TRENDING:Covid 19 | സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 794 പേർക്ക്; 245 പേര്‍ രോഗമുക്തി നേടി[NEWS]കോവിഡ് ബാധിച്ച അമ്മയെ അവസാനമായി കാണാൻ ജനാലയ്ക്കരികിൽ കാത്ത് മകൻ; കരളലിയിക്കും ഈ കാഴ്ച[NEWS]പഴുത്ത മാങ്ങയല്ല, ഇത് ആമയാണ്; ഒഡീഷയിൽ കണ്ടെത്തിയ അപൂർവയിനം ആമ[PHOTOS]
advertisement
'മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലെത്തിയ ആസ്ട്രസെനെക ഓക്‌സ്ഫഡ് വാക്സിനായാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കൂടാതെ ഓഗസ്റ്റോടെ ഇത് മനുഷ്യരിൽ പരീക്ഷിക്കും.. നിലവിലെ സാഹചര്യങ്ങളും ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിന്നുള്ള ഏറ്റവും പുതിയ ഫലങ്ങളും വച്ച് ഈ വർഷം അവസാനത്തോടെ മരുന്ന് വിപണിയിലെത്തിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്' സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനാവാല അറിയിച്ചു.
വാക്സിൻ പരിശോധനയ്ക്ക് നാല് ഘട്ടങ്ങളാണുള്ളത്. ആദ്യ ഘട്ടം മൃഗങ്ങളിലെ പ്രീ ക്ലിനിക്കൽ ടെസ്റ്റിംഗ് ആണ്. തുടർന്ന് വാക്സിന്‍റെ സുരക്ഷയും അത് ഉത്തേജിപ്പിക്കുന്ന രോഗപ്രതിരോധശേഷിയെക്കുറിച്ച് കൂടുതൽ അറിയാനും വളരെ കുറച്ച് ആളുകളിൽ (ഫേസ്1) പരീക്ഷിക്കും. കൂടുതൽ സുരക്ഷ ഉറപ്പാക്കാനാണ് അടുത്തഘട്ട പരീക്ഷണം.. അതിനു ശേഷം മരുന്നിന്‍റെ ഫലപ്രാപ്തി ഉറപ്പാക്കുന്നതിനായി ആയിരക്കണക്കിന് ആളുകളിലും പരീക്ഷിക്കും.
അമേരിക്കൻ കമ്പനിയായ കോഡജെനിക്സുമായി ചേർന്ന് മറ്റൊരു വാക്സിനും ഇവർ വികസിപ്പിക്കുന്നുണ്ട്. അതിന്‍റെ പ്രീ-ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുകയാണെന്നാണ് പൂനാവാല അറിയിച്ചത്. ഇതിന് പുറമെ സമാനപരീക്ഷണം നടത്തുന്ന ഓസ്ട്രേലിയയിലെ തെമിസ് ഉൾപ്പെടെ മറ്റ് രണ്ട് കമ്പനികളുമായും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.