TRENDING:

കടംവീട്ടാൻ കടുംകൈ! പദ്മകുമാറിന് 5 കോടിയുടെ ബാധ്യത; തട്ടിക്കൊണ്ടുപോകാനുള്ള ബുദ്ധി അനിതാകുമാരിയുടേത്

Last Updated:

ഒരു വർഷം മുൻപ് തന്നെ ആസുത്രണം തുടങ്ങി. മൂന്നാമത്തെ ശ്രമത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ എല്ലാ പ്രതികളും അറസ്റ്റിലായെന്ന് എഡിജിപി എം ആർ അജിത് കുമാർ‌. കൃത്യമായ ആസുത്രണത്തോടെ നടപ്പിലാക്കിയ കുറ്റകൃത്യമാണ്. ഒരു വർഷം മുൻപ് തന്നെ ആസുത്രണം തുടങ്ങി. മൂന്നാമത്തെ ശ്രമത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്.
advertisement

ഫോൺ ഉപയോഗിക്കാതെ സമർത്ഥമായാണ്  പ്രതികൾ നീക്കം നടത്തിയത്. തട്ടിയെടുത്ത ശേഷം കുട്ടിക്ക് ഗുളിക നൽകി. പത്മകുമാറും കുടുംബവും കാറിൽ കറങ്ങി തട്ടിക്കൊണ്ടുപോകാനായി കുട്ടികളെ നിരീക്ഷിക്കും. സാധാരണ പൗരൻമാർ നൽകിയ വിവരവും കേസിൽ നിർണായകമായെന്നും പൊലീസ്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: പത്മകുമാറിന്റെയും ഭാര്യയുടെയും മകളുടെയും അറസ്റ്റ് രേഖപ്പെടുത്തി

5 കോടിയുടെ ബാധ്യതയുണ്ടെന്നാണ് പദ്മകുമാർ പറയുന്നത്. പലരോടും പണം ചോദിച്ചെങ്കിലും ലഭിക്കാതിരുന്നതോടെയാണ് തട്ടിക്കൊണ്ടുപോകൽ ആസുത്രണം ചെയ്തത്. അനിതാകുമാരിയുടെതാണ് തട്ടികൊണ്ടുപോകൽ ബുദ്ധിയെന്നും എ ഡിജിപി പറഞ്ഞു.

advertisement

പൊലീസ് കസ്റ്റഡിയിലുള്ള പത്മകുമാറിന്റെ മകൾ 5 ലക്ഷം ഫോളോവേഴ്സുള്ള യൂട്യൂബർ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പത്മകുമാർ ,ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരെ അടൂരിൽ നിന്ന് പൂയപ്പള്ളിയിലേക്ക് എത്തിച്ചത് . പത്മകുമാറിന് തട്ടികൊണ്ടുപോയ ആറു വയസുകാരിയുടെ അച്ഛൻ റെജിയുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. വ്യാജ നമ്പർ പ്ലേറ്റ് മാസങ്ങൾക്ക് മുൻപ് തന്നെ നിർമ്മിച്ചതായും പൊലീസ് കണ്ടെത്തി.

മലയാളം വാർത്തകൾ/ വാർത്ത/Corona/
കടംവീട്ടാൻ കടുംകൈ! പദ്മകുമാറിന് 5 കോടിയുടെ ബാധ്യത; തട്ടിക്കൊണ്ടുപോകാനുള്ള ബുദ്ധി അനിതാകുമാരിയുടേത്
Open in App
Home
Video
Impact Shorts
Web Stories