TRENDING:

BREAKING: പ്രവാസികളുടെ മടങ്ങിവരവ്: കേരളത്തിലേക്ക് ആദ്യ ആഴ്ച 15 വിമാനങ്ങൾ; സർവീസിന്‍റെ പൂർണവിവരം

Last Updated:

Full Flight Details | ആദ്യ ആഴ്ച ഏറ്റവുമധികം ഫ്ലൈറ്റ് സർവീസ് നടത്തുന്നത് കേരളത്തിലേക്കാണ്, 15 എണ്ണം. 3150 പേരെയാണ് ആദ്യ ആഴ്ച കേരളത്തിലേക്ക് വിമാനമാർഗം കൊണ്ടുവരുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: പ്രവാസികളെ മടക്കിയെത്തിക്കുന്നത് സംബന്ധിച്ച് ആദ്യ ആഴ്ചയിലെ വിമാനസർവീസുകളുടെ വിശദാംശങ്ങൾ കേന്ദ്രസർക്കാർ പുറത്തുവിട്ടു . ആദ്യ ആഴ്ച കേരളത്തിലേക്ക് 15 സർവീസുകളാണുള്ളത്. യുഎഇ, ഖത്തർ, സൗദി അറേബ്യ, ബഹറിൻ, കുവൈറ്റ്, ഒമാൻ, മലേഷ്യ എന്നിവിടങ്ങളിൽനിന്നാണ് പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നത്. ഇന്ത്യയിലേക്ക് ആകെ 64 ഫ്ലൈറ്റുകളിലായി 14800 പേരെയാണ് കൊണ്ടുവരുന്നത്. ഇതിൽ 3150 പേർ കേരളത്തിലേക്കാണ്. യുഎഇ, സൗദി എന്നിവിടങ്ങളിൽനിന്ന് മൂന്നും, കുവൈറ്റ്, ഖത്തർ, ബഹറിൻ, മലേഷ്യ എന്നിവിടങ്ങളിൽനിന്ന് രണ്ടുവീതവും ഒമാനിൽനിന്ന് ഒരു വിമാനവുമാണുള്ളത്.
advertisement

ആദ്യ ആഴ്ച ഏറ്റവുമധികം വിമാനം സർവീസ് നടത്തുന്നത് കേരളത്തിലേക്കാണ്, 15 എണ്ണം. തമിഴ്നാട്, ഡൽഹി എന്നിവിടങ്ങളിലേക്ക് 11 വീതം വിമാനങ്ങൾ സർവീസ് നടത്തും. മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിലേക്ക് ഏഴു വീതവും, ഗുജറാത്തിലേക്ക് അഞ്ചും ജമ്മു കശ്മീർ, കർണാടക എന്നിവിടങ്ങളിലേക്ക് മൂന്നുവീതവും വിമാനങ്ങളുണ്ട്. പഞ്ചാബിലേക്കും ഉത്തർപ്രദേശിലേക്കും ഓരോ വിമാനങ്ങളുമാണുള്ളത്.

കേരളത്തിലേക്കുള്ള ഫ്ലൈറ്റുകളുടെ വിശദാംശങ്ങൾ...

മെയ് 7

യുഎഇയിൽനിന്ന് 2, ഖത്തറിൽനിന്ന് 1, സൗദിയിൽനിന്ന് 1

അബുദാബി-കൊച്ചി, ദുബായ്-കോഴിക്കോട്, റിയാദ്-കോഴിക്കോട്, ദോഹ കൊച്ചി

advertisement

മെയ് 8

ബഹറിനിൽനിന്ന് 1

മനാമ-കൊച്ചി

മെയ് 9

കുവൈറ്റ് 1, ഒമാൻ 1

കുവൈറ്റ് സിറ്റി-കൊച്ചി, മസ്ക്കറ്റ്-കൊച്ചി

മെയ് 10

ഖത്തർ 1, മലേഷ്യ 1

ദോഹ-തിരുവനന്തപുരം, കുലാലംപുർ-കൊച്ചി

മെയ് 11

സൗദി അറേബ്യ 1, ബഹറിൻ 1, യുഎഇ 1

ദമാം-കൊച്ചി, മനാമ-കൊഴിക്കോട്, ദുബായ്-കൊച്ചി

മെയ് 12

മലേഷ്യ 1

കുലാലംപുർ-കൊച്ചി

മെയ് 13

കുവൈറ്റ് 1, സൗദി അറേബ്യ 1

കുവൈറ്റ് സിറ്റി-കോഴിക്കോട്, ജിദ്ദ-കൊച്ചി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

TRENDING:മദ്യത്തിൽ എന്ത് വൈറസ്? ബിയർ കെയ്സ് പിടിച്ചുപറിച്ച് ആൾക്കൂട്ടം; വൈറൽ വീഡിയോയുമായി സുനിൽ ഗ്രോവർ [NEWS]മുടിവെട്ടാൻ വിസമ്മതിച്ചു; ബിഹാറിൽ ബാർബറെ വെടിവെച്ചു കൊന്നു [NEWS]തൃശ്ശൂരിൽ രോഗിയെ കൊണ്ടുവരാൻ പോയ ആംബുലന്‍സ് അപകടത്തിൽപ്പെട്ടു: നഴ്സ് മരിച്ചു [NEWS]

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
BREAKING: പ്രവാസികളുടെ മടങ്ങിവരവ്: കേരളത്തിലേക്ക് ആദ്യ ആഴ്ച 15 വിമാനങ്ങൾ; സർവീസിന്‍റെ പൂർണവിവരം
Open in App
Home
Video
Impact Shorts
Web Stories