TRENDING:

COVID 19| എറണാകുളത്ത് ആശങ്ക; രോഗികൾ കൂടിയാൽ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് സൂചന

Last Updated:

ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: എറണാകുളത്ത് ഇന്നലെ 13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേരുടെ ഉറവിടം കണ്ടെത്തിയിട്ടില്ല. രോ​ഗികളുടെ എണ്ണം കൂടിയാല്‍ ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
advertisement

തൃക്കാക്കരയിലെ ഒരു വീട്ടമ്മ, ആലുവയിലെ ഓട്ടോ ഡ്രൈവര്‍, പറവൂറിലെ സെമിനാരി വിദ്യാര്‍ത്ഥി, പാലാരിവട്ടത്തുള്ള എല്‍ഐസി ഏജന്റ്, കടവന്ത്ര സ്വദേശിയായ നേവിയിലെ ഒരു ഉദ്യോഗസ്ഥന്‍, കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലെ ഒരു ആക്രി കച്ചവടക്കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

TRENDING:Nandigram And The Left| ബംഗാളിൽ ഇടതുരാഷ്ട്രീയം തിരിച്ചുവരുന്നു; നന്ദിഗ്രാം സാക്ഷി [NEWS]COVID 19| ക​ര്‍​ണാ​ട​ക​യി​ല്‍ SSLC പ​രീ​ക്ഷ​യെ​ഴു​തി​യ 32 കു​ട്ടി​ക​ള്‍​ക്ക് കോ​വി​ഡ്; സമ്പർക്കം പരിശോധിക്കുന്നു [NEWS]UN Sex Act in Tel Aviv| നടുറോഡിൽ ഔദ്യോഗിക വാഹനത്തിൽ സെക്സ്; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെന്ന് യു.എൻ [NEWS]

advertisement

ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇന്ന് മുതല്‍ കര്‍ശന പരിശോധനയുണ്ടാകും. കൂട്ടംകൂടുന്നത് ഒഴിവാക്കണം. പൊതുവഴിയിൽ തുപ്പിയാൽ നടപടിയെടുക്കും. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് എതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| എറണാകുളത്ത് ആശങ്ക; രോഗികൾ കൂടിയാൽ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് സൂചന
Open in App
Home
Video
Impact Shorts
Web Stories