COVID 19 | ആത്മവിശ്വാസം നല്ലത്, ജാഗ്രത ഉപേക്ഷിക്കരുത്, വ്യാപനസാധ്യത ഇപ്പോഴുമുണ്ടെന്ന് മുഖ്യമന്ത്രി

Last Updated:

അശ്രദ്ധ കാണിച്ചാൽ ഇപ്പോഴും എന്തും സംഭവിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: ആത്മവിശ്വാസം നല്ലതാണെന്നും എന്നാൽ ജാഗ്രത ഉപേക്ഷിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ന് റിപ്പോർട്ട് ചെയ്ത 12 കേസുകളിൽ 11 എണ്ണവും സമ്പർക്കത്തിലൂടെയാണ് ഉണ്ടായത്. അതിൽ ഭൂരിഭാഗം പേരും ഒരു കുടുംബത്തിലെ തന്നെ അംഗങ്ങളാണ്. അതിനാൽ തന്നെ സാമൂഹ്യവ്യാപനത്തിന്റെ സാധ്യതയെ തള്ളിക്കളയാൻ കഴിയില്ലെന്നും ജാഗ്രത ഉപേക്ഷിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
അശ്രദ്ധ കാണിച്ചാൽ ഇപ്പോഴും എന്തും സംഭവിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാസ്ക് ഉപയോഗം വ്യാപകമാകുന്നുണ്ടെന്നും N 95 മാസ്ക് രോഗിക്കും ശുശ്രൂഷിക്കുന്നവർക്കും മാത്രം മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചിട്ട് ഇന്ന് നൂറു ദിവസമായെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് സംസ്ഥാനത്ത് 12 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കണ്ണൂർ - 4, കാസർഗോഡ് - 4, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഓരോന്നും മലപ്പുറം ജില്ലയിൽ രണ്ടും കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 11 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.
advertisement
153 പേർ ഇന്ന് ആശുപത്രിയിൽ എത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. 12810 സാംപിൾ പരിശോധിച്ചതിൽ 11469 സാമ്പിളുകൾ നെഗറ്റീവ് ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19 | ആത്മവിശ്വാസം നല്ലത്, ജാഗ്രത ഉപേക്ഷിക്കരുത്, വ്യാപനസാധ്യത ഇപ്പോഴുമുണ്ടെന്ന് മുഖ്യമന്ത്രി
Next Article
advertisement
വയോധികയെ ആൾമാറാട്ടം നടത്തി തിരുവനന്തപുരത്തെ ഭൂമി തട്ടിയെടുത്ത് മറിച്ചുവിറ്റ വ്യവസായി പിടിയിൽ
വയോധികയെ ആൾമാറാട്ടം നടത്തി തിരുവനന്തപുരത്തെ ഭൂമി തട്ടിയെടുത്ത് മറിച്ചുവിറ്റ വ്യവസായി പിടിയിൽ
  • യുഎസിലുള്ള ഡോറ അസറിയയുടെ 7 കോടിയോളം രൂപ വിലവരുന്ന വസ്തു തട്ടിയെടുത്ത കേസിൽ അനിൽ തമ്പി പിടിയിൽ.

  • നേപ്പാളിൽ ഒളിവിൽ കഴിഞ്ഞ അനിൽ തമ്പിയെ ചെന്നൈയിൽ നിന്ന് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു.

  • ആൾമാറാട്ടം, വ്യാജരേഖ ചമച്ചതിൽ പങ്കാളികളായ അനന്തപുരി മണികണ്ഠൻ അടക്കമുള്ളവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

View All
advertisement