• HOME
 • »
 • NEWS
 • »
 • india
 • »
 • Nandigram And The Left | ബംഗാളിൽ ഇടതുരാഷ്ട്രീയം തിരിച്ചുവരുന്നു; നന്ദിഗ്രാം സാക്ഷി

Nandigram And The Left | ബംഗാളിൽ ഇടതുരാഷ്ട്രീയം തിരിച്ചുവരുന്നു; നന്ദിഗ്രാം സാക്ഷി

ബംഗാളിൽ സിപിഎമ്മിന്‍റെയും ഇടതുമുന്നണിയുടെ തകർച്ചയ്ക്ക് വഴിവെച്ച സംഭവമാണ് നന്ദിഗ്രാം വെടിവെയ്പ്പ്. കർഷകരുടെ ഭൂമി ഏറ്റെടുത്ത് പ്രത്യേക സാമ്പത്തിക മേഖലയാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ കർഷകർ രംഗത്തെത്തി. തുടർന്നുള്ള സംഘർഷത്തിനിടെ 2007 മാർച്ച് 14ന് പൊലീസ് വെടിവെയ്പ്പിൽ 14 പേർ കൊല്ലപ്പെട്ടു. തുടർന്ന് സമരം ഏറ്റെടുത്ത തൃണമൂൽ കോൺഗ്രസിന് അത് അധികാരത്തിലേക്കുള്ള ചവിട്ടുപടിയായി. എന്നാൽ നന്ദിഗ്രാം വെടിവെയ്പ്പു കഴിഞ്ഞ് 12 വർഷത്തിനിപ്പുറം കഴിഞ്ഞ വർഷം സി.പി.എം നന്ദഗ്രാമിലെ പാർട്ടി ഓഫീസ് വീണ്ടും തുറന്നു. ബംഗാളിൽ സിപിഎമ്മിന്‍റെ തിരിച്ചുവരവിനുള്ള സാക്ഷ്യമായാണ് ഈ ചരിത്രമുഹൂർത്തത്തെ പാർട്ടി അനുഭാവികൾ കാണുന്നത്.

cpim-flag

cpim-flag

 • Share this:
  സുജിത്ത് നാഥ്

  2019 ഏപ്രിൽ 7, ബംഗാളിലെ സിപിഎം ഉൾപ്പടെയുള്ള ഇടതുപാർട്ടികൾക്ക് അതൊരു പുതിയ തുടക്കമായിരുന്നു. "ലാൽ സലാം, ലാൽ സലാം, ഇൻക്വിലാബ് സിന്ദാബാദ്" തുടങ്ങിയ മുദ്രാവാക്യങ്ങൾ നന്ദിഗ്രാമിന്റെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് അന്തരീക്ഷത്തിൽ ഉച്ചത്തിൽ മുഴങ്ങി.

  2007 ൽ തൃണമൂൽ കോൺഗ്രസ് മേധാവി മമത ബാനർജി അധികാരത്തിലേക്ക് ചുവടുവെയ്ക്കാൻ ചവിട്ടുപടിയാക്കിയത് ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂർ ജില്ലയിലെ ഒരു ചെറിയ കുഗ്രാമമായ നന്ദിഗ്രാമിനെയായിരുന്നു. അവിടെ നിന്നാണ് മമതയുടെ യാത്ര തുടങ്ങിയത്.

  2019 ഏപ്രിൽ ഏഴിന്, കൊൽക്കത്തയിൽ നിന്ന് ഏകദേശം 133 കിലോമീറ്റർ അകലെ, നന്ദിഗ്രാമിലെ ഗ്രാമവാസികളിൽ ഭൂരിഭാഗവും സി‌പി‌എമ്മിന്‍റെ ചെങ്കൊടിയുമായി മനുഷ്യചങ്ങലപോലെ സുകുമാർ സെൻഗുപ്ത ഭവന് ചുറ്റും അണിനിരന്നു. നന്ദിഗ്രാം അക്രമത്തിന് 12 വർഷത്തിനുശേഷം സിപിഎം പാർട്ടി ഓഫീസ് വീണ്ടും തുറക്കുന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാനാണ് അവർ അവിടെ ഒത്തുകൂടിയത്.

  2019ൽ ബംഗാളിലെ നിരവധി സിപിഎം ഓഫീസുകൾ വീണ്ടും തുറന്നെങ്കിലും സുകുമാർ സെൻഗുപ്ത ഭവൻ വീണ്ടും തുറന്നത് പാർട്ടിയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ഒന്നായിരുന്നു. കാരണം: തൃണമൂലിന്‍റെ നന്ദിഗ്രാം സമരമാണ് ബംഗാളിലെ ഇടതുമുന്നണിയെ പതനത്തിലേക്ക് നയിച്ചതിൽ പ്രധാനം. അതുകൊണ്ടുതന്നെയാണ് ഒരു ദശാബ്ദത്തിലേറെക്കാലമായി അടച്ചുപൂട്ടിയിരുന്ന നന്ദിഗ്രാമിലെ പാർട്ടി ഓഫീസ് വീണ്ടും തുറക്കുന്നത് സിപിഎമ്മിനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ഒന്നായി മാറിയത്.

  മറുവശത്ത്, ബംഗാളിൽ ബിജെപിയുടെ ഉയർച്ച തൃണമൂലിനെ ഏറെ ആശങ്കപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. ബിജെപിയെ പ്രതിരോധിക്കുന്നതിനുള്ള ശ്രമത്തിലാണ് തൃണമൂൽ. ഈ അവസരത്തിൽ സിപിഎമ്മും ഇടതുമുന്നണിയും നിശബ്ദമായി ജനങ്ങൾക്ക് വേണ്ടി താഴേതട്ടുമുതൽ പ്രവർത്തനം വ്യാപിപ്പിച്ചു. "സോർക്കറി നേ" , ഡോർകറി അച്ചേ (ഞങ്ങൾ അധികാരത്തിലല്ല, പക്ഷേ ബുദ്ധിമുട്ടുന്ന ജനവിഭാഗത്തിനൊപ്പമാണ്) "- ഇതാണ് സിപിഎം ഉയർത്തിയ മുദ്രാവാക്യം.

  ഈ കോവിഡ് കാലത്ത് സമൂഹ അടുക്കളകൾ, സൌജന്യ ഭക്ഷണവിതരണം, പച്ചക്കറി വിപണികൾ എന്നിവ സംഘടിപ്പിക്കുന്നതിലും വിദ്യാർത്ഥികൾക്ക് പഠനത്തിനു ആവശ്യമായ കിറ്റുകളും വസ്ത്രങ്ങളും വിതരണം ചെയ്യുന്നതിലും സിപിഎം പ്രവർത്തകർ ശ്രദ്ധ കേന്ദ്രീകരിച്ചു. വിവിധ സാമൂഹ്യക്ഷേമ പദ്ധതികളിൽ പാർട്ടി കേഡർമാർ സജീവമായി ഏർപ്പെട്ടു. ഇതിലൂടെ കഴിഞ്ഞ മാസങ്ങളിൽ ഇടതുമുന്നണിയുടെ പ്രവർത്തനം സംസ്ഥാനത്ത് കൂടുതൽ ഉഷാറാക്കിമാറ്റാൻ കഴിഞ്ഞു.

  coronavirus, corona virus, coronavirus india, coronavirus in india, coronavirus kerala, coronavirus update, coronavirus symptoms, കൊറോണ, കോവിഡ്, കൊറോണ കേരളത്തിൽ, കൊറോണ മരണം, ലോകാരോഗ്യ സംഘടന,കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരായ പ്രതിഷേധങ്ങൾക്കും ഇടതുമുന്നണി നേതൃത്വം നൽകി. ഇന്ധന വിലക്കയറ്റം, കൽക്കരി ഖനികളുടെയും റെയിൽവേയുടെയും സ്വകാര്യവൽക്കരണം, തൊഴിലില്ലായ്മ, കുടിയേറ്റക്കാരുടെ ദുരവസ്ഥ തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇടതുപാർട്ടികൾ ബംഗാളിൽ പ്രക്ഷോഭം ശക്തമാക്കിയത്. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തന്നെയാണ് ഇടതുപാർട്ടികൾ ലക്ഷ്യമിടുന്നത്.

  ബംഗാളിൽ പാർട്ടിയുടെ പുനരുജ്ജീവനത്തിനായി കഠിനമായി പരിശ്രമിക്കുന്നവരിൽ ചെറുപ്പക്കാരും പ്രായമായവരുമായ നിരവധി പ്രവർത്തകരുണ്ട്. ഇവരിൽ ശ്രദ്ധേയ ഇടപെടൽ നടത്തി അമൽ സാധു (72) എന്ന മുതിർന്ന നേതാവുമുണ്ട്. നോർത്ത് 24 പർഗാനയിലെ ബൊംഗാവോണിലെ മുതിർന്ന സി.പി.എം നേതാവായ സാധു 1967-ലാണ് സിപിഎം അംഗമാകുന്നത്. ഈ പ്രായത്തിലും ബംഗാളിലെ ഇടതുമുന്നണിയെ ശക്തിപ്പെടുത്താൻ അദ്ദേഹം അശ്രാന്തമായി പ്രവർത്തിക്കുന്നു.

  ബൊംഗാവോണിലെ സി.പി.എം ഓഫീസായ അജിത് ഗാംഗുലി ഭവനിലെ നിത്യസന്ദർശകനാണ് അദ്ദേഹം. അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന ആളുകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടതതിൽ അമൽ സാധു മുന്നിൽ തന്നെയുണ്ട്. അദ്ദേഹത്തിന്‍റെ പേരോ ഫോട്ടോയെ ഇതുവരെ ഒരു മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്നാൽ ബൊംഗാവോണിലെ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ആളുകൾക്കിടയിൽ അദ്ദേഹം വളരെയധികം സുപരിചിതനാണ്.

  'ഇടതുമുന്നണിയിലെ മിക്ക കേഡർമാരും അച്ചടക്കമുള്ളവരാണ്, ഒന്നും പ്രതീക്ഷിക്കാതെ പാർട്ടിയ്ക്കുവേണ്ടി പ്രവർത്തിക്കാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നു. ഇക്കഴിഞ്ഞ മാസങ്ങളിലായി ബംഗാളിൽ ഇടതുമുന്നണി ശക്തമായ സാന്നിദ്ധ്യമായി മാറിയിട്ടുണ്ടെന്നും, തൃണമൂലിന്‍റെ തെറ്റിദ്ധാരണാജനകമായ രാഷ്ട്രീയത്തിനും ബിജെപിയുടെ സാമുദായിക രാഷ്ട്രീയത്തിനുമെതിരെ ആളുകൾ സിപിഎമ്മിനൊപ്പം അണിചേരുമെന്ന് ഞാൻ കരുതുന്നു'- അമൽ സാധു പറയുന്നു.

  നോർത്ത് 24 പർഗാനയിലെ ഗൈഗാറ്റ ഈസ്റ്റിലെ സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി സപാൻ ഘോഷ് ഉൾപ്പടെയുള്ളവർ അമൽ സാധുവിനൊപ്പം സിപിഎമ്മിന്‍റെ തിരിച്ചുവരവിനായുള്ള പോരാട്ടത്തിൽ മുന്നണിയിലുണ്ട്. ബംഗാളിന്‍റെ രാഷ്ട്രീയ ഭൂപടത്തിലേക്കുള്ള സിപിഎമ്മിന്‍റെ തിരിച്ചുവരവിനായാണ് ഇവരുടെ അശ്രാന്ത പരിശ്രമം.

  “എന്നെ വിശ്വസിക്കൂ, ആളുകൾക്ക് തൃണമൂലും ബിജെപിയും മടുത്തു. ബംഗാളിന്റെ എല്ലാ കോണുകളിലും വലിയ തോതിലുള്ള അഴിമതികളാണ് ഇപ്പോൾ അരങ്ങേറുന്നത്. ആംഫാൻ, ലോക്ക്ഡൗൺ സമയത്ത് ആരും ജനങ്ങൾക്കൊപ്പം നിന്നില്ല. റേഷൻ കൊള്ളയടിച്ചു. ജനങ്ങളുടെ ക്ഷേമത്തിനായി നൽകിയ പണം പാഴാക്കി. ഭാവിയിൽ ആളുകൾ ആരെയാണ് പിന്തുണയ്ക്കുകയെന്ന് എനിക്കറിയില്ല, പക്ഷേ ഒരു കാര്യം വളരെ വ്യക്തമാണ്, ആളുകൾക്ക് തൃണമൂലിനോടും ബിജെപിയോടും നല്ല ദേഷ്യമുണ്ട്, ”- ഘോഷ് പറഞ്ഞു.

  കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഇടതുമുന്നണി പ്രവർത്തകർ, പ്രധാനമായും യുവാക്കൾ, അവരുടെ നേട്ടങ്ങൾ സോഷ്യൽ മീഡിയയിലൂടെ സജീവമായി പ്രചരിപ്പിക്കുകയും സംസ്ഥാനത്ത് തൃണമൂലിന്‍റെയും കേന്ദ്രത്തിൽ ബിജെപിയുടെയും ഭരണപരാജയങ്ങൾ ജനങ്ങൾക്കുമുന്നിൽ അക്കമിട്ട് നിരത്തുകയും ചെയ്യുന്നുണ്ട്.

  cpm

  ചുവരെഴുത്തും തീക്ഷ്ണമായ കൈയെഴുത്തു പോസ്റ്ററുകൾക്കുമൊപ്പം തന്നെ സി‌പിഎം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ശക്തമായ സാന്നിദ്ധ്യമായി മാറി. “നിങ്ങളെ നന്നായി അറിയാൻ ഞങ്ങളെ അനുവദിക്കുക. ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ സിപിഎമ്മുമായി പ്രവർത്തിക്കാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടോ? ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങൾ ഒരു ഡിജിറ്റൽ സന്നദ്ധപ്രവർത്തകനാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആവശ്യമായ വിശദാംശങ്ങൾക്കൊപ്പം ഈ ഫോം (വെബ്‌സൈറ്റിലേക്കുള്ള ലിങ്ക്) പൂരിപ്പിക്കുക”- പാർട്ടി സോഷ്യൽമീഡിയ പ്രവർത്തനത്തിൽ കൂടുതൽ പങ്കാളിത്തം ആവശ്യപ്പെട്ടുകൊണ്ട് പുറത്തിറക്കിയ സർക്കുലറിലെ പ്രസക്തഭാഗമാണിത്.

  “ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ നിലവിലെ പ്രസക്തി കണക്കിലെടുത്ത് സിപിഎം പ്രവർത്തനരീതിയിൽ വ്യക്തമായ മാറ്റം ഇത് കാണിക്കുന്നു. മറ്റ് കക്ഷികൾ ഡിജിറ്റൽ പ്ലാനുമായി ആക്രമണാത്മകമായി മുന്നേറുന്ന സമയത്ത് ഇത് വളരെ പ്രധാനമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷമുള്ള മാസങ്ങളിൽ സംസ്ഥാനത്ത് ഇടതുപക്ഷത്തിന്റെ സാന്നിധ്യം തീരെ ഇല്ലാതായി. എന്നാൽ ഇപ്പോൾ പതുക്കെ അത് വീണ്ടെടുക്കുകയാണ്. നിരത്തുകളിൽ ഒരു പാർട്ടി പ്രവർത്തകനെയെങ്കിലും ഇപ്പോൾ കാണാനാകും. ഒരുപക്ഷേ അവരുടെ എണ്ണം കുറവായിരിക്കാം, പക്ഷേ അവരുടെ സാന്നിധ്യം സംസ്ഥാനത്തുടനീളമുണ്ട്. ഇത് വളരെ പ്രാധാന്യമർഹിക്കുന്നു, കാരണം ഇടതുമുന്നണിയുടെ ഉയർച്ച ശരിക്കും ബുദ്ധിമുട്ടിക്കുന്നത് ബിജെപിയെയാണ്, ”- രാഷ്ട്രീയ വിദഗ്ധൻ കപിൽ താക്കൂർ പറഞ്ഞു. “കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ വോട്ട് വിഹിതം 7 ശതമാനമായിരുന്നു, എന്നാൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ വോട്ട് ശതമാനം വർദ്ധിക്കുമെന്ന് ഞാൻ കരുതുന്നു.”- അദ്ദേഹം പറഞ്ഞു.

  “ബംഗാളിന് ഇടതുപക്ഷം അനിവാര്യമാകുന്നു. ആസൂത്രിതമല്ലാത്ത # ലോക്ക്ഡൌൺ സമയത്ത് തൊഴിൽ നഷ്ടപ്പെട്ട 14 കോടി പേർക്കും ദേശീയപാതയിലൂടെ നടന്നുപോകുന്ന എട്ടു കോടി കുടിയേറ്റ തൊഴിലാളികൾക്കും ഒരു ലക്ഷം രൂപ നൽകണമെന്ന് സിപിഎം ആവശ്യപ്പെടുന്നു. അടുത്ത 6 മാസത്തേക്ക് പ്രതിമാസം 7500 രൂപ നൽകണമെന്ന ആവശ്യവും പാർട്ടി ഉയർത്തി. കൽക്കരി ഖനനം സ്വകാര്യവൽക്കരിക്കാനുള്ള മോദി സർക്കാരിന്റെ തീരുമാനത്തിനെതിരെ ജൂലൈ 2 മുതൽ 4 വരെ കൽക്കരിത്തൊഴിലാളികളുടെ പണിമുടക്കിനെ ഞങ്ങൾ പിന്തുണയ്ക്കുന്നു, ”ബംഗാൾ സി.പി.എം ട്വീറ്റിൽ പറയുന്നു.

  “വീണ്ടും വിൽക്കുക! സ്വകാര്യവൽക്കരണ സംവിധാനം! മോദിക്ക് ഒരു ഭരണസംവിധാനം സൃഷ്ടിക്കാൻ കഴിയുന്നില്ല, അത് തകർക്കാൻ മാത്രമേ കഴിയൂ. സർക്കാർ സ്വത്തുക്കൾ വിൽക്കുന്നു. കോവിഡ് ദുരന്തമുണ്ടായപ്പോൾ റെയിൽവേ വിൽക്കുന്നു. 109 ജോഡി റെയിൽവേ ലൈനുകൾ സ്വകാര്യമേഖലയ്ക്ക് കൈമാറാൻപോകുന്നു.കൊറോണ മോദിജിക്ക് അവസരമാണ്. കോർപ്പറേറ്റ് മൂലധന സേവനങ്ങൾക്കുള്ള അവസരം ”- ബംഗാൾ സിപിഎം മറ്റൊരു ട്വീറ്റിൽ പറയുന്നു.

  “മൺസൂൺ ആരംഭിക്കുമ്പോൾ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിപ്പിക്കുകയെന്നത് കൂടുതൽ ദുഷ്ക്കരമാണ്. എന്നാൽ നമ്മുടെ സഖാക്കൾ അതിന് തയ്യാറാണ്. ഈ ഫോട്ടോകൾ കൊൽക്കത്തയിലെ ബെഹാലയിൽ നിന്നുള്ളതാണ്, അവിടെ ലോക്ക്ഡൌണിന്റെയും ആംഫാൻ ചുഴലിക്കാറ്റിന്‍റെയും കഷ്ടനഷ്ടങ്ങൾ അനുഭവിക്കുന്ന ആളുകൾക്ക് സൌജന്യ ഭക്ഷണം ലഭ്യമാക്കുന്നു ”- സമൂഹ അടുക്കളയെക്കുറിച്ചുള്ള മറ്റൊരു ട്വിറ്റർ പോസ്റ്റ് പറയുന്നു,

  ജംഗൽമഹലിന്റെയും ദാമിൻ-ഇ-കോ മേഖലകളുടെ പ്രാധാന്യം ഇടതുപക്ഷം മനസ്സിലാക്കുന്നു. മറ്റൊരു സി.പി.എം ട്വീറ്റിൽ ഇങ്ങനെ പറയുന്നു, “സന്തലുകൾ(ആദിവാസി വിഭാഗങ്ങൾ) വനങ്ങളിൽ താമസിച്ചിരുന്നു. 1832-ൽ ബ്രിട്ടീഷുകാർ ഡാമിൻ-ഇ-കോ പ്രദേശത്തിന്‍റെ അതിർത്തി നിർണ്ണയിക്കുകയും അവിടെ താമസിക്കാൻ സാന്തലുകളെ ക്ഷണിക്കുകയും അവർക്ക് ഭൂമിയും സാമ്പത്തിക സൌകര്യങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈ വാഗ്ദാനങ്ങളിൽ ആകൃഷ്ടരായി ധാരാളം സന്താലുകൾ ഇവിടെ സ്ഥിരതാമസമാക്കി. കൊളോണിയൽ ഭരണത്തെ അടിച്ചമർത്തുന്നതിനെതിരെയുള്ള ഒരു കലാപമായി ഇത് മാറി. സാന്തലുകളുടെ ഈ പ്രക്ഷോഭം നയിച്ചത് മുർമു സഹോദരൻമാരാണ്. സ്വേച്ഛാധിപത്യ ബ്രിട്ടീഷ് റവന്യൂ സമ്പ്രദായവും ഇന്ത്യയിലെ സമീന്ദാരി സമ്പ്രദായവും ബംഗാൾ പ്രസിഡൻസിയുടെ ഗോത്രവർഗ്ഗത്തെ അവസാനിപ്പിക്കുന്നതിനുള്ള നീക്കത്തിനെതിരായാണ് ഈ പ്രക്ഷോഭം ആരംഭിച്ചത്.

  “ഞങ്ങളുടെ പാർട്ടി ഓഫീസ് 2011 ൽ തൃണമൂൽ ഏറ്റെടുത്തു. തൃണമൂൽ ഗുണ്ടകലുടെ ഭീകരത കാരണം ഞങ്ങളുടെ പാർട്ടി അംഗങ്ങൾ ഇത് വീണ്ടും തുറക്കുന്നതിൽ എപ്പോഴും പരാജയപ്പെട്ടിരുന്നു. സിപിഎം അനുഭാവികളായ തൊഴിലാളികളെ തൃണമൂൽ അനുകൂലികൾ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇപ്പോൾ പ്രദേശത്ത് തൃണമൂൽ ദുർബലമായിരിക്കുന്നു, ബൂത്ത് തലത്തിൽ നിന്ന് പാർട്ടിയെ പുനഃസംഘടിപ്പിക്കാൻ ഞങ്ങൾക്ക് സാധിച്ചു. സഖാക്കൾ സംസ്ഥാനത്തൊട്ടാകെയുള്ള പാർട്ടി ഓഫീസുകളിൽ പതുക്കെ വീണ്ടും പ്രവേശിക്കുന്നുവെന്നതിന്റെ നല്ലൊരു സൂചനയാണിത്. ”- സി.പി.എം ഹൂഗ്ലി ജില്ലാ പ്രസിഡന്റ് ദെബബ്രത ഘോഷ് പറഞ്ഞു,

  സിപിഎം

  ഹൂഗ്ലിയുടെ ഖനാകുൽ, അരാംബാഗിലെ ബസന്താപൂർ, നോർത്ത് 24 പർഗാനയിലെ ബരാസത്ത്, ദത്തപ്പുകൂർ എന്നിവിടങ്ങളിൽ സി.പി.എം പാർട്ടി ഓഫീസുകൾ വീണ്ടും തുറക്കുകയും വീട്ടുതോറുമുള്ള പ്രചാരണങ്ങളിൽ നിന്ന് ശേഖരിച്ച സംഭാവനകളിലൂടെ ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പാർട്ടി പ്രവർത്തകർ നിരന്തരം ഇടപെടുകയും ചെയ്യുന്നു.

  കൂച്ച് ബെഹാറിൽ, ദിൻ‌ഹാറ്റ നിഗംനഗർ, ഭേതഗുരി, പിൽ‌ഖാന എന്നിവിടങ്ങളിലെ പാർട്ടി ഓഫീസുകളും വീണ്ടും തുറക്കാൻ സി‌പിഎമ്മിന് കഴിഞ്ഞു.

  ബർദ്ധമാൻ, ഹൌറ, ബൻകുര, പുരുലിയ, ഹാർഗ്രാം, മാൽഡ, ദിനാജ്പൂർ, സൗത്ത് 24 പർഗാനാസ്, ബിർഭം എന്നിവയിലും പാർട്ടി ഓഫീസുകളിൽ വീണ്ടും പ്രവേശിക്കാൻ ഇടതുമുന്നണി പ്രവർത്തകർക്ക് കഴിഞ്ഞു.

  ജനങ്ങളോടൊപ്പം നിൽക്കുക എന്നതാണ് ഞങ്ങളുടെ പ്രത്യയശാസ്ത്രമെന്ന് സിപിഎം നിയമസഭാംഗം സുജൻ ചക്രബർത്തി പറഞ്ഞു. "ഞങ്ങളെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയം എന്നാൽ ആളുകളുടെ ക്ഷേമമാണ്. ഈ പ്രതിസന്ധിയിൽ സംഭാവന ശേഖരിക്കുകയും ജനങ്ങൾക്ക് ഭക്ഷണം നൽകുകയും ചെയ്യുന്ന നിരവധി സഖാക്കളെ സംസ്ഥാനത്ത് ഉടനീളം കാണാനാകും. ഇതാണ് നമ്മുടെ രാഷ്ട്രീയ പ്രവർത്തനം. ബിജെപിയും തൃണമൂലും പോലെയല്ല, ജനങ്ങളെ കൊള്ളയടിച്ചുകൊണ്ടല്ല ഞങ്ങളുടെ പ്രവർത്തനം. സംസ്ഥാന ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ്, തൃണമൂൽ നേതാവ് അഭിഷേക് ബാനർജി എന്നിവരുടെ വീടുകൾ നിങ്ങൾ കാണൂ. അത്തരമൊരു ആഡംബര ജീവിതം നയിക്കാൻ അവർക്ക് എവിടെ നിന്ന് പണം ലഭിക്കുന്നു? ”

  തൃണൂലും ബിജെപിയും അർത്ഥമാക്കുന്നത് കൊള്ളയും ആഡംബരവുമാണെന്ന് ബംഗാളിന്റെ എല്ലാ കോണുകളിലുമുള്ള ആളുകൾ മനസ്സിലാക്കിയിട്ടുണ്ട്. ആംഫാൻ ചുഴലിക്കാറ്റ് ഉണ്ടായ സമയത്ത്, ബംഗാളിൽ എന്താണ് സംഭവിച്ചതെന്ന് നമ്മളെല്ലാവരും കണ്ടു. റേഷൻ കൊള്ളയടിച്ചതിൽ പ്രതിഷേധിച്ച് ജനങ്ങൾ തെരുവിലിറങ്ങി, അവരുടെ ക്ഷേമത്തിനായി അനുവദിച്ച ഫണ്ടുകൾ ഒരു വശത്ത് തൃണമൂലും മറുവശത്ത് ബിജെപി നേതാക്കളും ചേർന്ന് അടിച്ചെടുത്തു ഓരോ ദിവസവും സമ്പന്നരായി മാറുന്നു. മറുവശത്ത് ഗ്രാമീണർ ദരിദ്രരാകുന്നു. ജനങ്ങൾ ഇത് മനസിലാക്കി ബംഗാളിലെ അടുത്ത ഓപ്ഷനായി ഞങ്ങളെ കാണുന്നു. ഈ കാലയളവിൽ, ഞങ്ങൾ 600 സമൂഹ അടുക്കളകൾ ആരംഭിച്ചു, സൌജന്യ റേഷൻ, പച്ചക്കറികൾ, വസ്ത്രങ്ങൾ, വിദ്യാഭ്യാസ കിറ്റുകൾ, മരുന്നുകൾ തുടങ്ങിയവ ജനങ്ങൾക്ക് വിതരണം ചെയ്തു. ബംഗാളിലെ മിക്ക ഗ്രാമങ്ങളെയും ബന്ധിപ്പിക്കാൻ ഞങ്ങൾ ശ്രമിച്ചു, ഇതുവരെയുള്ള പ്രതികരണം നല്ലതാണ്, ”അദ്ദേഹം പറഞ്ഞു, 2020 ജൂലൈ 10 ന് ബംഗാളിലെ സമൂഹ അടുക്കള സേവനങ്ങൾ 100 ദിവസം പിന്നിടുമെന്ന് സുജൻ ചക്രബർത്തി പറഞ്ഞു.

  1977 മുതൽ 2011 വരെ തുടർച്ചയായി ഏഴു തവണ അധികാരത്തിലിരുന്നിട്ടും, ഇടതുമുന്നണി പശ്ചിമ ബംഗാളിൽ അത്ര ശ്രദ്ധിക്കപ്പെടുന്ന രാഷ്ട്രീയകക്ഷിയല്ലാതായി മാറി.

  മുസാഫർ അഹ്മദ്, ജ്യോതി ബസു, ഹാഷി ദത്ത, കമൽ സർക്കാർ, സമർ മുഖർജി, അബ്ദുല്ല റസൂൽ, നിരോദ് ചക്രവർത്തി, മഹാദേബ് സാഹ, അനിൽ ബിശ്വാസ്, പ്രമോദ് ദാസ്ഗുപ്ത, ബുദ്ധദേബ് ഭട്ടാചാര്യ തുടങ്ങിയ ശക്തരായ നേതാക്കളായിരുന്നു ബംഗാളിൽ സിപിഎമ്മിനെ ശക്തമായ സാന്നിദ്ധ്യമാക്കി മുമ്പ് മാറ്റിയത്.

  എന്നാൽ 2011ലെ നിയസഭാ തെരഞ്ഞെടുപ്പു തോൽവിയോടെ സിപിഎമ്മിന്‍റെ പ്രതിസന്ധിയുടെ വ്യാപ്തി അവരെ ഭയപ്പെടുത്തുന്നതായിരുന്നു, സംസ്ഥാന രാഷ്ട്രീയത്തിൽ നിലനിൽപ്പിനായി കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ പോലും അവർ തയ്യാറായി.

  2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ അധികാരത്തിലെത്തിയതിനുശേഷം തകർന്നുപോയ സിപിഎമ്മിനെ തിരിച്ചുകൊണ്ടുവരാൻ അവിടുത്തെ നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയുടെ തകർച്ച കൂടുതൽ ആഴത്തിലായി. അതിനുശേഷമാണ് പാർട്ടിയെ അടിത്തട്ടിൽനിന്ന് പുനഃസംഘടിപ്പിക്കുന്നതിന് 'യുവ സഖാക്കളുടെ' ശ്രമം ഊർജിതമായത്. തൃണമൂലിനും ബിജെപിക്കും മുന്നിൽ അവരുടെ സാന്നിധ്യം വളരെ കുറവായിരിക്കാം, പക്ഷേ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുക്കുമ്പോൾ ഇപ്പോഴത്തെ ഇടതുമുന്നണിയുടെയും സിപിഎമ്മിന്‍റെയും തിരിച്ചുവരവ് പ്രാധാന്യമർഹിക്കുന്നു, കാരണം ഇടതുപക്ഷം തീർച്ചയായും വോട്ടുവിഹിതം വർദ്ധിപ്പിക്കും, ”എഴുത്തുകാരനും രാഷ്ട്രീയ വിശകലന വിദഗ്ദ്ധനുമായ കപിൽ താക്കൂർ പറഞ്ഞു.  2014 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 34 വർഷമായി സംസ്ഥാനം ഭരിച്ച സിപിഎമ്മിന് ബംഗാളിൽ രണ്ട് സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ വോട്ട് വിഹിതം 39.6 ശതമാനമായിരുന്നു. അന്ന് ബിജെപിയുടെ വോട്ടുവിഹിതം വെറും നാലുശതമാനമായിരുന്നു. എന്നാൽ 2016 ൽ ഇടതുമുന്നണിയുടെ വോട്ട് വിഹിതം ഏകദേശം 26 ശതമാനമായി കുറഞ്ഞു, ബിജെപിയുടെ 11 ശതമാനമായി ഉയർന്നു.

  2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് വിഹിതം ആറു ശതമാനമായിരുന്നത് 2014 ൽ 17 ശതമാനമായി ഉയർന്നു. മറുവശത്ത്, ഇടതുമുന്നണിയുടെ വോട്ട് വിഹിതം 2009 ൽ 42 ശതമാനത്തിൽ നിന്ന് 2014 ൽ 30 ശതമാനമായി കുറഞ്ഞു. 2019 ൽ ഇത് 7 ശതമാനത്തിലേക്ക് കൂപ്പുകുത്തി.
  TRENDING:ഷംന കാസിം ബ്ലാക്മെയിൽ കേസ് | പോലീസ് ഭീഷണിപ്പെടുത്തുന്നതായി പ്രതിയുടെ ഭാര്യ ഹൈക്കോടതിയിൽ [NEWS]COVID 19| ക​ര്‍​ണാ​ട​ക​യി​ല്‍ SSLC പ​രീ​ക്ഷ​യെ​ഴു​തി​യ 32 കു​ട്ടി​ക​ള്‍​ക്ക് കോ​വി​ഡ്; സമ്പർക്കം പരിശോധിക്കുന്നു [NEWS]UN Sex Act in Tel Aviv | നടുറോഡിൽ ഔദ്യോഗിക വാഹനത്തിൽ സെക്സ്; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെന്ന് യു.എൻ [NEWS]
  “എന്നാൽ കഴിഞ്ഞ മാസങ്ങളിലായി ബംഗാളിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമായി നടന്ന ഇടതു റാലികളിൽ, പ്രധാനമായും യുവാക്കളും സ്ത്രീകളും കൂടുതലായി പങ്കെടുത്തത് സൂചിപ്പിക്കുന്നത്, ബംഗാളിൽ, തൃണമൂലിനേയും ബിജെപിയെയും അപേക്ഷിച്ച് ഇടതുമുന്നണി മികച്ച ഓപ്ഷനാണെന്ന് ആളുകൾ മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു എന്നാണ്. വരും വർഷങ്ങളിൽ ആളുകൾ ഇടതുമുന്നണിയിലേക്ക് മടങ്ങിവരുമെന്ന് ഞാൻ കരുതുന്നു. ഇത് സാവധാനത്തിലുള്ള പ്രക്രിയയാണെങ്കിലും, വരുന്ന വോട്ടെടുപ്പുകളിൽ ഞങ്ങളുടെ വോട്ട് വിഹിതം വർദ്ധിക്കുമെന്ന് ഉറപ്പാണ്. ജൂൺ 29 ന് ഞങ്ങൾ ഒരു റാലി സംഘടിപ്പിച്ചു, ധാരാളം ആളുകൾ അതിൽ പങ്കെടുത്തു. ഞങ്ങൾക്ക് ഇപ്പോഴും അടിത്തട്ടിൽ മികച്ച പിന്തുണയുണ്ട്. പക്ഷേ നിർഭാഗ്യവശാൽ ആളുകൾക്ക് സ്വതന്ത്രമായി വോട്ട് രേഖപ്പെടുത്താൻ കഴിയാത്തത് ഒരു പ്രശ്നമായി, ”ദെഗംഗയിലെ മറ്റൊരു സിപിഎം നേതാവ് അരുൺ ദാസ് പറഞ്ഞു.

  2021 ലെ ബംഗാളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂലിനും ബിജെപിക്കുമെതിരെ പോരാടാൻ സിപിഎമ്മും കോൺഗ്രസും ഒരു ‘വൈവിധ്യമാർന്ന തന്ത്ര’ങ്ങളുമായി മുന്നോട്ട് പോവുകയാണ്.
  Published by:Anuraj GR
  First published: