• HOME
  • »
  • NEWS
  • »
  • buzz
  • »
  • ലോക്ക്ഡൗണ്‍ ഇഫക്ട്; മക്കളുടെ മുടിമുറിച്ച് മന്ത്രിയും; വൈറലായി വീഡിയോ

ലോക്ക്ഡൗണ്‍ ഇഫക്ട്; മക്കളുടെ മുടിമുറിച്ച് മന്ത്രിയും; വൈറലായി വീഡിയോ

മകൻ കാർത്തികേയന് മുടി മുറിക്കുന്നതിന്റെ വീഡിയോയാണ് മന്ത്രി പങ്കുവെച്ചിരിക്കുന്നത്.

up minister

up minister

  • Share this:
    പരീക്ഷണങ്ങളുടെ സമയമാണ് ഈ ലോക്ക്ഡൗൺ കാലം. ലോക്ക് ഡൗണിനെ തുടർന്ന് വീട്ടിലിരിക്കാൻ അവസരം ലഭിച്ചതോടെ ഉള്ളിലുറങ്ങിക്കിടന്നിരുന്ന പല കഴിവുകളും പലരും പുറത്തെടുത്തു. സെലിബ്രിറ്റികളുടെ അത്തരം കഴിവുകൾ പലതും ഇതിനോടകം കണ്ടിരുന്നു. പാചകം ചെയ്യുന്നതും കലാവാസനകളും ഇതിനകം ശ്രദ്ധേയമായിരുന്നു.

    ലോക്ക്ഡൗണിനെ തുടർന്ന് ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും അടച്ചിട്ടതോടെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് ഭാര്യയും നടിയുമായ അനുഷ്ക ശർമ മുടിമുറിച്ച് കൊടുക്കുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ മുടിമുറിച്ച് ശ്രദ്ധേയനായിരിക്കുകയാണ് ഉത്തർപ്രദേശ് മന്ത്രിയും.

    ഉത്തർ പ്രദേശ് വിദ്യാഭ്യാസമന്ത്രി ഡോ. സതീഷ് ദ്വിവേദിയാണ് മക്കൾക്ക് മുടി മുറിച്ച് കൊടുത്തത്. മകൻ കാർത്തികേയന് മുടി മുറിക്കുന്നതിന്റെ വീഡിയോയാണ് മന്ത്രി പങ്കുവെച്ചിരിക്കുന്നത്. മികച്ചതായില്ലെങ്കിലും കുഴപ്പമില്ലെന്നാണ് മക്കൾ പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.



    നാലര വയസുള്ള മകൾ സുകൃതിക്കാണ് ആദ്യം മുടി മിറിച്ച് നൽകിയത്. എന്നാൽ ഇത് അത്രയ്ക്ക് ശരിയായിരുന്നില്ല. എന്നാൽ മകൻ കാർത്തികേയന് മുടി മുറിച്ചത് ഏറെക്കുറെ ശരിയായിയെന്നും മന്ത്രി. ബന്ധുക്കളെ കാണിക്കുന്നതിനായി ഭാര്യയാണ് വീഡിയോ ഷൂട്ട് ചെയ്തത്, ഇത് പിന്നീട് മന്ത്രി തന്നെ ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയായിരുന്നു.

    BEST PERFORMING STORIES:ലോക്ക് ഡൗണിനോടുള്ള ബഹുമാനം; അച്ഛൻറെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്
    [NEWS]
    രണ്ടു സന്യാസിമാരടക്കം മൂന്നുപേരെ ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവം: കേന്ദ്രം മഹാരാഷ്ട്ര സർക്കാരിനോട് റിപ്പോർട്ട് തേടി
    [NEWS]
    ചെന്നൈയിലെ പ്രമുഖ ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു; മൃതദേഹവുമായെത്തിയ ആംബുലന്‍സിന് കല്ലെറിഞ്ഞ് ജനങ്ങൾ
    [PHOTO]


    കോവിഡ് വ്യാപനം തടയുന്നതിനായി മാർച്ച് 25 മുതലാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അന്നു മുതൽ ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും അടഞ്ഞു കിടക്കുകയാണ്.

    Published by:Gowthamy GG
    First published: