TRENDING:

Covid 19 | സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; കോട്ടയത്ത് ചികിത്സയിലിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

Last Updated:

ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്ന അദ്ദേഹത്തെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇടുക്കിജില്ലയിലെ സബ് ഇൻസ്പെക്ടർ അജിതൻ (55) ആണ് മരിച്ചത്. ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്ന അദ്ദേഹത്തെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയോടെ മരിച്ചതായി KPOA ജനറൽ സെക്രട്ടറി പ്രസ്താവനയിലൂടെ അറിയിച്ചു. ഹൃദയസ്തഭനം മൂലമായിരുന്നു മരണം.
advertisement

TRENDING:തീർപ്പാകാതെ ഒന്നരലക്ഷത്തോളം ഫയലുകൾ; വീണ്ടും വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി[NEWS]Gold Smuggling Case | യു.എ.ഇ കോൺസുലേറ്റിന്റെ റംസാൻ റിലീഫ്; മന്ത്രി കെ.ടി ജലീൽ ചെയർമാനായ സി-ആപ്റ്റിൽ കസ്റ്റംസ് പരിശോധന[NEWS]ആദ്യമായി അച്ഛൻ കെട്ടിപ്പിടിച്ച് ഉമ്മ തന്ന നിമിഷം; സന്തോഷത്താൽ വിതുമ്പി സുരാജ് വെഞ്ഞാറമൂട്[PHOTOS]

advertisement

സഹപ്രവർത്തകന്‍റെ മരണത്തിൽ കുടുംബത്തിന് അനുശോചനം അറിയിച്ചു കൊണ്ടാണ് KPOAയുടെ പ്രസ്താവന. അജിതന്‍റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പൊലീസ് മേധാവിയും എല്ലാം നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരുന്നു. ഡോക്ടര്‍മാർ പരമാവധി ശ്രമിച്ചെങ്കിൽ ജീവൻ നിലനിർത്താൻ ആയില്ലെന്നാണ് പ്രസ്താവനയിൽ പറയുന്നത്. രക്ഷപ്പെടുത്താൻ പരമാവധി ശ്രമങ്ങൾ നടത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നന്ദി അറിയിക്കുന്ന കുറിപ്പിൽ ഉദ്യോഗസ്ഥന്‍റെ കുടുംബത്തോടൊപ്പം പൊലീസ് സംഘടനകളും ഡിപ്പാർട്മെന്‍റും സർക്കാരും ഉണ്ടെന്നും അറിയിച്ചിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കേരളത്തിൽ കോവിഡ് ബാധിച്ച് ആദ്യമായാണ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ മരിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; കോട്ടയത്ത് ചികിത്സയിലിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
Open in App
Home
Video
Impact Shorts
Web Stories