കോവിഡ് ബാധിച്ച അമ്മയെ അവസാനമായി കാണാൻ ജനാലയ്ക്കരികിൽ കാത്ത് മകൻ; കരളലിയിക്കും ഈ കാഴ്ച

'എന്‍റെ അമ്മയുടെ അവസാനനിമിഷങ്ങളിൽ ഐസിയുവിലെ ജനാലയ്ക്കരികിൽ ഞാൻ നിസ്സഹായനായി ഇരിക്കുകയായിരുന്നു..

News18 Malayalam | news18-malayalam
Updated: July 20, 2020, 3:59 PM IST
കോവിഡ് ബാധിച്ച അമ്മയെ അവസാനമായി കാണാൻ ജനാലയ്ക്കരികിൽ കാത്ത് മകൻ; കരളലിയിക്കും ഈ കാഴ്ച
'എന്‍റെ അമ്മയുടെ അവസാനനിമിഷങ്ങളിൽ ഐസിയുവിലെ ജനാലയ്ക്കരികിൽ ഞാൻ നിസ്സഹായനായി ഇരിക്കുകയായിരുന്നു..
  • Share this:
കോവിഡ് ബാധിച്ച് ഗുരുതരവസ്ഥയില്‍ ചികിത്സയിൽ കഴിയുന്ന അമ്മയെ അവസാനമായി ഒരുനോക്കു കാണാൻ ജനാലയ്ക്കരികിൽ കാത്തിരിക്കുന്ന ഒരു മകൻ. പലസ്തീന്‍ വെസ്റ്റ് ബാങ്കിലെ ബെയ്ത് അവയിൽ നിന്നാണ് കരളലിയിക്കുന്ന ഒരു കാഴ്ചയെത്തുന്നത്. വാർദ്ധക്യത്തിലെത്തിയ മാതാപിതാക്കളെ പല തരത്തിൽ പീഡിപ്പിക്കുന്ന മക്കളുടെ കഥകളെത്തുന്ന കാലത്താണ് ലോകത്തിന് തന്നെ മാതൃകയായി ജിഹാദ് അൽ സുവൈത്തി എന്ന മുപ്പതുകാരന്‍റെ ചിത്രമെത്തുന്നത്.

ജിഹാദിന്‍റെ മാതാവ് റസ്മി സുവൈത്തി (73) കോവിഡ് ബാധിച്ച് വെസ്റ്റ് ബാങ്കിലെ ഹീബ്രോൻ ആശുപത്രിയിൽ ചികിത്സയിലാണ്. കോവിഡ് ബാധിതരെ ഐസലേറ്റ് ചെയ്ത് ചികിത്സിക്കുന്നതിനാൽ ഐസിയുവിൽ കഴിയുന്ന അമ്മയെ കാണാൻ യുവാവിന് അനുമതിയുണ്ടായിരുന്നില്ല.. ഇതിനെ തുടർന്നാണ് ഗുരുതരാവസ്ഥയിൽ കഴിയുന്ന മാതാവിനെ അവസാനമായി ഒരു നോക്കു കാണാൻ ജിഹാദ് ഒരു സാഹസത്തിന് മുതിർന്നത്.

TRENDING:74 വീലുള്ള ട്രക്ക് മഹാരാഷ്ട്രയിൽ നിന്ന് കേരളത്തിലെത്താൻ എടുത്തത് ഒരു വർഷം; കാരണം ഇതാണ്![NEWS]Covid 19 Deaths| സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് തിരുവനന്തപുരം സ്വദേശി[NEWS]പഴുത്ത മാങ്ങയല്ല, ഇത് ആമയാണ്; ഒഡീഷയിൽ കണ്ടെത്തിയ അപൂർവയിനം ആമ[PHOTOS]

ആശുപത്രി കെട്ടിടത്തിലൂടെ വലിഞ്ഞു കയറി അമ്മ കിടക്കുന്ന ഐസിയുവിന്‍റെ ജനാലയ്ക്കരികിലാണ് ഈ യുവാവെത്തിയത്. സ്നേഹനിധിയായ മകന്‍റെ ഈ അപ്രതീക്ഷിത സന്ദർശനം കഴിഞ്ഞ് കുറച്ച് കഴിഞ്ഞപ്പോൾ ആ അമ്മ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ലുക്കീമീയയ്ക്ക് ചികിത്സയിലിരിക്കെയാണ് റസ്മിക്ക് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ച് ദിവസത്തെ ചികിത്സയ്ക്കൊടുവിൽ മരിക്കുകയും ചെയ്തു.


'എന്‍റെ അമ്മയുടെ അവസാനനിമിഷങ്ങളിൽ ഐസിയുവിലെ ജനാലയ്ക്കരികിൽ ഞാൻ നിസ്സഹായനായി ഇരിക്കുകയായിരുന്നു.. 'എന്നായിരുന്നു ആ യുവാവിന്‍റെ വാക്കുകളെന്നാണ് അറബിക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. അമ്മയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് അറിഞ്ഞ് കാണാൻ ശ്രമിച്ചിരുന്നുവെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.. ഇതിനെ തുടർന്നാണ് ജനാലയ്ക്കരികിലെത്തിയതെന്നും ജിഹാദ് പറയുന്നു.

അന്ത്യനിമിഷങ്ങളിൽ അമ്മയ്ക്കൊപ്പമിരിക്കാൻ ഇത്തരമൊരു സാഹസത്തിന് മുതിർന്ന യുവാവിന്‍റെ ചിത്രം ഇതിനോടകം തന്നെ വൈറലായി..നിരവധി പേരാണ് അമ്മയോടുള്ള ജിഹാദിന്‍റെ സ്നേഹത്തെയും കരുതലിനെയും അഭിനന്ദിച്ചെത്തിയത്. കണ്ണുനിറഞ്ഞല്ലാതെ ഈ ചിത്രം കാണാനാകില്ലെന്നും പലരും അഭിപ്രായപ്പെടുന്നു.
Published by: Asha Sulfiker
First published: July 20, 2020, 3:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading