നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Omicron| കർണാടകയിൽ ഒമിക്രോൺ പോസിറ്റീവായി കണ്ടെത്തിയ ദക്ഷിണാഫ്രിക്കൻ സ്വദേശി കടന്നുകളഞ്ഞു; 10 പേരെ കാണാനില്ല

  Omicron| കർണാടകയിൽ ഒമിക്രോൺ പോസിറ്റീവായി കണ്ടെത്തിയ ദക്ഷിണാഫ്രിക്കൻ സ്വദേശി കടന്നുകളഞ്ഞു; 10 പേരെ കാണാനില്ല

  കാണാതായ പത്ത് പേരും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്‌തിരിക്കുന്നതിനാൽ ആരെയും കണ്ടുപിടിക്കാൻ പറ്റുന്നില്ല.

  omricon

  omricon

  • Share this:
   ബെംഗളൂരു: കർണാടകയിൽ ഒമിക്രോൺ (Omicron) പോസിറ്റിവായി കണ്ടെത്തിയ രണ്ടു പേരിൽ ഒരാൾ മുങ്ങി. സ്വകാര്യ ലാബിൽ നിന്ന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് എടുത്ത വ്യക്തിയാണ് കടന്നുകളഞ്ഞത്. 66കാരനായ ദക്ഷിണാഫ്രിക്കൻ സ്വദേശിയാണ് (South African National) നിർദേശങ്ങൾ പാലിക്കാതെ രക്ഷപെട്ടത്. ദക്ഷിണാഫ്രിക്കൻ സ്വദേശിയെ പരിശോധിച്ച സമയം വിമാനത്താവളത്തിൽ കോവിഡ് പരിശോധന നടത്തിയ 57 പേരെയും വീണ്ടും പരിശോധിക്കും.

   ഇവർ ആർടിപിസിആർ പരിശോധനാ ഫലവുമായാണ് വിമാനത്താവളത്തിൽ എത്തിയത്. ഇദ്ദേഹത്തെ കൂടാതെ വിമാനത്താവളത്തിൽ നിന്ന് മുങ്ങിയ പത്ത് പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കർണാടക സർക്കാർ. കാണാതായ പത്ത് പേരും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്‌തിരിക്കുന്നതിനാൽ ആരെയും കണ്ടുപിടിക്കാൻ പറ്റുന്നില്ല. ഒരാൾ ഒമിക്രോൺ പോസിറ്റിവ് ആയതോടെ നെഗറ്റിവ് ആർടിപിസിആർ പരിശോധനാ ഫലം നൽകിയവർ ഉൾപ്പടെ എല്ലാവരെയും വീണ്ടും പരിശോധിക്കണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

   പത്തു പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സംസ്ഥാനം. വിമാനത്താവളത്തിൽ ഒമിക്രോൺ പരിശോധന ഊർജിതമായ പശ്ചാത്തലത്തിലാണ് ഇവരെ കാണാതാവുന്നത്. ഇവരെ ഡിസംബർ 3 രാത്രിയോടെ പിടികൂടുമെന്ന് കർണാടക റവന്യൂ മന്ത്രി ആർ അശോക് ഒമിക്രോൺ സംബന്ധിച്ച മീറ്റിങ്ങിൽ പങ്കെടുത്തശേഷം മാധ്യമങ്ങളോടു പറഞ്ഞു. ‘പത്ത് യാത്രക്കാരെയും കണ്ടെത്താനുള്ള തീവ്ര പരിശോധനയിലാണ്. ഇവരുടെ പരിശോധനാ ഫലം പുറത്തുവരാതെ മറ്റ് യാത്രക്കാരെ പുറത്തുവിടാനാവില്ല’- മന്ത്രി കൂട്ടിച്ചേർത്തു.

   നവംബർ 20 ന് ബെംഗളുരുവിലെത്തിയ ദക്ഷിണാഫ്രിക്കൻ സ്വദേശി ഏഴ് ദിവസങ്ങൾക്കു ശേഷം ദുബായിലേക്ക് കടക്കുകയായിരുന്നു. ഹോട്ടലിൽ ചെക് ഇൻ ചെയ്‌ത ദിവസം തന്നെ കോവിഡ് പോസിറ്റീവ് ആവുകയായിരുന്നു. കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ടുമായാണ് ഹോട്ടലിൽ എത്തിയത്. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരുന്നു.
   Published by:Rajesh V
   First published:
   )}