TRENDING:

Covid19 ‌|'ഭയമല്ല വേണ്ടത്; പോസിറ്റീവായി നേരിടാം; കോവിഡിനെ നേരിട്ടതിന്റെ അനുഭവം പങ്കുവെച്ച് മെൽബണിലെ മലയാളി കുടുംബം

Last Updated:

മെൽബണിൽ താമസമാക്കിയ മലയാളി കുടുംബത്തിലെ ഭർത്താവിനാണ് ആദ്യം രോഗലക്ഷണം കണ്ടത്. കടുത്ത പനിയായിരുന്നു ഭർത്താവിനുണ്ടായിരുന്ന ലക്ഷണം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഓസ്ട്രേലിയയിൽ വെച്ച് കോവിഡ് ബാധിക്കുകയും തുടർന്ന് അതിനെ അതിജീവിക്കുകയും ചെയ്തതിന്റെ അനുഭവം പങ്കുവെച്ച് മലയാളി കുടുംബം. മെൽബണിൽ താമസിക്കുന്ന മലയാളി കുടും ബമാണ് അനുഭവം പങ്കുവെച്ചിരിക്കുന്നത്. എസ്ബിഎസ് മലയാളം എന്ന റേഡിയോയിലൂടെയാണ് ഇവർ അനുഭവത്തെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത്.
advertisement

കോവിഡിനെ ഭയക്കുകയല്ല പോസിറ്റീവായി നേരിടുകയാണ് വേണ്ടതെന്ന് അനുഭവത്തിൽ നിന്ന് ഇവർ വ്യക്തമാക്കുന്നു. ആരോഗ്യ വകുപ്പിൽ നിന്ന് മികച്ച പിന്തുണ ലഭിച്ചതായും ഇവർ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. മെൽബണിൽ താമസമാക്കിയ മലയാളി കുടുംബത്തിലെ ഭർത്താവിനാണ് ആദ്യം രോഗലക്ഷണം കണ്ടത്. കടുത്ത പനിയായിരുന്നു ഭർത്താവിനുണ്ടായിരുന്ന ലക്ഷണം. ഇതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്ന മക്കളെ ബന്ധുവീട്ടിലാക്കിയതായി ഇവർ വ്യക്തമാക്കിയിരിക്കുന്നു.

ഭർത്താവിനെ പരിചരിച്ചതിനെ തുടർന്നാണ് ഭാര്യക്ക് അസുഖമുണ്ടായത്. ശരീര വേദനയായിരുന്നു ഇവരുടെ ലക്ഷണം. രോഗബാധ ഉണ്ടായാൽ പലരിലും പല ലക്ഷണങ്ങളാണ് കാണിക്കുന്നതെന്നാണ് ഇവർ പറയുന്നത്.

advertisement

വായ്ക്ക് രുചിയില്ലായ്മയും മണം അറിയാൻ പറ്റാതിരിക്കുകയും ചെയ്യുന്നതിനാൽ ആഹാരം കഴിക്കാനാവില്ലെന്നും എന്നാൽ എങ്ങനെയെങ്കിലും ആഹാരം കഴിക്കണമെന്നും ഇവർ വ്യക്തമാക്കുന്നു. ധാരാളം വെള്ളം കുടിക്കേണ്ടതും അത്യാവശ്യമാണെന്ന് കുടും ബം പറയുന്നു. ഭർത്താവിന് ഒമ്പതു ദിവസത്തോളം പനി ഉണ്ടായിരുന്നു. എന്നാൽ ഭാര്യയ്ക്ക് അത്രയ്ക്ക് കടുത്ത ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

ഓസ്ട്രേലിയൻ സർക്കാരിന്റെ ഭാഗത്തു നിന്നുള്ള പിന്തുണകളെ കുറിച്ചും ഇവർ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടുത്തേതു പോലെ തന്നെ രോഗലക്ഷണം കണ്ടാല്‍ ആദ്യം സമ്പർക്ക പട്ടികയാണ് തയ്യാറാക്കുന്നത്. അതിനു ശേഷം സമ്പർക്ക പട്ടികയിലുള്ളവർക്ക് കോവിഡ് പരിശോധന നടത്തും. ആരോഗ്യ വകുപ്പ് അധികൃതർ വിളിച്ച് കൃത്യമായി കാര്യങ്ങൾ അന്വേഷിക്കാറുണ്ടെന്ന് ഇവർ പറയുന്നു.

advertisement

TRENDING:റമീസ് രാജ്യവിരുദ്ധ പ്രവർത്തനം നടത്തി; പ്രതികൾ ഗൂഢാലോചനയ്ക്ക് ഒത്തുകൂടിയതിന്റെ ദൃശ്യങ്ങൾ എൻഐഎയ്ക്ക്[NEWS]എതിര്‍ക്കുക, സമരം ചെയ്യുക, അധികാരത്തില്‍ എത്തിയാൽ തിരുത്തുക; സി.പി.എമ്മിനെ പരിഹസിച്ച് ഉമ്മൻ ചാണ്ടി[NEWS]അടിവസ്ത്രത്തിന് പകരം സർജിക്കൽ മാസ്ക് ധരിച്ച് സ്ത്രീകൾക്ക് മുന്നിലൂടെ ഒരാൾ; പുതിയ കാലത്തിന്റെ ചിത്രങ്ങൾ[NEWS]

advertisement

ദിവസവും ആരോഗ്യത്തെ കുറിച്ചുള്ള ചോദ്യാവലിക്ക് ഉത്തരം നൽകേണ്ടതുണ്ടെന്നും ഇവർ പറയുന്നു. എന്ത് സഹായത്തിനും ബന്ധപ്പെടേണ്ട നമ്പറും നൽകിയിരുന്നതായി ഇവർ പറയുന്നു. ജോലിക്ക് പോകുന്നവരായതിനാൽ ഏത് നിമിഷവും രോഗബാധ ഉണ്ടാകാം എന്ന ബോധ്യത്തോടെ തന്നെയാണ് ജീവിച്ചതെന്നും അതിനാൽ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടായിരുന്നുവെന്ന് കുടുംബം വ്യക്തമാക്കുന്നു.

View Survey

മക്കളടക്കം ഇവരുടെ സമ്പർക്കപ്പട്ടികയിലുള്ള എല്ലാവർക്കും കോവിഡ് പരിശോധന നടത്തിയെന്നും അവരുടെയൊക്കെ ഫലം നെഗറ്റീവ് ആയിരുന്നുവെന്നും ഇവർ പറയുന്നു. പൂർണമായി രോഗ മുക്തി നേടിയതിനു ശേഷം വീടടക്കം ശുചീകരണം നടത്തേണ്ടതുണ്ടെന്നും ഇവർ പറയുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid19 ‌|'ഭയമല്ല വേണ്ടത്; പോസിറ്റീവായി നേരിടാം; കോവിഡിനെ നേരിട്ടതിന്റെ അനുഭവം പങ്കുവെച്ച് മെൽബണിലെ മലയാളി കുടുംബം
Open in App
Home
Video
Impact Shorts
Web Stories