സംസ്ഥാനത്ത് കോവിഡ് കൂട്ട പരിശോധന വൻ വിജയം: ലക്ഷ്യമിട്ടതിനെക്കാൾ അരലക്ഷം പേരെ അധികം പരിശോധിച്ചു
- Published by:Asha Sulfiker
- news18-malayalam
Last Updated:
നാളെയും മറ്റന്നാളുമായി കൂടുതൽ പരിശോധന ഫലം പുറത്തുവരുമ്പോൾ രോഗികളുടെ എണ്ണം കുത്തനെ ഉയരുമെന്നാണ് കരുതുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കൂട്ട പരിശോധന വൻ വിജയം. രണ്ട് ദിവസത്തിനിടെ 3,00,971 പേരെ പരിശോധിച്ചു. രണ്ട് ദിവസത്ത കോവിഡ് കൂട്ട പരിശോധനയോട് ജനങ്ങൾ വളരെ അനുകൂലമായിട്ടാണ് പ്രതികരിച്ചത്. ലക്ഷ്യമിട്ടത് രണ്ടരലക്ഷം പരിശോധനയായിരുന്നെങ്കിലും എല്ലാ ജില്ലകളിലും കൂടുതൽ പരിശോധന നടന്നു. ലക്ഷ്യമിട്ടതിനെക്കാൾ അരലക്ഷത്തിലധികം പേരെ പരിശോധിക്കാനായി.
കോഴിക്കോട് ജില്ലയിലാണ് കൂടുതൽ പേരെ പരിശോധിച്ചത്. 39565 പേരെ. എറണാകുളത്ത് 36,671 ഉം തിരുവനന്തപുരം 29,008 പേരെയും പരിശോധിച്ചു. ആദ്യ ദിവസം ശേഖരിച്ച 1,35,159 സാമ്പിളിൽ 81,211 സാമ്പിളിന്റെ പരിശോധന ഫലം മാത്രമാണ് പുറത്ത് വന്നത്. ഇതിൽ 13,835 പേരാണ് പോസിറ്റീവ് ആയത്. 17.04 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,41,62,843 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
advertisement
നാളെയും മറ്റന്നാളുമായി കൂടുതൽ പരിശോധന ഫലം പുറത്തുവരുമ്പോൾ രോഗികളുടെ എണ്ണം കുത്തനെ ഉയരുമെന്നാണ് കരുതുന്നത്. കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണവും ഉയരുകയാണ്. 80,019 പേരാണ് ഇപ്പോൾ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇന്ന് മാത്രം 13,835 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. രോഗവ്യാപനം ഉണ്ടായ ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.
advertisement
കഴിഞ്ഞ വർഷം ഒക്ടോബർ 10 ന് 11,755 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതായിരുന്നു ഇതിന് മുൻപ് ഉയർന്ന കണക്ക്. എറണാകുളത്ത് 2187 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് 1504 ഉം മലപ്പുറം 1430, ഉം കോട്ടയം 1154ഉം , തൃശൂര്‍ 1149 ഉം, കണ്ണൂര്‍ 1132 ഉം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
27 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4904 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12,499 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 58 ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് ബാധിതരായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4904 ആയി.
advertisement
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 259 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,499 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1019 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 2112, കോഴിക്കോട് 1474, മലപ്പുറം 1382, കോട്ടയം 1078, തൃശൂര്‍ 1123, കണ്ണൂര്‍ 973, തിരുവനന്തപുരം 668, ആലപ്പുഴ 893, പാലക്കാട് 328, പത്തനംതിട്ട 608, ഇടുക്കി 617, വയനാട് 471, കൊല്ലം 462, കാസര്‍ഗോഡ് 310 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
Location :
First Published :
April 17, 2021 10:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
സംസ്ഥാനത്ത് കോവിഡ് കൂട്ട പരിശോധന വൻ വിജയം: ലക്ഷ്യമിട്ടതിനെക്കാൾ അരലക്ഷം പേരെ അധികം പരിശോധിച്ചു