Also Read-കോവിഡ് ബാധിച്ച് ഭർത്താവ് മരിച്ചു; ഭാര്യക്കെതിരെ കേസെടുത്ത് പൊലീസ്; രാജ്യത്ത് ഇതാദ്യം
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവു വന്നതും രോഗമുക്തി നേടുന്നവരുടെ നിരക്ക് കൂടുന്നതും ആശ്വാസം നല്‍കുന്നുണ്ട്. മരണനിരക്കിലും കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61267 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 42 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. രോഗബാധിതരെക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണവും ദിനം തോറും കൂടുന്നുണ്ട്. 84.70% ആണ് രാജ്യത്തെ നിലവിലെ രോഗമുക്തി നിരക്ക്. ഇത് ഓരോ ദിവസവും കൂടി വരികയും ചെയ്യുന്നുണ്ട്.
advertisement
അതുപോലെ തന്നെ രാജ്യത്തെ ഇരുപത്തിയഞ്ചോളം സംസ്ഥാനങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ പ്രകടമായ കുറവാണ് ഉണ്ടായിരിക്കുന്നത്. രോഗവ്യാപനം ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയിൽ രോഗമുക്തി നിരക്ക് 80% ആയി ഉയർന്നിട്ടുണ്ട്.
മരണനിരക്കിലും കുറവ് രേഖപ്പെടുത്തുന്നതാണ് മറ്റൊരു ആശ്വാസ വാർത്ത. കഴിഞ്ഞ 24 മണിക്കൂറിനിടെ 884 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒരാഴ്ചയ്ക്കിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 103569 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.