ഇന്റർഫേസ് /വാർത്ത /Corona / Covid 19 | ബിജെപി നേതാവ് ഉമാ ഭാരതിക്ക് കോവിഡ് സ്ഥിരീകരിച്ചു

Covid 19 | ബിജെപി നേതാവ് ഉമാ ഭാരതിക്ക് കോവിഡ് സ്ഥിരീകരിച്ചു

Uma Bharathy

Uma Bharathy

താനുമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ സമ്പർക്കത്തിലുണ്ടായിരുന്നവർ ക്വറന്‍റീനില്‍ പോകണമെന്നും കോവിഡ് ടെസ്റ്റ് എത്രയും വേഗം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.

  • Share this:

ഭോപ്പാൽ: ബിജെപി നാഷണൽ വൈസ് പ്രസിഡന്‍റും പാർട്ടി മുതിർന്ന അംഗവുമായ ഉമാ ഭാരതിക്ക് കോവിഡ് സ്ഥിരീകരിച്ചു. താൻ കോവിഡ് പോസിറ്റീവ് ആയെന്നുള്ള വിവരം ഉമ തന്നെയാണ് ട്വിറ്റർ പോസ്റ്റിലൂടെ അറിയിച്ചത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ചെറിയ പനിയുണ്ടായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞത്. താനുമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ സമ്പർക്കത്തിലുണ്ടായിരുന്നവർ ക്വറന്‍റീനില്‍ പോകണമെന്നും കോവിഡ് ടെസ്റ്റ് എത്രയും വേഗം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു യാത്രയിലാണ് ഉമാ ഭാരതി. ഇതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ഹരിദ്വാറിനും റിഷികേഷിനും ഇടയിൽ വന്ദേമാതരംകുഞ്ചിൽ ക്വാറന്‍റീനിലാണിവർ. നാല് ദിവസത്തിന് ശേഷം ഒരുതവണ കൂടി കോവിഡ് ടെസ്റ്റ് നടത്തും. സ്ഥിതി അതേപടി തുടരുകയാണെങ്കിൽ ഡോക്ടര്‍മാരുമായി കൂടിയാലോചിച്ച് തുടർ നടപടികൾ കൈക്കൊള്ളുമെന്നും ഇവർ ട്വീറ്റ് ചെയ്തിട്ടുണ്ട്. എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരുന്നുവെന്ന കാര്യവും ഉമ ട്വീറ്റിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.

അതേസമയം രാജ്യത്ത് കോവിഡ് രോഗികൾ 60 ലക്ഷത്തോടടുക്കുകയാണ്. ആഗസ്റ്റ് ഏഴിനാണ് കോവിഡ് രോഗികൾ 20 ലക്ഷം കടന്നത്. ആഗസ്റ്റ് 23 ആയപ്പോഴേക്കും അത് മുപ്പത് ലക്ഷവും സെപ്റ്റംബർ 16 എത്തിയപ്പോഴേക്കും അമ്പതുലക്ഷവും ആയി. കഴിഞ്ഞ 25 ദിവസങ്ങളായി പ്രതിദിനം ആയിരത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകൾ അനുസരിച്ച് 93,379 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

First published:

Tags: Bjp, Bjp leader