Also Read-Covid 19 | ബിജെപി നേതാവ് ഉമാ ഭാരതിക്ക് കോവിഡ് സ്ഥിരീകരിച്ചു
ആഗസ്റ്റ് 20നാണ് രാജ്യത്തെ കോവിഡ് കേസുകൾ ഇരുപത് ലക്ഷം പിന്നിട്ടത്. ആഗസ്റ്റ് 23 ആയപ്പോഴേക്കും അത് മുപ്പത് ലക്ഷവും സെപ്റ്റംബർ അഞ്ച് ആയപ്പോഴേക്കും നാൽപത് ലക്ഷവും കടന്നു. സെപ്റ്റംബർ പതിനാറിനാണ് രാജ്യത്തെ കോവിഡ് കേസുകൾ അരക്കോടി കടന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ICMR) റിപ്പോർട്ടുകള്‍ അനുസരിച്ച് ദിനംപ്രതിയുള്ള കോവിഡ് ടെസ്റ്റുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതാണ് രോഗബാധ കൂടുതൽ കണ്ടെത്താനും സഹായകമാകുന്നത്. പ്രതിദിനം പത്തുലക്ഷം കോവിഡ് ടെസ്റ്റുകൾ വരെ നടത്തുന്നുണ്ടെന്നാണ് കണക്ക്. സെപ്റ്റംബർ 26 വരെയുള്ള കണക്കുകൾ അനുസരിച്ച് 7,12,57,836 പേരിലാണ് രാജ്യത്ത് കോവിഡ് പരിശോധന നടത്തിയത്.
advertisement
കോവിഡ് മുക്തി നേടുന്നവരുടെ എണ്ണം വർധിക്കുന്നതാണ് ഇന്ത്യയിൽ ആശ്വാസം പകരുന്ന കാര്യം. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്ന് കൂടിയാണിത്. മരണനിരക്കും താരതമ്യേന കുറവാണെങ്കിലും കഴിഞ്ഞ 25 ദിവസങ്ങളായി പ്രതിദിനം ആയിരത്തിലേറെ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 94,503 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
അതേസമയം പ്രതിദിന കോവിഡ് കേസുകളുടെ കണക്കിൽ കേരളം രാജ്യത്ത് നാലാമതാണ്. കുറച്ചു ദിവങ്ങളായി സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വർധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം മാത്രം 7006 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകൾ ഏഴായിരം കടക്കുന്നത്. നിലവിൽ അരലക്ഷത്തിലധികം പേരാണ് ഇവിടെ കോവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുന്നത്. പ്രതിദിന കണക്കിൽ മഹാരാഷ്ട്ര, കർണാടക , ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് മുന്നിലുള്ളത്.
