സംഭവത്തെ തുടർന്ന് പ്രദേശവാസികൾ പ്രതിഷേധവുമായെത്തിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. മാരുതി നഗർ സ്വദേശിയായ നാൽപ്പത്തിയഞ്ചുകാരനാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. കടുത്ത പനിയെ തുടർന്ന് ഇക്കഴിഞ്ഞ ജൂൺ 28ന് ഇയാൾ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ച ശേഷം അന്ന് മടക്കി അയച്ചു. ശനിയാഴ്ച പതിനൊന്ന് മണിയോടെ ഇയാൾ പരിശോധനഫലം വാങ്ങാനെത്തി. റിസൾട്ട് വരാൻ വൈകുമെന്നറിഞ്ഞതോടെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വന്നിരിക്കുകയായിരുന്നു. എന്നാൽ അൽപസമയത്തിനകം ഇയാൾ ഇവിടെ കുഴഞ്ഞുവീണ് മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
advertisement
ആളുകൾ വിവരമറിയിച്ചതനുസരിച്ച് ആശുപത്രി അധികൃതർ ഉടൻ തന്നെ സ്ഥലത്തെത്തി മൃതദേഹം അവിടെവച്ച് തന്നെ PPE കിറ്റിൽ പൊതിഞ്ഞു.. മോർച്ചറിയിലേക്ക് മാറ്റുന്നതിന് പകരം അവിടെത്തന്നെക്കിടത്തി പോവുകയായിരുന്നു. PPE കിറ്റിൽ പൊതിഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന മൃതദേഹത്തിന്‍റെ ദൃശ്യങ്ങൾ അധികം വൈകാതെ തന്നെ വൈറലായതോടെ ആശുപത്രി ജീവനക്കാർ മടങ്ങിയെത്തി മൃതദേഹം സംസ്കാര ചടങ്ങുകൾക്കായി കൊണ്ടുപോയി.
TRENDING:Covid 19 | അടുത്ത ഒരു വർഷം ശ്രദ്ധിക്കാൻ 10 സുപ്രധാന നിയമ ഭേദഗതികൾ [NEWS]Happy Birthday Mamukkoya | കേരളക്കരയെ സലാം പറയിച്ച 'ഗഫൂർക്കാക്ക്' ഇന്ന് ജന്മദിനം [NEWS]2.89 ലക്ഷം രൂപയുടെ സ്വർണ്ണ മാസ്ക് ധരിച്ച് പൂനെ സ്വദേശി; സാമാന്യയുക്തിയെ ചോദ്യം ചെയ്ത് നെറ്റിസൺസ് [NEWS]
സംഭവം പ്രതിഷേധവും വിവാദവും ഉയർത്തിയതോടെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം ഒരു സംഭവം നടന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ രാജേന്ദ്ര ദൊഡ്ഡാമണി സ്ഥിരീകരിച്ചിട്ടുണ്ട്. പിപിഇ കിറ്റിൽ പൊതിഞ്ഞ മൃതദേഹം മോർച്ചറിയിൽ കൊണ്ടു പോകാതെ അവിടെത്തന്നെ ഉപേക്ഷിച്ച് പോയതെന്തിനാണെന്ന് പൊലീസുകാർക്കും അറിയില്ലെന്നായിരുന്നു വാക്കുകൾ. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റക്കാർക്ക് കനത്ത ശിക്ഷ തന്നെ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഇങ്ങനെയൊരു സംഭവം അറിഞ്ഞിട്ടില്ലെന്നാണ് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ എസ്. യോഗീശ്വർ അറിയിച്ചത്. എങ്കിലും വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.