാനും ഉപവിഭാഗത്തിന് കഴിയും" - നാഷണൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ കോ-ചെയർമാൻ രാജീവ് ജയദേവൻ എഎൻഐയോട് പറഞ്ഞു.
ഏതാനും ആഴ്ചകളായി കേരളത്തിൽ കോവിഡ് കേസുകൾ കൂടുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. നേരിയ പനികളിലെ സാംപിളുകൾപോലും കോവിഡ് പരിശോധനയ്ക്ക് റഫർ ചെയ്യന്നതാണിതിനു കാരണം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പതിവ് കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനങ്ങളിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും 18നകം പൊതുജനാരോഗ്യ, ആശുപത്രി തയ്യാറെടുപ്പ് നടപടികൾ വിലയിരുത്താനായി മോക്ക് ഡ്രിൽ നടത്താനും നിർദേശമുണ്ട്.