Sex In Official Car | നടുറോഡിൽ ഔദ്യോഗിക വാഹനത്തിൽ സെക്സ്; യു.എൻ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Last Updated:
സംഭവത്തെക്കുറിച്ചുള്ള അന്വേഷണം അവസാനിക്കുന്നതു വരെയാണ് രണ്ട് സ്റ്റാഫ് അംഗങ്ങളെയും ശമ്പളമില്ലാതെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.
ടെൽ അവിവ്: ഇസ്രായേലിലെ ടെൽ അവിവിൽ ഔദ്യോഗിക വാഹനത്തിൽ സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ യു.എൻ സസ്പെൻഡ് ചെയ്തു. ശമ്പളമില്ലാതെ അവധിയിൽ പ്രവേശിക്കാനാണ് ഇവർക്ക് യുഎൻ നൽകിയിരിക്കുന്ന നിർദ്ദേശം. ഇസ്രായേലിലെ ടെൽ അവിവിൽ നിന്നുള്ള വീഡിയോദൃശ്യം ട്വിറ്ററിലാണ് വ്യാപകമായി പങ്കുവെയ്ക്കപ്പെട്ടത്. വീഡിയോ കണ്ട ഐക്യ രാഷ്ട്ര സഭാ തലവൻ സംഭവത്തിൽ ഞെട്ടലും നടുക്കവും രേഖപ്പെടുത്തിയിരുന്നു.
ഇസ്രായേലിലെ ടെൽ അവിവിൽ വെച്ച് ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക വാഹനത്തിൽ യു.എൻ ഉദ്യോഗസ്ഥൻ സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനെ തുടർന്നാണ് യുഎൻ നടപടി സ്വീകരിച്ചത്.
ടെൽ അവിവിലെ തിരക്കേറിയ റോഡിൽ വെച്ചായിരുന്നു സംഭവം. റോഡിന് അരികിലുള്ള ഏതെങ്കിലും കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചിത്രീകരിച്ച രീതിയിലുള്ള ദൃശ്യമായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. യുഎൻ കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്ന ആളുടെ മടിയിൽ ചുവന്ന വസ്ത്രമിട്ട ഒരു സ്ത്രീ കാൽ കവച്ചുവെച്ചിരിക്കുന്നത് കാണാം. എന്നാൽ, ദൃശ്യത്തിൽ ഡ്രൈവറെ കാണാൻ കഴിയുന്നില്ല. മുൻസീറ്റിൽ മറ്റൊരാൾ ഇരിക്കുന്നതും കാണാം. 18 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെട്ടതിനെ തുടർന്നാണ് യു.എൻ അന്വേഷണത്തിന് ഉത്തരവിട്ടത്.
advertisement

ലൈംഗിക ദുരുപയോഗത്തിനും ലൈംഗിക ചൂഷണത്തിനും എതിരെ ശക്തമായ നയമാണ് ഐക്യരാഷ്ട്രസഭയുടേത്. മാത്രമല്ല, ലൈംഗികതയ്ക്ക് വേണ്ടി പണം നൽകുന്നതും നിരോധിച്ചിട്ടുണ്ട്. അതേസമയം, ഇരുവരുടെയും സമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണോ അതോ പണം നൽകിയുള്ള ലൈംഗികബന്ധമാണോ നടന്നിരിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല.
advertisement
അതേസമയം, ടെൽ അവിവിലെ ഹാ യാർകോൺ തെരുവിൽ നിന്നെടുത്ത ഈ വീഡിയോ യുഎൻ തലവനെ ഞെട്ടിപ്പിക്കുകയും വല്ലാതെ അസ്വസ്ഥതപ്പെടുത്തുകയും ചെയ്തതായി യു.എൻ വക്താവ് സ്റ്റെഫാൻ ദുജാറിക് പറഞ്ഞിരുന്നു.
ദുരുപയോഗം, വഞ്ചന, അഴിമതി തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുന്ന യു.എന്നിന്റെ ആഭ്യന്തര മേൽനോട്ട ഓഫീസാണ് ഇക്കാര്യവും അന്വേഷിക്കുന്നത്. ഇസ്രായേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുഎൻ സൈനിക നിരീക്ഷകരായ യുഎൻ ട്രൂസ് സൂപ്പർവിഷൻ ഓർഗനൈസേഷന്റെ (യുഎൻടിഎസ്‌ഒ) സ്റ്റാഫ് അംഗങ്ങളാണ് വീഡിയോയിലെ പുരുഷന്മാരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് യുഎൻ പറഞ്ഞു.
advertisement
You may also like:75,000 പേർക്ക് ഇരിക്കാം; ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം ജയ്പൂരിൽ [NEWS]ആത്മ നി൪ഭർ ഭാരത് വെബിനാർ ഞായറാഴ്ച [NEWS] കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണം; അടുത്ത ബന്ധുക്കളായ മൂന്ന് പേർ അറസ്റ്റിൽ [NEWS]
സംഭവത്തെക്കുറിച്ചുള്ള അന്വേഷണം അവസാനിക്കുന്നതു വരെയാണ് രണ്ട് സ്റ്റാഫ് അംഗങ്ങളെയും ശമ്പളമില്ലാതെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര സിവിൽ സർവീസുകാരിൽ നിന്ന് പ്രതീക്ഷിക്കുന്ന പെരുമാറ്റ നിലവാരം പാലിക്കുന്നതിൽ ഇവർ പരാജയപ്പെട്ട സാഹചര്യത്തിൽ സസ്‌പെൻഷൻ ഉചിതമാണെന്നും ദുജാറിക് വ്യാഴാഴ്ച ബിബിസിയോട് പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 04, 2020 3:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
Sex In Official Car | നടുറോഡിൽ ഔദ്യോഗിക വാഹനത്തിൽ സെക്സ്; യു.എൻ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ