വിദ്യാഭ്യാസ വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് ഡിസംബർ അവസാനം വരെ സ്കൂളുകളോ പി.യു കോളേജുകളോ ക്ലാസുകൾ ആരംഭിക്കില്ല, അതിനുശേഷം മറ്റ് തീരുമാനമെടുക്കുമെന്ന് അധികൃതർ പറഞ്ഞു.
Also read ഒരാളൊഴികെ ഗ്രാമത്തിലെ എല്ലാവര്‍ക്കും കോവിഡ്; രോഗത്തെ പ്രതിരോധിച്ച 52കാരനാണ് ഇപ്പോൾ നാട്ടിലെ താരം
ചുരുക്കം ചില എഞ്ചിനീയറിംഗ് കോളേജുകളിൽ ക്ലാസുകൾ പുനരാരംഭിച്ചിരുന്നു. എന്നാൽ അവിടെ ഹാജർനില അഞ്ച് ശതമാനത്തിൽ താഴെയാണ്. അതിനാൽ, ഡിസംബർ അവസാനം വരെ കാത്തിരിക്കുകയാണ്. കോവിഡ് സാഹചര്യമനുസരിച്ച് അതിന് ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞു.
advertisement
മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയും സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാറും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുമായി തിങ്കളാഴ്ച ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് കർണാടകയിലെ സ്‌കൂളുകളും പി.യു കോളേജുകളും വീണ്ടും ഉടൻ തുറക്കേണ്ടതില്ല എന്ന തീരുമാനത്തിലെത്തിയത്.