TRENDING:

Vaccine Challenge | വർധിച്ച ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ; പൊലീസുകാരന് സല്യൂട്ടടിച്ച് സോഷ്യൽ മീഡിയ

Last Updated:

പട്ടം ട്രാഫിക് സ്റ്റേഷനിലെ സി പി ഒ ബാലാജിത്ത് ബാലു ആണ് ശമ്പള വർധനവായി ലഭിച്ച 12,500 രൂപയും വാക്സിൻ ചലഞ്ചിനായി നൽകിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ശമ്പള പരിഷ്കരണത്തിലൂടെ കൂട്ടിക്കിട്ടിയ പണം മുഴുവൻ വാക്സിൻ വിതരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് പൊലീസ് ഉദ്യോഗസ്ഥൻ. തിരുവനന്തപുരം പട്ടം ട്രാഫിക് സ്റ്റേഷനിലെ സി പി ഒ ബാലാജിത്ത് ബാലു ആണ് ശമ്പള വർധനവായി ലഭിച്ച 12,500 രൂപയും വാക്സിൻ ചലഞ്ചിനായി നൽകിയത്.
advertisement

വെള്ളനാട് സ്വദേശിയായ ബാലാജിത്ത് 2008- ലാണ് പൊലീസ് ജോലിയിൽ പ്രവേശിച്ചത്. ബാലാജിത്തും അമ്മ ശകുന്തളയും കോവിഡ് വാക്സിൻ ആദ്യ ഡോസെടുത്തു. ആർ ടി ഒ ഓഫീസിലെ ജീവനക്കാരിയായ ഭാര്യ പാർവ്വതി ഗർഭിണി ആയതിനാൽ വാക്സിനെടുത്തിട്ടില്ല. താൻ നൽകിയ ചെറിയ തുകയിലൂടെ സാധാരണക്കാരായ കുറച്ചു പേർക്കെങ്കിലും വാക്സിൻ ലഭിക്കുമല്ലോയെന്ന സന്തോഷത്തിലാണ് ഈ പൊലീസുകാരൻ.

ശ്രീകാര്യം ചാവടിമുക്കിൽ അച്ഛന്റെ വിഹിതമായി ലഭിച്ച സ്ഥലത്ത് വീട് പണി നടക്കുകയാണ്. അതിന്റെ പ്രതിസന്ധികളുണ്ടെങ്കിലും ഈ ഘട്ടത്തിൽ നാടിനൊപ്പം നിൽക്കേണ്ടത് ഓരോ പൗരന്റേയും കടമയാണെന്നും ബാലാജിത്ത് പറയുന്നു. ഏതായാലും വാക്സിൻ ചലഞ്ച് ഏറ്റെടുത്ത ബാലാജിത്തിന് ബിഗ് സല്യൂട്ടടിക്കുകയാണ് സൈബർ ലോകം.

advertisement

ബാലാജിത്തിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

'പോലീസുകാരനാണ്, കോവിഡിന്റെ മുന്നണി പോരാളിയുമാണ്...അതില്‍ അഭിമാനവും ഉണ്ട്. ഈ വറുതികള്‍ക്കിടയിലും സര്‍ക്കാര് ഉദ്യോഗസ്ഥരെ ചേര്‍ത്തു പിടിച്ചു . 12500/- രൂപയുടെ ശമ്പള വര്‍ദ്ധനവ് ഉണ്ട് . പോലീസുകാര്‍ക്ക് പണി കൂടുതലാണ് ഒപ്പം ചിലവും. വീടുപണിയുടെ തന്ത്രപ്പാടും ഉണ്ട് . എന്നാലും മുഖ്യമന്ത്രിയുടെ രീതിയില്‍ പറഞ്ഞാല്‍ 'പുതിയ വീട് വച്ചിട്ട് കിടക്കാന്‍ ആള് വേണ്ടേ...? വീട് കണ്ട് നല്ലത് പറയാന്‍ നാട്ടാര് വേണ്ടേ...? ' അതുകൊണ്ട് ആദ്യം വാക്സിന്‍ അതു നടക്കട്ടെ ....പ്രീയ മുഖ്യമന്ത്രീ എന്‍െറ വര്‍ദ്ധിച്ച ശമ്പളം അങ്ങ് വാക്സിന്‍ ഫണ്ടിലേക്ക് സ്വീകരിച്ചാലും,... ഒപ്പം പതിമൂന്ന് കൊല്ലത്തെ സര്‍വ്വീസില്‍, ആത്മാര്‍ത്ഥമായും അല്ലാതെയും പലരെയും സല്ല്യൂട്ട് ചെയ്തിട്ടുണ്ട് , പക്ഷേ ഉള്ളിലെ സ്നേഹത്തിലും മനുഷ്യത്വത്തിലും പാകപ്പെടുത്തിയ ഒരു സല്ല്യൂട്ട് ഉണ്ട് , ഹൃദയത്തില്‍ തൊട്ടൊരു സല്ല്യൂട്ട്' അത് അങ്ങേയ്ക്ക് മാത്രമുള്ളതാണ്..... '

advertisement

You may also like:Vaccine Challenge | രണ്ടു ദിവസംകൊണ്ട് ഒരു കോടിയിലേറെ രൂപ; വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് കേരളം

കേന്ദ്ര സഹായത്തിന് കാത്തു നിൽക്കാതെ സംസ്ഥാനം സ്വന്തം നിലയിൽ കോവിഡ് വാക്സിൻ വാങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. കൂടുതൽ വാക്സിൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കേന്ദ്രത്തില്‍ നിന്ന് കിട്ടാന്‍ മാത്രം കാത്തുനില്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

advertisement

കോവിഡ് പ്രതിരോധ വാക്സിൻ സ്വന്തമായി വാങ്ങാന്‍ സംസ്ഥാന സർക്കാർ തീരുമാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ‌ എത്തിത്തുടങ്ങിയത്. രണ്ടു ദിവസത്തിനിടെ ഒരു കോടിയിലേറെ രൂപയാണ് ദുരിതാശ്വാസനിധിയിൽ എത്തിയിൽ എത്തിയത്. സര്‍ക്കാരിന്റേതായ യാതൊരു ഔദ്യോഗിക പ്രഖ്യപനവുമില്ലാതെയാണ് സോഷ്യൽ മീഡിയയിൽ വൈറലായ വാക്സിൻ ചലഞ്ച് ക്യാംപയ്ൻ ജനങ്ങൾ ഏറ്റെടുത്തത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വ്യാഴാഴ്ച മാത്രം ഏഴായിരത്തോളം പേരിൽ നിന്ന് മുപ്പത്തിയഞ്ച് ലക്ഷം രൂപയാണ് എത്തിയത്. എന്നാൽ സംഭാവന നൽകിയവർ, അതിന്‍റെ രസീത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു തുടങ്ങിയതോടെ, വാക്സിൻ ചലഞ്ച് എന്ന ഹാഷ് ടാഗിൽ സംഗതി അതിവേഗം വൈറലാകുകയായിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
Vaccine Challenge | വർധിച്ച ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ; പൊലീസുകാരന് സല്യൂട്ടടിച്ച് സോഷ്യൽ മീഡിയ
Open in App
Home
Video
Impact Shorts
Web Stories