TRENDING:

Covid 19| രണ്ടര ലക്ഷം പിന്നിട്ട് രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ; മരണം 1501

Last Updated:

കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,77,150 ആയി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: ആശങ്ക ഉയർത്തി രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി നാലാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. മരണം തുടർച്ചയായ ആറാം ദിവസവും ആയിരം കടന്നു. 24 മണിക്കൂറിനിടെ 1501 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,77,150 ആയി ഉയര്‍ന്നു. 18,01,316 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
advertisement

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,423 പേര്‍ കോവിഡ് മുക്തരായി. ഇതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 1,28,09,643 ആയി. 18,01,316 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,47,88,109 ആണ്.

Also Read- വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾ രജിസ്റ്റർ ചെയ്യണം; കോവിഡ് ജാഗ്രതാ പോർട്ടൽ രജിസ്ട്രേഷൻ ഇങ്ങനെ

മഹാരാഷ്ട്ര -67,123, ഉത്തർപ്രദേശ്- 27,734, ഡൽഹി- 24,375, കർണാടക -17,489, ഛത്തിസ്ഗഡ്- 16,083 എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം വർധിക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ കണ്ടെയ്ൻമെന്റ് സോണുകളുടെ വ്യാപ്തി കൂട്ടണമെന്ന് ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ നിർദേശിച്ചിരുന്നു. 11 സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ, സാമൂഹിക ക്വറന്റീൻ ഏർപ്പെടുത്തുന്നതടക്കം വ്യാപനം തടയുന്ന രീതികളിൽ മാറ്റം വരുത്തണമെന്നും മന്ത്രി നിർദേശിച്ചു.

advertisement

രാജ്യത്ത് കോവിഡ് വാക്സിൻ ക്ഷാമം ഇല്ലെന്നും മന്ത്രി ഹർഷ് വർധൻ ആവർത്തിച്ചു. ഇതുവരെ 14.15 കോടി ഡോസ് കേന്ദ്രം നൽകി. ഒരാഴ്ചയ്ക്കകം 1.58 കോടി ഡോസ് കൂടി എത്തിക്കും. വലിയ സംസ്ഥാനങ്ങൾക്ക് 4 ദിവസം കൂടുമ്പോഴും ചെറിയ സംസ്ഥാനങ്ങൾക്ക് 7 ദിവസം കൂടുമ്പോഴും വാക്സിൻ നൽകുന്നുണ്ട്. കോവിഡ് കിടക്കകൾ വർധിപ്പിക്കണമെന്നും ജനിതക ശ്രേണീകരണത്തിന് കൂടുതൽ സാംപിളുകൾ നൽകണമെന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്.

Also Read- സംസ്ഥാനത്ത് കോവിഡ് കൂട്ട പരിശോധന വൻ വിജയം: ലക്ഷ്യമിട്ടതിനെക്കാൾ അരലക്ഷം പേരെ അധികം പരിശോധിച്ചു

advertisement

അതേസമയം, നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം ലോക്സഭാ മണ്ഡലമായ വാരണാസിയിൽ അവലോകന യോഗം വിളിച്ചു. ഉന്നത ഉദ്യോഗസ്ഥരും പ്രാദേശിയ ഭരണകൂടവും ഡോക്ടർമാരും യോഗത്തിൽ പങ്കെടുക്കും.

English Summary- India recorded 261,500 new Covid-19 cases and 1,501 deaths in the past 24 hours, the government said on Sunday. It was the fourth consecutive day that the country recorded over 2 lakh cases. India has recorded 1,47,88,109 active cases since the beginning of the outbreak last year, while active cases stand at 18,01,316. The death toll from the viral infection is 1,77,150, and the total recoveries are 1,28,09643.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19| രണ്ടര ലക്ഷം പിന്നിട്ട് രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ; മരണം 1501
Open in App
Home
Video
Impact Shorts
Web Stories