സിഒടി നസീർ വധശ്രമം: അന്വേഷണം കാറിലേക്ക് എങ്കിലും എത്തിയതിൽ ആശ്വാസമെന്ന് കെ സുധാകരൻ

Last Updated:

സിഒടി നസീർ വധശ്രമ കേസുമായി ബന്ധപ്പെട്ട് എഎൻ ഷംസീർ എംഎൽഎയുടെ വാഹനം ഇന്നാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

കണ്ണൂർ: സി ഒ ടി നസീർ വധശ്രമക്കേസിൽ അന്വേഷണം കാറിലേക്ക് എങ്കിലും എത്തിയതിൽ ആശ്വാസമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ. പൊലീസ് നിഷ്പക്ഷമെങ്കിൽ അന്വേഷണം സ്വാഭാവികമായും ഷംസീറിലേക്ക് എത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. കാറിനെക്കുറിച്ച് നേരത്തെയും സി ഒ ടി നസീർ പരാമർശം നടത്തിയിട്ടുണ്ടെന്നും കെ സുധാകരൻ പറഞ്ഞു.
സിഒടി നസീർ വധശ്രമ കേസുമായി ബന്ധപ്പെട്ട് എഎൻ ഷംസീർ എംഎൽഎയുടെ വാഹനം ഇന്നാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വാഹനത്തിൽ വെച്ചാണ് ആക്രമണത്തിനുള്ള ഗൂഡാലോചന നടന്നതെന്ന് ആയിരുന്നു പ്രതികൾ പൊലീസിന് മൊഴി നൽകിയിരുന്നത്. എംഎൽഎ ഉപയോഗിക്കുന്ന വാഹനം കസ്റ്റഡിയിൽ എടുക്കാത്തതിനെ സംബന്ധിച്ച് വ്യാപക ആക്ഷേപം ഉയർന്നിരുന്നു.
കെ എൽ 07 സി ഡി 6887 എന്ന രജിസ്ട്രേഷനുള്ള ഇന്നോവ കാർ ഷംസീറിന്‍റെ സഹോദരൻ എ എൻ ഷാഹിറിന്‍റെ ഉടമസ്ഥയിലാണ്. ഈ കാറിലിരുന്നാന്ന് പദ്ധതി തയ്യാറാക്കിയത് എന്ന് കേസിലെ പ്രതി പൊട്ട്യൻ സന്തോഷ് പൊലീസിന് മൊഴി നൽകിയിരുന്നു. തലശ്ശേരി ഏരിയ കമ്മിറ്റി മുൻ ഓഫീസ് സെക്രട്ടറി എൻ കെ രാഗേഷിനെ ചോദ്യം ചെയ്തതോടെ കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചു.
advertisement
കാർ കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് വിമുഖത പ്രകടിപ്പിക്കുന്നു എന്ന ശക്തമായ ആക്ഷേപം പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. പൊലീസ് അന്വേഷിക്കുന്ന വാഹനത്തിൽ എംഎൽഎ ജില്ലാ കമ്മിറ്റി യോഗത്തിന് എത്തിയതും വിവാദമായിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിഒടി നസീർ വധശ്രമം: അന്വേഷണം കാറിലേക്ക് എങ്കിലും എത്തിയതിൽ ആശ്വാസമെന്ന് കെ സുധാകരൻ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement