'പ്രിയപ്പെട്ടവരെ എന്‍റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയിരിക്കുകയാണ്. എന്നോട് നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവർ ക്വറന്‍റീനിൽ പോകുന്നത് ഉൾപ്പടെയുള്ള മുൻ കരുതലുകൾ ഉടനടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു'- ഫേസ്ബുക്കിൽ കെ. സുധാകരൻ എഴുതി. പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയശേഷമാണ് കെ. സുധാകരൻ കോവിഡ് പരിശോധനയ്ക്ക് വിധേയനായത്.
advertisement
ഡൽഹിയിൽവെച്ച് എൻ. കെ പ്രേമചന്ദ്രൻ എംപിക്കും കോവിഡ് സ്ഥിരീകിരിച്ചിരുന്നു. ഡൽഹി എയിംസിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നാണ് രോഗമുക്തി നേടി ആശുപത്രിവിട്ടത്. പാർലമെന്റിൽ സമ്മേളനത്തിലെത്തിയ 43 എംപിമാർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
സംസ്ഥാനത്തെ മന്ത്രിമാർക്കും നേതാക്കൾക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. മന്ത്രിമാരായ തോമസ് ഐസക്, ഇ.പി ജയരാജൻ, വിഎസ് സുനിൽകുമാർ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ രോഗം ഭേദമായ ഇ.പി ജയരാജനും തോമസ് ഐസകും ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലാണ്. സിപിഎം നേതാവ് എം.എ ബേബി, ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് എന്നിവർക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.