TRENDING:

വടക്കുംനാഥ ക്ഷേത്രത്തിലെ പൂജാരിക്ക് കോവിഡ്; ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ പ്രവേശനം ഇല്ല

Last Updated:

7 ദിവസം പ്രസാദ വിതരണം നിർത്തിവച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: വടക്കുംനാഥ ക്ഷേത്രത്തിൽ ഒരു പൂജാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് 3 ദിവസം ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. 7 ദിവസം പ്രസാദ വിതരണം നിർത്തിവച്ചു. തന്ത്രിയുടെ നിർദേശം അനുസരിച്ച് ആണ് ക്ഷേത്രം അടക്കുവാൻ തീരുമാനിച്ചത്.
advertisement

അതേസമയം, ഇന്ന് മുതൽ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കർക്കശമാക്കുകയാണ്. വിവാഹ ചടങ്ങുകൾക്ക് പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 75ൽ നിന്ന് 50 ആയി ചുരുക്കിയിട്ടുണ്ട്. ​വിവാഹം, ​ഗൃഹപ്രവേശം തുടങ്ങിയ സ്വകാര്യ ചടങ്ങുകൾ കോവിഡ് ജാ​ഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്ക് പങ്കെടുക്കാനാണ് അനുമതി.

Also Read- ‘ഇതെന്റെ സക്കാത്താണ്’: ഓക്സിജ൯ എത്തിക്കാ൯ ചെലവായ 85 ലക്ഷം രൂപ വേണ്ടെന്ന് പ്യാരേ ഖാ൯

ആരാധനാലയങ്ങളിൽ കർശന നിയന്ത്രണം നടപ്പാക്കണമെന്ന് മുഖ്യമന്ത്രി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. റമദാൻ ചടങ്ങുകളിൽ പള്ളികളിൽ പരമാവധി 50 പേർക്ക് മാത്രമേ പങ്കെടുക്കാനാവൂ. ചെറിയ പള്ളികളാണെങ്കിൽ എണ്ണം ഇനിയും ചുരുക്കണം. നമസ്കരിക്കാൻ പോകുന്നവർ പായ സ്വന്തമായി കൊണ്ടു പോകണം. ദേഹശുദ്ധി വരുത്താൻ പൈപ്പ് വെള്ളം ഉപയോ​ഗിക്കണം. ആരാധനാലയങ്ങളിൽ ഭക്ഷണവും തീർത്ഥവും നൽകുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

advertisement

സിനിമാ തീയറ്റർ, ഷോപ്പിം​ഗ് മോളുകൾ, ക്ലബ്, ജിംനേഷ്യം, ബാറുകൾ, സ്പോർട്സ് കോംപ്ലക്സ്, വിദേശ മദ്യ ഷോപ്പുകൾ, പാർക്കുകൾ എന്നിവ തത്കാലം അടച്ചിടാനും തീരുമാനിച്ചു. സ്വകാര്യ സ്ഥാപനങ്ങളിൽ ജീവനക്കാരെ പരമാവധി ചുരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കടകളും റസ്റ്റോറന്റുകളും 7.30 വരെ പ്രവർത്തിക്കാം. റസ്റ്റോറന്റുകളിൽ പാഴ്സൽ 9 മണി വരെ നൽകാം.

13 ജില്ലകളിലും ജനിതകമാറ്റം വന്ന തീവ്ര വ്യാപന ശേഷിയുള്ള വൈറസ്

സംസ്ഥാനത്ത് 13 ജില്ലകളിലും ജനിതകമാറ്റം വന്ന വൈറസ് സാന്നിധ്യമുണ്ടെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പിന് മുൻപ് പല ജില്ലകളിൽ നിന്നായി ശേഖരിച്ച സാമ്പിൾ ഫലമാണ് സർക്കാരിന് ലഭിച്ചത്. വോട്ടെടുപ്പിന്ശേഷം വ്യാപനം ഗുരുതരമായി കൂടിയതിന് കാരണവും ജനിതകമാറ്റം വന്ന വൈറസ് തന്നെയെന്നാണ് വിലയിരുത്തൽ. പത്തനംതിട്ട ജില്ലയിൽ മാത്രമാണ് ജനിതകമാറ്റം വന്ന വൈറസ് കണ്ടെത്താത്തത്. 13 ജില്ലകളിലും ബ്രട്ടീഷ് വകഭേദം വൈറസ് കണ്ടെത്തിയിട്ടുണ്ട്. ബ്രിട്ടീഷ് വൈറസ് വകഭേദം കൂടുതല്‍ കണ്ടെത്തിയത് കണ്ണൂര്‍ ജില്ലയിലാണ്. 75 ശതമാനം. വയനാട്, മലപ്പുറം, കാസർകോട്, എറണാകുളം ജില്ലകളിലും 50 ശതമാനത്തിന് മുകളിലാണ് യുകെ വകഭേദം വന്ന വൈറസുകൾ. ഈ വൈറസുകൾക്ക് വ്യാപന ശേഷി കൂടുതലാണ്.

advertisement

Also Read- COVID 19| രാജ്യത്ത് 24 മണിക്കൂറിൽ 3,23,144 പുതിയ കോവിഡ് രോഗികൾ; മരണം 2771

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ദക്ഷിണാഫ്രിക്കന്‍ വൈറസ് വകഭേദം കൂടുതല്‍ പാലക്കാട് ജില്ലയിലാണ്. 21.43 ശതമാനം. കാസർകോട്, വയനാട് ജില്ലകളിലും ദക്ഷിണാഫ്രിക്കൻ വകഭേദം കണ്ടെത്തി. ഇന്ത്യന്‍ വകഭേദ വൈറസ് അഥവാ മഹാരാഷ്ട്ര വകഭേദം കൂടുതൽ കോട്ടയം ജില്ലയിൽ കണ്ടെത്തി. കോട്ടയത്ത് 19.05 ശതമാനമായിരുന്നു ഇന്ത്യൻ വകഭേദത്തിന്റെ അളവ്. ഏറ്റവും കൂടുതൽ അപകടകാരികളായ വൈറസ് വകഭേദം ഇതാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
വടക്കുംനാഥ ക്ഷേത്രത്തിലെ പൂജാരിക്ക് കോവിഡ്; ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ പ്രവേശനം ഇല്ല
Open in App
Home
Video
Impact Shorts
Web Stories