TRENDING:

Covid 19 | കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങള്‍ മത ചടങ്ങള്‍ക്കും ബാധകമാക്കി

Last Updated:

കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്(covid 19) വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മത ചടങ്ങുകള്‍ക്കും ബാധകമാക്കി. ടിപിആര്‍(TPR) 20ന് മുകളിലുള്ള സ്ഥലങ്ങളില്‍ മതചടങ്ങുകള്‍ക്ക് 50 പേര്‍ക്കുമാത്രം അനുമതി നല്‍കും.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കി. ഇന്നു മുതല്‍ കോടതികള്‍ ഓണ്‍ലൈനായാകും പ്രവര്‍ത്തിക്കുക. ജനങ്ങള്‍ പ്രവേശിക്കുന്നതും ജീവനക്കാര്‍ വരുന്നതും നിയന്ത്രിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ 11-ന് പുനഃപരിശോധിക്കും.

സംസ്ഥാനത്ത് കഴിഞ്ഞദിവസം 17,755 പേര്‍ക്ക് കോവിഡ്-19 (Covid 19) സ്ഥിരീകരിച്ചു. തിരുവനന്തപുരം 4694, എറണാകുളം 2637, തൃശൂര്‍ 1731, കോഴിക്കോട് 1648, കോട്ടയം 1194, പത്തനംതിട്ട 863, കണ്ണൂര്‍ 845, പാലക്കാട് 835, കൊല്ലം 831, ആലപ്പുഴ 765, മലപ്പുറം 728, ഇടുക്കി 417, കാസര്‍ഗോഡ് 317, വയനാട് 250 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

advertisement

24 മണിക്കൂറിനിടെ 65,937 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

Also Read-Covid 19 | തിരുവനന്തപുരത്ത് പൊതുപരിപാടികൾക്ക് വിലക്ക്; കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി

രോഗം സ്ഥിരീകരിച്ചവരില്‍ 150 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,488 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 964 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 153 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

advertisement

Also Read-K-Rail DPR | കെ റെയിലിനായി പൊളിക്കേണ്ട കെട്ടിടങ്ങളുടെ വിശദാംശങ്ങൾ പുറത്ത്; ഡിപിആർ പ്രസിദ്ധീകരിച്ച് സർക്കാർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3819 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 486, കൊല്ലം 141, പത്തനംതിട്ട 321, ആലപ്പുഴ 208, കോട്ടയം 303, ഇടുക്കി 126, എറണാകുളം 757, തൃശൂര്‍ 201, പാലക്കാട് 186, മലപ്പുറം 123, കോഴിക്കോട് 467, വയനാട് 82, കണ്ണൂര്‍ 302, കാസര്‍ഗോഡ് 116 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 90,649 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,18,681 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങള്‍ മത ചടങ്ങള്‍ക്കും ബാധകമാക്കി
Open in App
Home
Video
Impact Shorts
Web Stories