TRENDING:

COVID 19| മഹാരാഷ്ട്രയിൽ 25 പേർ കൂടി മരിച്ചു; സംസ്ഥാനത്ത് ആകെ മരണം 97

Last Updated:

Maharashtra Records 229 New Coronavirus Cases | മഹാരാഷ്ട്രയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 1364 പേർക്ക്. മുംബൈയിൽ മാത്രം 775 പേർക്ക് കോവി‍ഡ് പോസിറ്റീവ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: പുതുതായി 229 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം 1364 ആയി. വ്യാഴാഴ്ച മാത്രം 25 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 97 ആയി. മുംബൈയിൽ നിന്നാണ് പുതിയ കോവിഡ് കേസുകൾ കൂട്ടത്തോടെ റിപ്പോർട്ട് ചെയ്തത്.
advertisement

ഒരു ദിവസം റിപ്പോർട്ട് ചെയ്ത പുതിയ രോഗികളുടെയും മരണങ്ങളുടെയും കാര്യത്തിൽ ഇത് റെക്കോർഡാണെന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഇതുവരെ 125 പേർ രോഗം ഭേദമായി ആശുപത്രികളിൽ നിന്ന് മടങ്ങി. വ്യാഴാഴ്ച 79 പേരുടെ പരിശോധനാഫലം പോസിറ്റീവായെന്ന് ബൃഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ അധികൃതർ വ്യക്തമാക്കി. മുംബൈയിൽ മാത്രം 775 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

You may also like:Covid 19: വ്യാഴാഴ്ച കോവിഡ് 19 സ്ഥിരീകരിച്ച 12 പേരിൽ 11 പേർക്കും രോഗം പിടിപെട്ടത് സമ്പർക്കത്തിലൂടെ [NEWS]കർണാടകം ചികിത്സ നിഷേധിക്കുന്ന സംഭവം: വേണ്ടിവന്നാൽ ആകാശമാർഗം രോഗികളെ സംസ്ഥാനത്തെ മികച്ച ആശുപത്രികളിൽ എത്തിക്കുമെന്ന് മുഖ്യമന്ത്രി [NEWS]COVID 19 | ആത്മവിശ്വാസം നല്ലത്, ജാഗ്രത ഉപേക്ഷിക്കരുത്, വ്യാപനസാധ്യത ഇപ്പോഴുമുണ്ടെന്ന് മുഖ്യമന്ത്രി [NEWS]

advertisement

സംസ്ഥാനത്തെ നിലവിലെ സാഹചര്യം വിഷമകരമാണെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു. 'ഞങ്ങൾ കഠിനമായി പരിശ്രമിച്ചിട്ടും ലോക്ക്ഡൗൺ ലംഘിച്ച് പലരും പുറത്തിറങ്ങുകയാണ്. കോവിഡ് കേസുകളുടെ എണ്ണം കുറയാത്തത് വിഷമമുണ്ടാക്കുന്നതാണ്'- മന്ത്രിസഭാ യോഗ ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

വ്യാഴാഴ്ച മരിച്ച 25 പേരിൽ 15 പുരുഷന്മാരും 10 സ്ത്രീകളും ഉൾപ്പെടുന്നു. ഇതിൽ 14 മരണവും പൂനൈയിലാണ്. 9 പേർ മുംബൈയിലും.രോഗം ബാധിച്ച് ചികിത്സയിലായിരുന്ന101 വയസുള്ള വയോധികയും മരിച്ചവരിൽ ഉൾപ്പെടുന്നു. മരിച്ച 12 പേരും 60 വയസിന് മുകളിൽ പ്രായമുള്ളവരാണ്. 11 പേർ 40നും 60നും ഇടയ്ക്ക് പ്രായമുള്ളവർ. 40 വയസ്സിൽ താഴെയുള്ള രണ്ടുപേരും മരിച്ചു. ഇവരിൽ പരലരും പ്രമേഹവും രക്താതിസമ്മർദവും ആസ്ത്മയും ഹൃദ്രോഗവും ഉള്ളവരായിരുന്നുവെന്നും അധികൃതർ പറയുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| മഹാരാഷ്ട്രയിൽ 25 പേർ കൂടി മരിച്ചു; സംസ്ഥാനത്ത് ആകെ മരണം 97
Open in App
Home
Video
Impact Shorts
Web Stories