TRENDING:

Covid 19 | 'കേരളത്തിനൊപ്പമുണ്ട് റിലയൻസ്'; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നൽകി

Last Updated:

Covid 19 | നേരത്തെ പ്രളയസമയത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് റിലയൻസ് അഞ്ചുകോടിരൂപ സംഭാവന നൽകിയിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കോവിഡിനെതിരെ പൊരുതുന്ന കേരളത്തിന് കൈത്താങ്ങായി റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൌണ്ടേഷനും. റിലയന്‍സ് ഇന്‍ഡസ്ട്രീസും ഫൗണ്ടേഷനും ചേർന്ന് അഞ്ചു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിനൊപ്പമുണ്ടെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും ഭാര്യ നീത അംബാനിയും അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
advertisement

കോവിഡ് പ്രതിരോധത്തിന് കേരളത്തിന് സഹായവുമായി റിലയൻസ് നേരത്തെയും എത്തിയിരുന്നു. അടിയന്തരസേവനം നടത്തുന്ന വാഹനങ്ങൾക്ക് സൌജന്യ ഇന്ധനം നൽകുന്ന പ്രവർത്തനം എറണാകുളത്താണ് റിലയൻസ് തുടക്കമിട്ടത്. നേരത്തെ പ്രളയസമയത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് റിലയൻസ് അഞ്ചുകോടിരൂപ സംഭാവന നൽകിയിരുന്നു.

മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ലിമിറ്റഡ് 2000 കൊവിഡ് പ്രൊട്ടക്ഷന്‍ ഷീല്‍ഡുകള്‍ സഹായമായി നല്‍കുമെന്നറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ മഹിന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര അഭിനന്ദിച്ചു.

രാംകോ സിമന്‍റ്സ് ലിമിറ്റഡ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മെഡിക്കല്‍ ഉപകരണങ്ങള്‍ സംഭാവന നല്‍കിയിട്ടുണ്ട്. 48,31, 681 രൂപയുടെ ഉപകരണങ്ങളാണ് രാംകോ സിമന്‍റ്സ് സംസ്ഥാനത്തിന് കൈമാറിയത്.

advertisement

കൊവിഡ് ചികിത്സ രംഗത്തു പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി 500 പിപിഇ കിറ്റുകള്‍ കൈമാറുമെന്ന് മാധ്യമം ദിനപത്രം സി.ഇ.ഒ. പി.എം സാലിഹ്, എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ എന്നിവര്‍ അറിയിച്ചു. കൊവിഡ് പ്രതിരോധത്തിന് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും. സ്ഥാപനത്തിന്‍റെ പൂര്‍ണ പിന്തുണയും സഹകരണവുമുണ്ടാകുമെന്നും അവര്‍ അറിയിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേനത്തിൽ പറഞ്ഞു.

സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ 112.79 കോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയതായി മുഖ്യമന്ത്രി അറിയിച്ചു. സഹകരണ വകുപ്പ് മുഖാന്തിരം 94.71 കോടി രൂപയും നേരിട്ട് 18.08 കോടി രൂപയും നൽകി. കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ഒരു കോടി രൂപ നല്‍കി.

advertisement

പെരിന്തല്‍മണ്ണ അര്‍ബന്‍ സഹകരണ ബാങ്ക് 87 ലക്ഷം രൂപ. കൂടാതെ പ്രവാസി വ്യവസായികള്‍ക്ക് പ്രത്യേക പലിശരഹിത സ്വര്‍ണ്ണ വായ്പ അനുവദിക്കുന്നതിന് 100 കോടി രൂപ മാറ്റി വയ്ക്കാന്‍ തീരുമാനിച്ചതായും ബാങ്ക് അറിയിച്ചു.

You may also like:രണ്ടു സന്യാസിമാരടക്കം മൂന്നുപേരെ ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവം: കേന്ദ്രം മഹാരാഷ്ട്ര സർക്കാരിനോട് റിപ്പോർട്ട് തേടി [NEWS]കോവിഡ് പരത്തുമെന്ന് ഭീതി: ബ്ലീഡിംഗായെത്തിയ ഗര്‍ഭിണിയെക്കൊണ്ട് ചോര തുടപ്പിച്ച് ആശുപത്രി അധികൃതര്‍ [NEWS]ലോക്ക്ഡൗണ്‍ ഇഫക്ട്; മക്കളുടെ മുടിമുറിച്ച് മന്ത്രിയും; വൈറലായി വീഡിയോ [NEWS]

advertisement

നദ്വത്തുല്‍ മുജാഹിദിന്‍ പ്രസിഡണ്ട് ടി.പി. അബ്ദുള്ളകോയ മദനി സംഘടനയുടെ കീഴിലുള്ള സ്ഥാപനങ്ങള്‍ ഐസൊലേഷന്‍ ആവശ്യങ്ങള്‍ക്ക് വിട്ടുനല്‍കാമെന്ന് അറിയിച്ചു. അദ്ദേഹം 20 ലക്ഷം രൂപ സംഭാവന നല്‍കിയിട്ടുമുണ്ട്.

ഇന്ന് ലഭിച്ച മറ്റ് പ്രധാന സംഭാവനകൾ

നാടക പ്രവര്‍ത്തകരുടെ സംഘടന നാടക് 3.5 ലക്ഷം

കേരള കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി 5 ലക്ഷം

കെഎംസിസി മുന്‍ പ്രസിഡണ്ട് സി പി എ ബാവഹാജി  10 ലക്ഷം

കെ.എസ്.ആര്‍.ടി.സി പേന്‍ഷനേഴ്സ് ഓര്‍ഗനൈസേഷന്‍ 10 ലക്ഷം

advertisement

കോഴിക്കോട് അത്തോളി ഗ്രാമാപഞ്ചായത്ത് - 10 ലക്ഷം രൂപ

കോഴിക്കോട് എരഞ്ഞിക്കല്‍ പി.വി.എസ് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ 58,350

സി പി എം പേരൂര്‍ക്കട ഏരിയ 51,000 രൂപ

സുപ്രീം ഏജന്‍സീസ് കോട്ടക്കല്‍, മലപ്പുറം 20 ലക്ഷം

കുന്നത്തൂര്‍ ശ്രീദുര്‍ഗ ദേവി ക്ഷേത്ര സമിതി, ആലപ്പുഴ 1 ലക്ഷം

ജി വേണുലാല്‍ അമ്പലപ്പുഴ ഗ്രമപഞ്ചായത്ത് പ്രസിഡന്‍റ് 11,220

ഡോ. ആര്‍ ശ്രീകുമാര്‍, അമ്പലപ്പുഴ 7500

കാരവല്ലൂര്‍ കൊല്ലം ഗ്രമപഞ്ചായത്ത് 7 ലക്ഷം

കാരവല്ലൂര്‍ ഗ്രാമപഞ്ചായത്തംഗങ്ങള്‍ ചേര്‍ന്ന് 31,600 രൂപ

ഏഴുപുന്ന ഉള്‍നാടന്‍ മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം  അരൂര്‍ 1 ലക്ഷം

ട്രാന്‍കൂര്‍ മാറ്റ്സ് ആന്‍ഡ് മാറ്റിംഗ് കമ്പനി 10 ലക്ഷം

കേരള ഗ്രമപഞ്ചായത്ത് ടെക്നിക്കല്‍ അസിസ്റ്റന്‍സ് ഓര്‍ഗനൈസേഷന്‍  11,15,000 രൂപ

വിഷുകൈനീട്ടം- സ്വാതി ജി ആലപ്പുഴ 1500

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | 'കേരളത്തിനൊപ്പമുണ്ട് റിലയൻസ്'; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നൽകി
Open in App
Home
Video
Impact Shorts
Web Stories