TRENDING:

'അതിവേഗം വാക്‌സിനേഷൻ നൽകിയ രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം; വാക്‌സിനേഷന്‍ ഡിസംബറോടെ പൂർത്തീകരിക്കും': കേന്ദ്ര മന്ത്രി ജാവദേക്കര്‍

Last Updated:

108 കോടി ജനങ്ങൾക്കും ഡിസംബർ മാസത്തോടെ ഇന്ത്യ വാക്‌സിൻ നൽകുമെന്ന് മന്ത്രി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: രാജ്യത്ത് ഈ വർഷം ഡിസംബറോടെ എല്ലാവർക്കും കോവിഡ് പ്രതിരോധ കുത്തിവയ്‌പ്പ് നടത്തുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്ക‌‌‌ർ. 130 കോടി ജനങ്ങളിൽ വെറും മൂന്നു ശതമാനം പേർക്ക് മാത്രമേ രണ്ട് ഘട്ടം വാക്‌സിനും നൽകിയിട്ടുള‌ളുവെന്ന രാഹുൽഗാന്ധിയുടെ വിമ‌ർശനത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ലോകത്ത് ജനങ്ങൾക്ക് വാക്‌സിനേഷൻ അതിവേഗം നടപ്പാക്കുന്ന രാജ്യങ്ങളിൽ രണ്ടാമത് ഇന്ത്യയാണെന്നും ജാവദേക്കർ പറഞ്ഞു.
വാക്സീൻ തീമിലെ കേക്കുകൾ
വാക്സീൻ തീമിലെ കേക്കുകൾ
advertisement

108 കോടി ജനങ്ങൾക്കും ഡിസംബർ മാസത്തോടെ ഇന്ത്യ വാക്‌സിൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ 18 നും 44നുമിടയിൽ പ്രായമുള‌ളവർക്ക് വാക്‌സിൻ നൽകുന്നതിൽ പ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹം രാഹുൽ ഗാന്ധിയെ പരിഹസിച്ചു. ബിജെപി ഇതര സംസ്ഥാന ഗവണ്മെന്റുകൾ 18നും 44നുമിടയിലുള‌ളവർക്ക് വാക്‌സിൻ നൽകുന്നതിൽ അലംഭാവമുണ്ടെന്നും മന്ത്രി വിമ‌ർശിച്ചു.

രാജ്യത്ത് ആദ്യമായി വികസിപ്പിച്ചെടുത്ത കോവാക്‌സിനെ കുറിച്ച് രാഹുൽഗാന്ധിയും കോൺഗ്രസ് പാർട്ടിയും സംശയം പ്രകടിപ്പിച്ചെന്ന് ജാവദേക്കർ ആരോപിച്ചു. മാർച്ച് മാസത്തിൽ പുറത്ത് വന്ന ഫലമനുസരിച്ച് കൊവാക്‌സിന് 81 ശതമാനം ഫലപ്രാപ്‌തിയുണ്ട്.

advertisement

കേന്ദ്രം പ്രതിപക്ഷത്തെ ശത്രുക്കളായാണ് കാണുന്നതെന്നും രാജ്യത്ത് വാക്‌സിനേഷൻ വളരെ പതുക്കെയാണെന്നും മൂന്ന് ശതമാനം ആളുകൾക്ക് മാത്രമാണ് രണ്ട് ഡോസ് വാക്‌സിനും ലഭിച്ചതെന്ന് രാഹുൽ ഗാന്ധി വിമർശിച്ചിരിന്നു. ഇങ്ങനെപോയാൽ രാജ്യത്ത് മൂന്നും നാലും കോവിഡ് തരംഗമുണ്ടാകുമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇതിന് മറുപടിയാണ് പ്രകാശ് ജാവദേക്കർ പറഞ്ഞത്.

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ അടുത്ത തിങ്കളാ്ച മുതൽ ലോക്ക്ഡൗണ്‍ ഇളവുകൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിൽ ഡൽഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.5 ശതമാനമാണ്. 1100 കേസുകൾ മാത്രമാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. ഇത് ഇളവുകൾക്കുള്ള സമയമാണെന്നും അല്ലെങ്കിൽ ജനങ്ങൾ പട്ടിണി കിടന്ന് മരിക്കുമെന്നും കെജ്രിവാൾ പറഞ്ഞു.

advertisement

ഇന്ന് ദുരന്തനിവാരണ വിഭാഗവുമായി ചർച്ച നടത്തിയിരുന്നു. കോവിഡ് വ്യാപനത്തിൽ കഴിഞ്ഞ കുറേ നാളുകൾ കൊണ്ട് നാം ഉണ്ടാക്കിയെടുത്ത നേട്ടം നിലനിർത്തണമെങ്കിൽ ഇളവുകൾ പ്രഖ്യാപിക്കുന്നതും അൺലോക്കിങ് ആരംഭിക്കുന്നതും സാവാധാനത്തിൽ വേണമെന്നാണ് നിർദേശമെന്നും കെജ്രിവാൾ വ്യക്തമാക്കി.

Also Read മായാവതിയെ ജാതീയമായി അധിക്ഷേപിക്കുന്ന 'തമാശ'; നടൻ രൺദിപ് ഹൂഡക്കെതിരെ പ്രതിഷേധം

തിങ്കളാഴ്ച മുതൽ വ്യാവസായിക മേഖലകളിലെ ഉത്‌പാദന യൂണിറ്റുകൾക്ക് പ്രവർത്തനാനുമതി നൽകും. നിർമാണ പ്രവർത്തനങ്ങളും പുനരാരംഭിക്കാം. എല്ലാ ആഴ്ചകളിലും പൊതുജനങ്ങളുടേയും വിദഗ്ധരുടേയും നിർദേശത്തിന് അനുസരിച്ചാവും ഇളവുകൾ പ്രഖ്യാപിക്കുക. കോവിഡ് കേസുകൾ വീണ്ടും കൂടിയാൽ ഇളവുകൾ അനുവദിക്കുന്നത് നിർത്തിവെക്കുമെന്നും കെജ്രിവാൾ പറഞ്ഞു. ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

advertisement

രാജ്യത്ത് ആശ്വാസം പകർന്ന് കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 1,86,364 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. നാൽപ്പത്തിനാല് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,75,55,457 ആയി ഉയർന്നു. ഇതിൽ 2,48,93,410 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 23,43,152 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

Also Read ടെക്സാസിലെ ഐടി വികസനത്തിന് ഇനി മലയാളിനേതൃത്വം; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രവർത്തനങ്ങളുടെ തലപ്പത്ത് കണ്ണൂരുകാരൻ

advertisement

രോഗികളുടെ എണ്ണത്തിൽ കുറവ് വരുന്നുണ്ടെങ്കിലും മരണസംഖ്യ കുറയാതെ നില്‍ക്കുന്നത് ആശങ്ക നല്‍കുന്നുണ്ട്. ഒറ്റദിവസത്തിനിടെ 3660 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 3,18,895 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.

കോവിഡ് രണ്ടാം തരംഗത്തിന്‍റെ പിടിയിലിരിക്കുന്ന രാജ്യത്ത് കോവിഡ് പരിശോധനകളും വിട്ടുവീഴ്ചയില്ലാതെ തുടരുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,70,508 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് കണക്കുകൾ അനുസരിച്ച് ഇതുവരെ 33,90,39,861 പരിശോധനകളാണ് നടന്നിട്ടുള്ളത്.

Also Read-ഇന്ത്യയുടെ കോവിഡ് വാക്സിനേഷൻ പദ്ധതിയെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകളിലെ സത്യവും മിഥ്യയും

മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് പ്രതിദിന കോവിഡ് കണക്കുകളിൽ മുന്നിൽ നിൽക്കുന്നത്. ഒരുലക്ഷത്തിലധികം സജീവ കേസുകളും ഈ സംസ്ഥാനത്തുണ്ട്. ആദ്യഘട്ടത്തിൽ നിന്നും വ്യത്യാസമായി കോവിഡ് രണ്ടാം വ്യാപനം ഇന്ത്യയുടെ വടക്കു കിഴക്കു സംസ്ഥാനങ്ങളെയും രൂക്ഷമായി ബാധിച്ചിട്ടുണ്ട്. മുൻ കാലങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ഒരു മാസത്തിനിടെ ഈ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളിൽ കുത്തനെയുള്ള വർധനവാണ് രേഖപ്പെടുത്തുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Corona/
'അതിവേഗം വാക്‌സിനേഷൻ നൽകിയ രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം; വാക്‌സിനേഷന്‍ ഡിസംബറോടെ പൂർത്തീകരിക്കും': കേന്ദ്ര മന്ത്രി ജാവദേക്കര്‍
Open in App
Home
Video
Impact Shorts
Web Stories