TRENDING:

Covid 19| സംസ്ഥാനത്ത് ഇന്ന് 3419 പേർക്ക് കോവിഡ്; എറണാകുളത്ത് പ്രതിദിന രോഗികളുടെ എണ്ണം 1000 കടന്നു

Last Updated:

നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 20,000 കടന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3419 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തുടർച്ചയായി രണ്ടാം ദിവസമാണ് കോവിഡ് പ്രതിദിന കണക്ക് മൂവായിരം കടക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി രണ്ടായിരത്തിന് മുകളിലായിരുന്നു പ്രതിദിന കണക്ക് എങ്കിൽ ഇന്നലെ ഇത് 3488 ആയി ഉയർന്നിരുന്നു. നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 20,000 കടന്നു.
Covid 19
Covid 19
advertisement

എറണാകുളം ജില്ലയിൽ ഇന്ന് പ്രതിദിന കോവിഡ് 1000 കടന്നു. ഇന്ന് 1072 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 987 പേർക്കാണ് ജില്ലയിൽ കോവിഡ് ബാധിച്ചത്.

വീണ്ടും കുതിച്ചുയർന്ന് കോവിഡ്; രാജ്യത്ത് 8,822 പുതിയ കേസുകൾ, 15 മരണം

രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ എണ്ണായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ പുതിയ 8,822 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 15 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ സജീവ കേസുകളുടെ എണ്ണം 53,637 ആയി.

advertisement

Also Read- Covid 19 | നാലാം തരംഗം: സ്വയം നിയന്ത്രണങ്ങൾ ഇപ്പോഴേ തുടങ്ങാം; ചെയ്യേണ്ടത് എന്തൊക്കെ?

ഡൽഹിയിലും മുംബൈയിലും വീണ്ടും കേസുകൾ ഉയർന്നിട്ടുണ്ട്. ഡൽഹിയിൽ 1,118 കേസുകളാണ് ഇന്നലെ സ്ഥിരീകരിച്ചത് മേയ് 10ന് ശേഷമുള്ള ഏറ്റവും ഉയർന്ന രോഗബാധയാണിത്. എന്നാൽ പോസിറ്റിവിറ്റി നിരക്കിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. തിങ്കളാഴ്ച 7.06 ശതമാനമായിരുന്നത് ഇന്നലെ 6.50 ശതമാനമായി കുറഞ്ഞു.

Also Read- Covid Vaccination | കോവിഡ് വാക്സിനേഷനുശേഷം യുവാക്കളിൽ ഹൃദ്യോഗ സാധ്യതയോ? പഠനം പറയുന്നത് ഇങ്ങനെ

advertisement

മുംബൈയിൽ 1,724 കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തതിൽ നിന്ന് 600 കേസുകളുടെ വർധനവാണ് ഉണ്ടായത്.

Also Read- Blood Donation | ലഹരിയും പകർച്ച വ്യാധിയും പാടില്ല; രക്തം ദാനം ചെയ്യുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കേരളത്തിലെ പ്രതിദിന രോഗബാധിതരുടെ എണ്ണം ഇന്നലെ വീണ്ടും മൂവായിരം കടന്നു. ഒരാഴ്ചയായി രണ്ടായിരത്തിൽ തുടർന്നിരുന്ന കേസുകൾ ഇന്നലെ 3,488 ആയി ഉയർന്നു. മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഏറ്റവും കൂടുതൽ പേർ ചികിത്സയിൽ കഴിയുന്നത് കേരളത്തിലാണ്. 18000 മുകളിലാണ് ചകിത്സയിൽ കഴിയുന്നവരുടെ എണ്ണം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എറണാകുളത്താണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 987 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം (620), കോട്ടയം (471), കോഴിക്കോട് (281) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ രോഗബാധിതരുടെ എണ്ണം. 14 നു മുകളിലാണ് പോസിറ്റിവിറ്റി നിരക്ക്.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19| സംസ്ഥാനത്ത് ഇന്ന് 3419 പേർക്ക് കോവിഡ്; എറണാകുളത്ത് പ്രതിദിന രോഗികളുടെ എണ്ണം 1000 കടന്നു
Open in App
Home
Video
Impact Shorts
Web Stories