TRENDING:

COVID 19| 24 മണിക്കൂറിൽ 3,82,315 കോവിഡ് രോഗികൾ; പ്രതിദിന കണക്കിൽ കേരളം മൂന്നാമത്

Last Updated:

മഹാരാഷ്ട്ര, കർണാടക, കേരളം, ഉത്തർപ്രദേശ്, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
Choose
News18 on Google
advertisement
ന്യൂഡൽഹി: ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രേഖപ്പെടുത്തിയ പുതിയ കോവിഡ് രോഗികളുടെ എണ്ണം 3,82,315 ആണ്. 3,780 പേർ കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരണപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്നലെ 3,38,439 പേർ ഇന്നലെ രോഗമുക്തരായി ആശുപത്രി വിട്ടു.
advertisement

രാജ്യത്തെ മൊത്തം കോവിഡ് കണക്കുകൾ 2,06,65,148 ആയി. 1,69,51,731 പേർ രോഗമുക്തരായി. ഇതുവരെ മരിച്ചവരുടെ എണ്ണം 2,26,188 ആണ്. 34,87,229 ആക്ടീവ് കേസുകളാണുള്ളത്. 16,04,94,188 പേർ ഇതുവരെ രാജ്യത്ത് വാക്സിൻ സ്വീകരിച്ചു.

മഹാരാഷ്ട്ര, കർണാടക, കേരളം, ഉത്തർപ്രദേശ്, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 24 മണിക്കൂറിൽ ഈ അഞ്ച് സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് രോഗികളുടെ കണക്ക്,

advertisement

മഹാരാഷ്ട്ര- 51,880

കർണാടക- 44,631

കേരളം- 37,190

ഉത്തർപ്രദേശ്-25,770

തമിഴ്നാട്-21,228

advertisement

ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ കേരളം മൂന്നാമതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിൽ ഉണ്ടാകുന്ന വർദ്ധനവ് കാണിക്കുന്നത് കേരളത്തിൽ രോഗം ഉച്ചസ്ഥായിയിൽ എത്താൻ ഇനിയും സമയമെടുക്കും എന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രോഗവ്യാപനം ഇനിയും കൂടുമെന്ന് അതിൽ നിന്നും മനസ്സിലാക്കാം. രണ്ടാം തരംഗം ഇന്ത്യയില്‍ ഗ്രാമങ്ങളിലേക്കും വ്യാപിച്ചു എന്നാണ് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നഗരങ്ങളില്‍ മാത്രം ഒതുങ്ങിയില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗ്രാമീണമേഖലയില്‍ ആരോഗ്യ സംവിധാനങ്ങളുടെ കുറവ് ഇത് ഗുരുതരമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

advertisement

You may also like:COVID 19 | സംസ്ഥാനത്ത് 5 ദിവസത്തിനുള്ളിൽ കോവിഡ് ബാധിച്ച് മരിച്ചത് 248 പേർ; മെയ് പകുതിയോടെ രോഗവ്യാപനം തീവ്രമാകും

അടുത്ത പത്ത് ദിവസം കൊണ്ട് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണവും ചികിത്സയിലുള്ള രോഗികളുടെ എണ്ണവും ഇരട്ടിയിലധികമാകാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആക്ടീവ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷത്തിലേക്ക് മാറാനെടുത്ത സമയം വെറും അഞ്ച് ദിവസം മാത്രമാണെന്നും കടുത്ത നിയന്ത്രണങ്ങൾ എന്നതിനൊപ്പം താൽകാലിക അടച്ചിടൽ അനിവാര്യമാണെന്നുമാണ് വിദഗ്ധാഭിപ്രായം.

advertisement

ആശുപത്രികളിൽ കോവിഡ് കിടക്കകളുടെ എണ്ണം പരമാവധി കൂട്ടാൻ ശ്രം നടക്കുന്നുണ്ടെങ്കിലും ഓക്സിജൻ കിടക്കകൾ, വെന്‍റിലേറ്ററകുകള്‍ എന്നിവ അധികം കണ്ടെത്താനായിട്ടില്ല. നിലവില്‍ 1952 രോഗികള്‍ ഐസിയുവിലും 722 രോഗികള്‍ വെന്‍റിലേറ്ററുകളിലുമുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ കോവിഡ് ഇതര ചികിത്സകൾ കുറച്ചും സ്വകാര്യ മേഖലയിലെ 50 ശതമാനം കിടക്കകള്‍ ഏറ്റെടുത്തും ചികിത്സയാണ് ഇപ്പോൾ നടക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കേരളത്തില്‍ കഴിഞ്ഞദിവസം 37,190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂര്‍ 3567, തിരുവനന്തപുരം 3388, പാലക്കാട് 3111, ആലപ്പുഴ 2719, കൊല്ലം 2429, കോട്ടയം 2170, കണ്ണൂര്‍ 1985, പത്തനംതിട്ട 1093, വയനാട് 959, ഇടുക്കി 955, കാസര്‍ഗോഡ് 673 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 57 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5507 ആയി.

മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| 24 മണിക്കൂറിൽ 3,82,315 കോവിഡ് രോഗികൾ; പ്രതിദിന കണക്കിൽ കേരളം മൂന്നാമത്
Open in App
Home
Video
Impact Shorts
Web Stories