തിരുവനന്തപുരം: സമൂഹമാധ്യമങ്ങൾ വഴി അശ്ലീല പരാമർശങ്ങൾ നടത്തിയ യൂട്യൂബറെ താമസസ്ഥലത്ത് ചെന്ന് മർദ്ദിച്ച സംഭവത്തിൽ ഡബ്ബിംഗ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്. മർദ്ദനമേറ്റ യൂട്യൂബർ ഡോ.വിജയ് നായര്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്. ഭാഗ്യലക്ഷ്മിയെ കൂടാതെ ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കെതിരെയാണ് കേസ്.
Also Read-Covid 19 | ബിജെപി നേതാവ് ഉമാ ഭാരതിക്ക് കോവിഡ് സ്ഥിരീകരിച്ചു
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വിജയ് നായർ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഓഫീസിൽ അതിക്രമിച്ചു കയറി, ഭീഷണി, കയ്യേറ്റം, മൊബൈൽ. ലാപ്ടോപ്പ് എന്നിവ അപഹരിച്ചു തുടങ്ങിയ കുറ്റങ്ങളാണ് പരാതിയിൽ ആരോപിക്കുന്നത്. പരാതിയിൽ തമ്പാന്നൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
Also Read-Jaswant Singh | മുൻ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന ജസ്വന്ത് സിംഗ് അന്തരിച്ചു
കഴിഞ്ഞ ദിവസമാണ് വിജയ് നായരെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘം കയ്യേറ്റം ചെയ്തത്. യൂട്യൂബിൽ അശ്ലീല വീഡിയോകള്‍ പോസ്റ്റുചെയ്യുകയും ഫെമിനിസ്റ്റുകളെ അടച്ചാക്ഷേപിക്കുകയും ചെയ്തതിന്‍റെ പേരിലായിരുന്നു ഇത്. ആളെ വ്യക്തമായി മനസിലാക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തി തീർത്തും അധിക്ഷേപകരമായ ചില വീഡിയോകള്‍ ഇയാൾ തന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടിരുന്നു.
അശ്ലീല പരാമർശങ്ങളോടെയുള്ള ഈ വീഡിയോ ചോദ്യം ചെയ്താണ് ഭാഗ്യലക്ഷ്മിയുടെ സംഘം ഇയാൾക്കെതിരെ തിരിഞ്ഞത്. ഇയാളുടെ താമസസ്ഥലത്തെത്തിയ സ്ത്രീകളുടെ സംഘം വിജയ് നായരെ കരിയോയിൽ ഒഴിക്കുകയും കയ്യേറ്റം ചെയ്യുകയും മാപ്പു പറയിക്കുകയും ചെയ്തിരുന്നു . ഏതാണ്ട് പത്തു മിനിറ്റോളം നീളുന്ന വാഗ്വാദത്തിനിടെ ഇയാൾ ചെയ്തുവെന്നാരോപിക്കുന്ന കൃത്യങ്ങൾ പ്രതിഷേധക്കാരുടെ സംഘം ചോദ്യം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Attack on youtuber, Bhagyalakshmi, Lewd/obscene gesture, Youtube channel