രാവിലെ 5.25 നുള്ള വിമാനത്തിലാണ് ഇയാൾ കൊച്ചിയിൽ ഇറങ്ങിയത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ അമ്പലമുകളിലെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഒമിക്രോൺ വൈറസ് ബാധയാണോ എന്ന് സ്ഥിരീകരിക്കാൻ ഇയാളുടെ സ്രവം ശേഖരിച്ച് ജനിതക പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയക്കുമെന്ന് അധികൃതർ അറിയിച്ചു.
ഒമിക്രോൺ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ യാത്രക്കാർക്കുള്ള പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ഇവിടെ നടത്തുന്ന പരിശോധനകളിൽ നെഗറ്റീവ് ആയാലും ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റീനും തുടർന്ന് ആർടിപിസിആർ പരിശോധനയിൽ വീണ്ടും നെഗറ്റീവ് ആയതിന് ശേഷം മാത്രമേ മറ്റുള്ളവരുമായി സമ്പർക്കം പാടുകയുള്ളൂ എന്ന ഉത്തരവ് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.
advertisement
രാജ്യത്ത് ശനിയാഴ്ച വരെ നാല് പേരിലാണ് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ കേസുകളുടെ എണ്ണം ഇനിയും ഉയർന്നേക്കാം എന്നതിനാൽ ജാഗ്രത തുടരാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് കേസുകൾ കൂടുതൽ ഉള്ള കേരളം, കർണാടക, തമിഴ്നാട്, ഒഡിഷ, മിസോറം, ജമ്മു കാശ്മീർ എന്നി സംസ്ഥാനങ്ങൾക്ക് പ്രത്യേക നിർദേശം നൽകി.കോവിഡ് വ്യാപനം കുറയ്ക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേശം.
Omicron |കൂടുതൽ ഓമൈക്രോൺ പരിശോധനഫലം ഇന്ന്; ആറു സംസ്ഥാനങ്ങളിൽ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: വിദേശത്ത് നിന്ന് എത്തിയവരില്‍ ബാധിച്ചത് ഒമിക്രോണ്‍ വകഭേദമാണോ എന്ന് തിരിച്ചറിയാനായി ദില്ലിയില്‍ നിന്ന് പരിശോധനക്കായി അയച്ച സാമ്പിളുകളുടെ ഫലം സര്‍ക്കാര്‍ ഇന്ന് പുറത്ത് വിടും. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കോവിഡ് കേസുകള്‍ അധികമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേരളം, കര്‍ണാടക, തമിഴ്‌നാട്, ഒഡിഷ, മിസോറം, ജമ്മു കാശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ പ്രത്യേക നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. കോവിഡ് വ്യാപനം കുറയ്ക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേശം.
കഴിഞ്ഞ ദിവസം ഗുജറാത്തിലും മഹാരാഷ്ട്രയിലും ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിരുന്നു. ഗുജറാത്തില്‍ 72കാരനും, മഹാരാഷ്ട്രയില്‍ 32കാരനുമാണ് ഒെമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ കേസുകളുടെ എണ്ണം നാലായി.
അതേസമയം മുപ്പത് രാജ്യങ്ങളില്‍ ഇതിനോടകം പുതിയ വകഭേദം സാന്നിധ്യം അറിയിച്ചെങ്കിലും മരണ കാരണമായേക്കാവുന്ന തീവ്രത എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
