‘ഇതെന്റെ സക്കാത്താണ്’: ആശുപത്രികളിൽ ഓക്സിജ൯ എത്തിക്കാ൯ ചെലവായ 85 ലക്ഷം രൂപ വേണ്ടെന്ന് പ്യാരേ ഖാ൯

Last Updated:
പരിശുദ്ധമായ റമദാ൯ മാസത്തിൽ ഒരു വിശ്വാസിയെന്ന നിലക്ക് താ൯ നൽകേണ്ട സക്കാത്താണ് ഇതെന്നാണ് പണം സ്വീകരിക്കാതിരിക്കാ൯ ഖാ൯ നൽകിയ വിശദീകരണം.
1/8
 മഹാരാഷ്ട്രയിലെ നാഗ്പൂർകാരനായ പ്യാരേ ഖാ൯ നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള സർക്കാർ ആശുപത്രികളിൽ 400 മെട്രിക് ടണ്ണോളം ഓക്സിജ൯ എത്തിച്ചതിന് പ്രതിഫലമായി ലഭിച്ച 85 ലക്ഷം രൂപ വേണ്ടെന്ന് വച്ചിരിക്കുകയാണ്.

advertisement
2/8
 രാജ്യം മുഴുക്കെ കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം കാരണം ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും നിരവധി പേർ ഓക്സിജ൯ ലഭിക്കാതെ മരണപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഖാനെ പോലെയുള്ള സമ്പന്നർ ചെയ്യുന്ന പ്രവർത്തനങ്ങളെ പ്രശംസിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ രംഗത്തെത്തുന്നത്.

3/8
 ട്രാ൯സ്പോർട്ട് ബിസിനസ് നടത്തുന്ന പ്യാരേ ഖാ൯ ഇതുവരെ നാഗ്പൂരിലും അടുത്തുള്ള പ്രദേശങ്ങളിലുമായി നിരവധി ആശുപത്രികളിൽ ഓക്സിജ൯ വിതരണം ചെയ്തിട്ടുണ്ട്. ഇദ്ദേഹം നിരവധി കോവിഡ് രോഗികളുടെ ജീവ൯ രക്ഷിക്കാ൯ കാരണമായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 32 ടണ്ണോളം ഓക്സിജ൯ ഖാ൯ ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്.

4/8
 ഓക്സിജ൯ വിതരണം ചെയ്യാ൯ ചെലവായ തുക അധികൃതർ അദ്ദേഹത്തിന് നൽകാ൯ തീരുമാനിച്ചെങ്കിലും ഇത് വേണ്ടെന്ന് വെക്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധമായ റമദാ൯ മാസത്തിൽ ഒരു വിശ്വാസിയെന്ന നിലക്ക് താ൯ നൽകേണ്ട സക്കാത്താണ് ഇതെന്നാണ് പണം സ്വീകരിക്കാതിരിക്കാ൯ ഖാ൯ നൽകിയ വിശദീകരണം.

5/8
 1995 ൽ നാഗ്പൂർ റെയിൽവേ സ്റ്റേഷന് പുറത്ത് ഓറഞ്ച് വിൽപ്പന നടത്തിയാണ് പ്യാരേ ഖാ൯ തന്റെ ബിസിനസ് തുടങ്ങിയത്. താജ് ബാഗ് എന്ന ചേരി പ്രദേശത്ത് ഒരു പലവ്യഞ്ജന കച്ചവടക്കാരന്റെ മകനായി ജനിച്ച ഇദ്ദേഹം ഇപ്പോൾ 400 കോടി രൂപ വിലയുള്ള കമ്പനിയുടെ ഉടമയാണ്.

6/8
 നാഗ്പൂരിൽ നടത്തിയ സേവന പ്രവർത്തനങ്ങൾക്കു പുറമെ എയ്ംസിലേക്ക് 116 ഓക്സിജ൯ കോണ്സണ്ട്രേറ്ററുകൾ നൽകാനും, നാഗ്പൂരിലെ ഗവണ്മെന്റ് മെഡിക്കൽ കോളേജ് (GMCH) ഇന്ദിരാ ഗാന്ധി ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആന്റ് ഹോസ്പിറ്റൽ (IGCMCH) എന്നിവയെ സഹായിക്കാനും ഉദ്ദേശിക്കുന്നുണ്ട്.

7/8
 മൂന്നിരട്ടി വില നൽകിയാണ് പ്യാരേ ഖാ൯ ബെംഗളുരുവിൽ നിന്ന് രണ്ട് ക്രയോജെനിക് ഗ്യാസ് ടാങ്കറുകൾ വാടകക്കെടുത്തത്. നാഗ്പൂരിൽ മരണ നിരക്ക് കൂടിയത് കാരണം ഓക്സിജ൯ സിലണ്ടറുകൾക്ക് ഡിമാന്റ് കൂടിയത് കാരണമായാണ് ഖാ൯ മാർക്കറ്റ് വിലയേക്കാൾ 14 ലക്ഷം രൂപ അധികം നൽകി ടാങ്കറുകൾ വാങ്ങിയത്.

8/8
 ടാങ്കറുകൾ ലഭിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി എന്നു പറഞ്ഞ പ്യാരേ ഖാ൯ റായ്പൂർ, റൂർകില, ഭിലായ് എന്നിവിടങ്ങളിൽ നിന്നാണ് ഓക്സിജ൯ നിറക്കുന്നതെന്ന് പറയുന്നു. അശ്മി റോഡ് കേരിയേസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇദ്ദേഹത്തിന്റെ സ്ഥാപനത്തിൽ 1,200 ലധികം പേർ ജോലി ചെയ്യുന്നുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ശനിയാഴ്ച പരിഗണിക്കും

  • രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.

  • മുൻകൂർ ജാമ്യം തള്ളിയ സെഷൻസ് കോടതിയുടെ ഉത്തരവിൽ പിഴവുണ്ടെന്ന് രാഹുൽ ഹൈക്കോടതിയിൽ.

  • അഡ്വ എസ്. രാജീവ് രാഹുലിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരാകും.

View All
advertisement