കർണാടകം ചികിത്സ നിഷേധിക്കുന്ന സംഭവം: വേണ്ടിവന്നാൽ ആകാശമാർഗം രോഗികളെ സംസ്ഥാനത്തെ മികച്ച ആശുപത്രികളിൽ എത്തിക്കുമെന്ന് മുഖ്യമന്ത്രി

Last Updated:

Tratment for Patients in Kasargod | ഇന്നും ചികിത്സ കിട്ടാതെ ഒരാൾ മരിച്ചു. അത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: കർണാടകത്തിലെ ആശുപത്രികളിൽ ചികിത്സ നിഷേധിക്കുന്ന രോഗികളെ കേരളത്തിലെ തന്നെ മികച്ച ആശുപത്രികളിൽ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് 19 അവലോകനത്തിനുശേഷമുള്ള വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വേണ്ടിവന്നാൽ ആകാശമാർഗം രോഗികളെ സംസ്ഥാനത്തെ ആശുപത്രികളിൽ എത്തിക്കാനുള്ള നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്നും ചികിത്സ കിട്ടാതെ ഒരാൾ മരിച്ചു. അത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ കർണാർകം അതിർത്തിയിൽ തടഞ്ഞതുമൂലം ഗുരുതരാവസ്ഥയിലായിരുന്ന 13 രോഗികൾ ചികിത്സ ലഭിക്കാതെ മരിച്ചു. പിന്നീട് കേരളത്തിന് അനുകൂലമായി കോടതി വിധി വന്നെങ്കിലും മംഗലാപുരത്തെ ആശുപത്രികൾ കേരളത്തിൽനിന്നുള്ള രോഗികളെ ചികിത്സിക്കാൻ തയ്യാറായില്ല.
സമ്മർദ്ദഫലമായാണ് അതിർത്തിയിൽ മെഡിക്കൽ സർട്ടിഫിക്കറ്റോടെ രോഗികളെ കടത്തിവിടാൻ കർണാടകം തയ്യാറായത്. എന്നാൽ കേരളത്തിൽനിന്നുള്ള രോഗികളെ പ്രവേശിപ്പിക്കാൻ മംഗലാപുരത്തെ ആശുപത്രികൾ തയ്യാറായില്ല.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കർണാടകം ചികിത്സ നിഷേധിക്കുന്ന സംഭവം: വേണ്ടിവന്നാൽ ആകാശമാർഗം രോഗികളെ സംസ്ഥാനത്തെ മികച്ച ആശുപത്രികളിൽ എത്തിക്കുമെന്ന് മുഖ്യമന്ത്രി
Next Article
advertisement
'സിനിമ സെന്‍സറിങ് നടത്തുന്നത് മദ്യപിച്ചിരുന്ന്; നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
'നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
  • സി.പി.എം നേതാവ് ജി. സുധാകരൻ സെൻസർ ബോർഡിനെതിരെ മദ്യപാന ആരോപണം ഉന്നയിച്ചു.

  • മോഹൻലാൽ അടക്കമുള്ള നടന്മാർ സിനിമയുടെ തുടക്കത്തിൽ മദ്യപിക്കുന്ന റോളിൽ വരുന്നതായി സുധാകരൻ പറഞ്ഞു.

  • മദ്യപാനത്തിനെതിരെ സന്ദേശമില്ലെന്നും മലയാളികളുടെ സംസ്കാരം മാറുകയാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

View All
advertisement